'ഞാൻ സുന്ദറിനൊപ്പമാണ് വളർന്നത്, സിനിമയിലായതുകൊണ്ട് പരസ്പര വിശ്വാസം വേണം'; ഭർത്താവിനെ കുറിച്ച് ഖുശ്ബു!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഖുശ്ബു. തെന്നിന്ത്യൻ സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി എൺപതുകളിലും തൊണ്ണൂറുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലും നിരവധി സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തിൽ രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ കയ്യൊപ്പ്, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിൻ്റ് എന്നീ സിനിമകളിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ച് പറ്റുകയും ചെയ്തിരുന്നു.

മലയാളി നടി അല്ലെങ്കിൽ കൂടിയും ​രേവതിയേയും ശോഭനയേയും പോലെ മലയാളികൾക്ക് ഇഷ്ടമാണ് ഖുശ്ബുവിനെയും. കയ്പേറിയ കുട്ടിക്കാലത്തെ കുറിച്ചെല്ലാം പലപ്പോഴായി തുറന്ന് സംസാരിച്ചിട്ടുണ്ട് ഖുശ്ബു. സന്തോഷകരമായ ജീവിതം താരത്തിന് ലഭിച്ച് തുടങ്ങിയത് സുന്ദറുമായുള്ള വിവാഹ​ശേഷമാണ്. താരം ഇക്കാര്യം സമ്മതിച്ചിട്ടുള്ളതുമാണ്.

khushbu Sundar

വിവാഹശേഷവും ഖുശ്ബു സിനിമയിൽ സജീവമായിരുന്നു. അ‍ഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു സുന്ദർ ഖുശ്ബുവിനെ വിവാഹം ചെയ്തത്. ഇപ്പോഴിതാ സന്തുഷ്ടകരമായ ദാമ്പത്യ ജീവിതത്തിന് പിന്നിലെ കാരണം നടി വെളിപ്പെടുത്തിയിരിക്കുകയാണ്.‍ കുമുദം യുട്യൂബ് ചാനലിന് കുറച്ചുനാളുകൾക്ക് മുമ്പ് താരം നൽകിയ അഭിമുഖം ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.

'സുന്ദർ സിയും ഞാനും ഏകദേശം അഞ്ച് വർഷത്തോളം പ്രണയത്തിലായിരുന്നു. അതിനുശേഷം മാത്രമാണ് ഞങ്ങൾ വിവാഹിതരായത്. സത്യത്തിൽ ഞാൻ സുന്ദർസിയുടെ കൂടെയാണ് വളർന്നത്. ഞങ്ങളുടെ കുടുംബ ജീവിതത്തിൽ എപ്പോഴും ആനന്ദം മാത്രമെ ഉണ്ടായിരുന്നുള്ളു എന്നല്ല ഇതിനർത്ഥം.'

'ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകാറില്ലെന്നും കയ്പേറിയ കാര്യങ്ങളൊന്നും ഞങ്ങൾക്കിടയിൽ നടന്നിട്ടില്ലെന്നും കള്ളം പറയാനാവില്ല. സാധാരണ ഭാര്യാഭർത്താക്കന്മാർക്കിടയിൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമോ അതൊക്കെ ‍ഞങ്ങൾക്കിടയിലും ഉണ്ടായിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും തമ്മിലുള്ള നല്ല കാര്യം നീ എനിക്ക് വേണ്ടി ഇത് ചെയ്യൂ... നീ ഇത്തരത്തിൽ മാറൂവെന്ന് പറയുന്നില്ലെന്നതാണ്. ഞങ്ങൾ പരസ്പരം നന്നായി മനസിലാക്കി.'

'ക്രമേണ ഞങ്ങളുടെ ജീവിതത്തിൽ അത് ഒരു മാറ്റം കൊണ്ടുവന്നു. ഇന്ന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ പത്ത് ദിവസം കഴിഞ്ഞാൽ പിന്നെ ആ വിഷയം ഞങ്ങൾ സംസാരിക്കില്ല. നമ്മൾ ഒരു സമയത്ത് ഒരു പ്രശ്നത്തെക്കുറിച്ച് സംസാരിച്ചാൽ ഞങ്ങൾ ആ പ്രശ്നം അവിടെ വിടും. നമ്മൾ സിനിമാ മേഖലയിലായതിനാൽ പരസ്‌പരം അപാരമായ വിശ്വാസം ഉണ്ടായിരിക്കണം.'

khushbu Sundar

'കാരണം ഇവിടെ നമ്മളെ കുറിച്ച് ധാരാളം വാർത്തകളും കിംവദന്തികളും ഉണ്ടാകും. അതുപോലെ ഒന്നിനെ പത്താക്കി പലരും പറയും. എന്റെ ചെവിയിൽ എന്തെങ്കിലും വരുമ്പോഴേക്കും അത് പത്ത് ആളുകളിൽ പത്ത് വഴികളിൽ എത്തിയിരിക്കും. പക്ഷെ ഇതുവരെ ഞാൻ അദ്ദേഹത്തോടോ അ​ദ്ദേഹം എന്നോടോ ഒരു ചോദ്യവും ഇത്തരത്തിൽ ചോദിച്ചിട്ടില്ല. ഞങ്ങൾക്ക് പരസ്പര വിശ്വാസം ജീവനാണ്. അതിലും വലുത് നമ്മൾ പരസ്പരം പുലർത്തുന്ന ബഹുമാനമാണ്.'

'അദ്ദേഹം എന്നെ ബഹുമാനിച്ചില്ലെങ്കിൽ പുറത്തുനിന്നുള്ള ആരും എന്നെ ബഹുമാനിക്കില്ല. അതുപോലെ എനിക്ക് അദ്ദേഹത്തോട് എത്രമാത്രം ബഹുമാനമുണ്ട് എന്നതുൾപ്പെടെയുള്ള എല്ലാറ്റിന്റെയും മിശ്രിതമാണ് ജീവിതം. എന്തിനാണ് ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചതെന്ന് ചിന്തിപ്പിച്ച ചില സന്ദർഭങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.'

'അദ്ദേഹത്തിനും സമാനമായ ഒരു ചിന്ത വന്നിരുന്നു. എന്നാൽ ആ സമയങ്ങളിൽ പരസ്പരം ഉണ്ടായിരുന്ന സ്നേഹം ഞങ്ങളെ മുന്നോട്ട് നയിച്ചു', എന്നാണ് കുടുംബജീവിതം വിജയകരമായി മുന്നോട്ട് പോകുന്നതിനെ കുറിച്ച് സംസാരിച്ച് ഖുശ്ബു പറഞ്ഞത്. രണ്ടായിരത്തിലാണ് സുന്ദറുമായുള്ള ഖുശ്ബുവിന്റെ വിവാഹം നടന്നത്. സുന്ദറിനെ വിവാ​ഹം ചെയ്യും മുമ്പ് ഖുശ്ബു നടൻ പ്രഭുവുമായി പ്രണയത്തിലാവുകയും ഇരുവരും രഹസ്യ വിവാഹം ചെയ്തതായും പലപ്പോഴായി റിപ്പോർട്ടുകൾ വന്നിരുന്നു.

Read more about: khushbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X