അച്ഛൻ പപ്പുവിനോടൊപ്പം ആദ്യത്തെ സിനിമ, ആ ചിത്രത്തിൽ അച്ഛൻ വരുമ്പോൾ ടിവി കാണുന്നത് ഞാനാണ്...

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും ഹിറ്റ് താരമാണ് കുതിരവട്ടം പപ്പു. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും പപ്പുവിന്റെ കഥപാത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ജീവിക്കുന്നുണ്ട്. ഇന്നും അദ്ദേഹത്തിന്റെ ചില ഡയലോഗുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ സ്നേഹിക്കുന്ന ഒരു നടനാണ് പപ്പു. ഡയലോഗുകളിലൂടെ മാത്രമല്ല നോട്ടത്തിൽ പോലും മലയാളി പ്രേക്ഷകരെ ചിരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇത് എന്ത് സ്റ്റൈലുള്ള വസ്ത്രമാണ്, നടിയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു

പപ്പുവിനെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് മകൻ ബിനു പപ്പുവും. സീരിയസ് കഥപാത്രങ്ങളിലൂടെ സിനിമയിൽ എത്തിയ ബിനു തുടക്കത്തിൽ തന്നെ അദ്ദേഹത്തിന്റെ അഭിനയ ശൈലിയിലൂടെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സിനിമയിൽ എത്തിയതിന് ശേഷമാണ് പലർക്കും ബിനുവും പപ്പുവും തമ്മിലുളള ബന്ധം മനസ്സിലാകുന്നത്. അച്ഛന്റെ താരപദവിയില്ലാതെ സിനിമയിൽ എത്തിയ ബിനു പപ്പു ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.

സിനിമ കഥാപാത്രങ്ങൾ

ചെറിയ വേഷങ്ങളിലൂടെയാണ് ബിനു പപ്പു സിനിമയിൽ എത്തുന്നത്. 2014 ൽ സിനിമയിൽ എത്തിയെങ്കിലും നടനെ ശ്രദ്ധിക്കപ്പെടുന്നത് 2020 ൽ പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെയാണ്. ജാവയിലെ ജോയി പുളിമൂട്ടിൽ എന്ന കഥാപാത്രത്തെ വളരെ അച്ചടക്കത്തേടെയാണ് ബിനു അവതരിപ്പിച്ചത്. മമ്മൂട്ടി ചിത്രമായ വണ്ണിലും തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അധികം ഡയലേഗുകൾ ഇല്ലായിരുന്നെങ്കിലും സിനിമയിൽ ഉ‍ടനീളം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അശോകൻ എന്ന കഥാപാത്രത്തെയാണ് ബിനു അവതരിപ്പിച്ചത്. മോഹൻലാൽ ചിത്രമായ ലൂസിഫറിലും തന്റെ ഭാഗം വളരെ വ്യത്തിയായി ചെയ്തിരുന്നു.

 അച്ഛനോടൊപ്പമുള്ള  ആദ്യ ചിത്രം

സൂപ്പർ താരങ്ങളോടൊപ്പം തിളങ്ങിയ ബിനു പപ്പു തന്റെ അച്ഛനോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്. കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് അച്ഛനോടൊപ്പം ക്യാമറയ്ക്ക് മുന്നിൽ എത്തിയതിനെ കുറിച്ച് പറയുന്നത്. ആ ചിത്രമായിരുന്നു ബിനുവിന്റെ സിനിമയിലേയ്ക്കുള്ള വഴിയും. നടന്റെ വാക്കുകൾ ഇങ്ങനെ... അവിചാരിതമായിട്ടാണ് ബിനു അച്ഛനോടൊപ്പം ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. 'കൗശലം' എന്ന സിനിമയുടെ ലൊക്കേഷനിൽ അച്ഛൻ കൊണ്ട് പോയതാണ്. അന്ന് അച്ഛനോടൊപ്പം അഭിനയിക്കേണ്ട കുട്ടി വന്നില്ല. അങ്ങനെ ആ വേഷം തനിക്ക് കിട്ടുകയായിരുന്നു. അച്ഛൻ കയറി വരുമ്പോൾ ടിവി കാണുന്ന കുട്ടിയുടെ വേഷമായിരുന്നു തനിക്ക്.

ബാലതാരമായ ചിത്രങ്ങൾ

ഏയ് ഓട്ടോയിലും ചെറിയ വേഷത്തിൽ ബിനു എത്തിയിരുന്നു. സംവിധായകൻ വേണുനാഗവള്ളിയുടെ പേര് തെളിയുമ്പോൾ ലാലേട്ടന്റെ ഓട്ടോയിൽ നിന്ന് ആദ്യം ഇറങ്ങി ഓടുന്ന കുട്ടി താനാണ്. അതുപോലെ തന്നെ ഏകലവ്യനിൽ ഹോട്ടൽ സാഗരയുടെ മുന്നിൽ കരഞ്ഞ് നിൽക്കുന്ന കുട്ടിയും താൻ തന്നെയാണെന്ന് പഴയകാലത്തെ ഓർമ പങ്കുവെച്ച് കൊണ്ട് പറയുന്നു. അച്ഛൻ പപ്പുവിന്റെ അക്ഷര തിയേറ്റേഴ്സിന്റെ നാടകത്തിലും ബിനു അഭിനയിച്ചിട്ടുണ്ട്.

Recommended Video

വിശേഷങ്ങൾ പങ്കുവച്ച് ബിനു പപ്പു | FilmiBeat Malayalam
സിനിമയിലെ  രണ്ടാം വരവ്

താരപുത്രൻ എന്ന നിലയിൽ അന്ന് ഏറ്റവും കൂടുതൽ കേട്ട ചോദ്യത്തെ കുറിച്ചും ബിനു അഭിമുഖത്തിൽ പറയുന്നുണ്ട്. സിനിമയിൽ അഭിനയിക്കാത്തതിനെ കുറിച്ചായിരുന്നു എല്ലാവരും അന്ന് ചോദിച്ചത്. ഒന്ന് അഭിനയിച്ച് കുളമായാൽ പിന്നെ ആ ചോദ്യം ഉണ്ടാകില്ലെന്ന് തോന്നിയിരുന്നു. ആ ധാരണയിലാണ് അഭിനയിക്കാൻ തീരുമാനിക്കുന്നത്. ഗണ്ടായണ് ആദ്യചിത്രം. പിന്നീട് ആഷിഖ് അബു ചിത്രമായ ഗ്യാങ്സ്റ്ററിൽ ഒരു വേഷം ലഭിച്ചു. പിന്നീട് അദ്ദേഹം വിളിക്കാമെന്ന് പറഞ്ഞിരുന്ന.. ഒരു വർഷത്തിന് ശേഷം റാണി പത്മിനി ചെയ്തു. പിന്നീട് മായനദിയുടെ അസിസ്റ്റന്റ് ആയി. ഗപ്പി, അമ്പിളി, വൈറസ്, ഹലാൽ ലവ് സ്റ്റോറി, വൺ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റായി പ്രവർത്തിച്ചു. സിനിമയിൽ എത്തി രണ്ട് വർഷം കഴിഞ്ഞപ്പോൾ ജോലി ഉപേക്ഷിച്ചുവെന്നും ബിനു പപ്പു അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X