twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുറുവച്ചൻ രൺജി പണിക്കർ സൃഷ്ടിച്ച കഥാപാത്രം, മോഹൻലാൽ ചിത്രം ‘വ്യാഘ്രം', തുറന്ന് പറഞ്ഞ് താരം

    |

    കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം കുറുവച്ചൻ എന്ന സിനിമയെ കുറിച്ചാണ്. സുരേഷ് ഗോപിയുടെ 250ാം മത്തെ ചിത്രമായ കടുവാക്കുന്നേല്‍ കുറുവച്ചന്‍' എന്ന ഛിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ചിത്രത്തിന് കോടതി വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' എന്ന ചിത്രത്തിന്‍റെ പിന്നണി പ്രവര്‍ത്തകർ നൽകിയ കേസിലാണ് കോടതി വിധി വന്നത്.

    ഇപ്പോഴി ചിത്രത്തെ കുറിച്ച് അപ്രതീക്ഷിത വെളിപ്പെടുത്തലുമയി സംവിധായകൻ രൺജി പണിക്കർ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാൽ ചിത്രത്തിന് വേണ്ടി സൃഷ്ടിച്ച കഥാപത്രമാണ് പ്ലാന്റർ കുറുവച്ചനെന്ന് താരം. കടുവ എന്ന് അർഥം വരുന്ന വ്യാഘ്രം എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരുന്നത്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് ആ സിനിമ നടക്കാതെ പോകുകയായിരുന്നു എന്ന് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

     സങ്കൽപ്പിക  കഥപാത്രമല്ല

    കടുവക്കുന്നേൽ കുറുവച്ചൻ എന്നത് ഒരു സാങ്കൽപ്പിക കഥാപാത്രമല്ല. കോട്ടയം ജില്ലയിലെ പാലായിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ്. ഏകദേശം 20 വർഷം മുമ്പ് അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് ആളുടെ അനുഭവം സിനിമയാക്കാൻ പറ്റുന്നതാണെന്ന് മനസ്സിലാക്കിയത്.അന്ന് ഞാനും ഷാജിയും (ഷാജി കൈലാസ്) ഒരുമിച്ചാണ് ഈ സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. അന്ന് ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്തിരുന്ന കാലമായിരുന്നു. എന്നാൽ പിന്നീട് സിനിമ നടന്നില്ല.

    Recommended Video

    Suresh Gopi Kept his promise to Ameya | FilmiBeat Malayalam
       വർഷങ്ങൾക്ക് ശേഷം

    കഴിഞ്ഞ വർഷമാണ് ഷാജി ഈ സിനിമയെ കുറിച്ച് തന്നോട് പറയുന്നത്. അവകാശവാദം ഉന്നയിക്കുന്ന തിരക്കഥാകൃത്തിന്റെ രചനയിൽ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നതിൽ വിരോധമുണ്ടോ എന്ന് ചോദിക്കുന്നത്.ഷാജി ആയതുകൊണ്ടു ഞാൻ സമ്മതിക്കുകയും ചെയ്തു. ഷാജി കുറേക്കാലമായി സിനിമ ചെയ്തിട്ട്. ഇത് ഷാജിക്കൊരു സിനിമയാകുമെങ്കിൽ എന്റെ അവകാശവാദം കൊണ്ട അത് മുടങ്ങരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. അത് ഇപ്പോഴുമുണ്ട്.

      ആരും സൃശ്ടിച്ച കഥാപാത്രമല്ല

    ഇപ്പോൾ പറഞ്ഞു കേൾക്കുന്ന വിവാദങ്ങൾ പോലെ ക കടുവക്കുന്നേൽ കുറുവച്ചൻ ഇവർ ആരും സൃഷ്ടിച്ച കഥപാത്രമല്ല.ആരെങ്കിലും ആ കഥാപാത്രം ഞാൻ സ്വയം സൃഷ്ടിച്ചതാണെന്നു പറഞ്ഞാൽ അത് അടിസ്ഥാനരഹിതമാണ്. അത് ഈ രണ്ടു സിനിമകളുടെയും തിരക്കഥാകൃത്തുക്കൾ തമ്മിൽ തീർക്കേണ്ട വിഷയവുമാണ്. അതേസമയം ഞാൻ ഇതിൽ മറ്റ് അവകാശങ്ങൾ ഉന്നയിക്കാത്തതിന്റെ കാരണം ആർക്കും ഇത്തരത്തിലൊരു സിനിമ ചെയ്യാനുള്ള അവകാശം ഉള്ളതു കൊണ്ടാണ്.പക്ഷേ കുറുവച്ചൻ എന്ന് കഥാപാത്രത്തിന് ആ പേരിട്ടതും രൂപം കൊടുത്തതും ഞാനാണ്- രഞ്ജി പണിക്കർ പറഞ്ഞു.

    എസ് ജി 250

    സുരേഷ് ഗോപിയുടെ 250ാമത് ചിത്രമായി ഒരുങ്ങുന്ന സിനിമ നവാഗതനായ മാത്യൂ തോമസാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ആദ്യ പോസ്റ്റര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ഫസ്റ്റലുക്ക്‌ പോസ്റ്ററിന് പിന്നാലെ സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നു അണിയറ പ്രവര്‍ത്തകർ

    Read more about: mohanlal suresh gopi
    English summary
    Kuruvachan Character Is First Written by Renjipanicker For Mohanlal movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X