അഭിനയം കൂടാതെ മറ്റൊരു ആഗ്രഹം കൂടിയുണ്ട്, അങ്ങനെ കേൾക്കാൻ പോലും ഇഷ്ടമാണ്, വെളിപ്പെടുത്തി അദിതി

ആംഗ്രി ബേബീസ് ഇൻ ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച അദിതി രവി ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. പിന്നീട് വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുളളുവെങ്കിലും അതെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. കോഹിനൂർ,അലമാര ,കുട്ടനാടൻ മാർപ്പാപ്പ, ആദി എന്നി ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ആസിഫ് അലി, പ്രണവ് മോഹൻലാൽ, കുഞ്ചക്കോ ബോബൻ എന്നിവർക്കൊപ്പമായിരുന്നു അദിതിയുടെ ചിത്രങ്ങൾ.

സിനിമയിൽ വരണമെന്ന് ഏറെ ആഗ്രഹിച്ച് സിനിമയിൽ വന്ന ആളാണ് അദിതി രവി. കേരളകൗമുദി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. സൗബിന്റെ നായികയായിട്ടാണ് ആദ്യം അദിതി എത്തിയത്. എന്നാൽ ആ ചിത്രം തിയേറ്റർ കണ്ടിരുന്നില്ല. വീണ്ടും സിനിമയുടെ പിന്നാലെ സഞ്ചരിക്കുകയായിരുന്നു അദിതി

സിനിമയായിരുന്നു  സ്വപ്നം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയം ആരംഭിക്കുന്നത്. ചെറിയ നാടകങ്ങൾ ക്ലാസിൽ അവതരിപ്പിച്ചാണ് തുടക്കം. അന്ന് ടീച്ചേഴ്സിന്റെ പ്രോത്സാഹനമാണ് ആത്മവിശ്വാസം നൽകിയത്. സിനിമയിൽ എത്തണമെന്ന് ആഗ്രഹിച്ചാണ് എത്തിയത്. നാടകങ്ങൾക്ക് ശേഷം കുറെ ഷോർട്ട് ഫിലിമുകളും പരസ്യ ചിത്രങ്ങളും ചെയ്തു. കൂടാതെ ഒരുപാട് ഓഡീഷനുകൾക്കും പോയിട്ടുണ്ട്. സൗബിന്റെ നായികയായിട്ടാണ് ആദ്യം സിനിമയിൽ എത്തുന്നത്. ​തേ​​​ർ​​​ഡ് ​​​വേ​​​ൾ​​​ഡ് ​​​ബോ​​​യ്സ് ​​​​​ എന്നായിരുന്നു ചിത്രത്തിന്റെ പേര്. എന്നാൽ ഈ ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നില്ല. ഇതിന് ശേഷമാണ് ക്യാംപസ് ചിത്രമായ നാമിൽ അഭിനയിക്കുന്നത്. എന്നാൽ ആദ്യം റിലീസായ ചിത്രം അലമാരയാണെന്നും അഭിമുഖത്തിൽ പറഞ്ഞു.

  ഇപ്പോഴത്തെ സ്വപ്നം

സിനിമ തന്നെയാണ് എന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് അദിതി പറഞ്ഞു. നല്ല ടീമിനൊപ്പം സിനിമ ചെയ്യാനാണ് ഇപ്പോഴത്തെ എന്റെ ആഗ്രഹം. മോഹിച്ച രംഗത്ത് എത്തിപ്പെടാൻ കഴിയുന്നത് തന്നെ സ്വപ്നം പോലെ സുന്ദരമാണ്. പ്രത്യേകിച്ച് ഒന്നും പ്ലാൻ ചെയ്യാത്ത ആളാണ് ഞാൻ, ആഗ്രഹങ്ങളും പ്രതീക്ഷകളുമുണ്ട്. എന്നാൽ അതിന്റെ പിന്നാലെ പോകാറില്ല. ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കിൽ സങ്കടമാകും. ​സം​​​ഭ​​​വി​​​ച്ച​​​തെ​​​ല്ലാം​​​ ന​ല്ല​​​തി​​​ന് ​​​സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തും​​​ ​​​ഇ​​​നി​​​ ​​​സം​​​ഭ​​​വി​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന​​​തും​​​ ​​​ന​​​ല്ല​​​തി​​​നെ​​​ന്ന​​​ ​​​ഗീ​​​താ​​​വ​​​ച​​​ന​​​ത്തി​​​ൽ​​​ ​​​വി​​​ശ്വ​​​സി​​​ക്കു​​​ന്ന ആളാണ് ഞാൻ.

സിനിമ അഭിനയത്തിന്  പുറമേ

സിനിമ അഭിനയത്തിന് പുറമേ മറ്റൊരു ആഗ്രഹമുണ്ടെന്നും അദിതി അഭിമുഖത്തിൽ പറഞ്ഞു. അതിലൊന്ന് സ്വന്തമായി ഒരു ഫിലിം പ്രൊഡക്ഷൻ കമ്പനി തുടങ്ങണമെന്നാണ്. എന്റെ പേരിലൊരു സിനിമ കമ്പനി. ഓർക്കുമ്പോൾ തന്നെ നല്ല രസമുളള കാര്യമാണ്. സിനിമയും കുടുംബവുമാണ് എപ്പോഴും ആവേശവും ഉത്സാഹവും തരുന്നത്. കൂടാതെ ജീവിതത്തിൽ ഏറ്റവും നന്ദിയും കടപ്പാടുമുള്ളത് കുടുംബത്തോട് തന്നെയാണ്.

പ്രണയം

പ്രണയത്തിനെ കുറിച്ചും അദിതി പറഞ്ഞു.
സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് പ്രണയിച്ചിട്ടുണ്ട് .​​​ ​​​ആ​​​ ​​​പ്ര​​​ണ​​​യം​​​ ​​​സ​​​ഫ​​​ല​​​മാ​​​കാ​​​തെ​​​ ​​​പോ​​​യി. സിനിമയിൽ വന്നതിന് ശേഷം ഒരുപാട് പേർ പ്രണയാഭ്യർഥന നടത്തിയിട്ടുണ്ട്. പ​​​ക്ഷേ​​​ ​​​പ്ര​​​ണ​​​യം​​​ ​​​ത​​​ത്കാ​​​ലം​​​ ​​​വേ​​​ണ്ടെ​​​ന്ന​​​ ​​​തീ​​​രു​​​മാ​​​ന​​​ത്തി​​​ലാ​​​ണ്. ഇനി പ്രണയിച്ചാൽ അതേ ആളെ തന്നെ വിവാഹം കഴിക്കണം എന്നാണ് ആഗ്രഹം. അങ്ങനെ ഒരാൾ വരുമായിരിക്കുമെന്നുള്ള ആത്മ വിശ്വാസവും അദിതി പങ്കുവെയ്ക്കുന്നുണ്ട്.

 നല്ലതും  ചീത്തയുമായി

സിനിമാരംഗം മോശമാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. സിനിമയിൽ മാത്രമല്ല എല്ലായിടത്തും നല്ലതും ചീത്തയുമുണ്ട്.നിങ്ങളുടെ ശത്രുവും മിത്രവും നിങ്ങൾ തന്നെയാണ്. സി​​​നി​​​മാ​​​രം​​​ഗ​​​ത്തെ​​​ ​​​മാ​​​ത്രം​​​ ​​​ ​സ​​​ദാ​​​ചാ​​​ര​​​ക്ക​​​ണ്ണ​​​ട​​​വ​​​ച്ച് ​​​നോ​​​ക്കേ​​​ണ്ട​​​ ​​​കാ​​​ര്യ​​​മൊ​​​ന്നു​​​മി​​​ല്ല. എല്ലാവരും ജോലി ചെയ്യാൻ തന്നെയാണ് ഇവിടെ വരുന്നതെന്നും അദിതി അഭിമുഖത്തിൽ പറയുന്നു.

More from Filmibeat

Read more about: aditi ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X