'എന്നേക്കും എന്റേത്...'; കുഞ്ചാക്കോ ബോബന്റെ ഹൃദയം കവർന്ന നേഴ്സ് വിവാഹിതയാകുന്നു, ഭാവിവരനൊപ്പം സുരഭി സന്തോഷ്!

2018ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലൂടെയാണ് നടി സുരഭി സന്തോഷ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയിലെ നായിക അതിഥി രവിയായിരുന്നുവെങ്കിലും സിനിമയുടെ റിലീസിന് ശേഷം തിയേറ്റർ വിട്ടിറങ്ങിയപ്പോൾ ആളുകളുടെ മനസിൽ കയറി കൂടിയത് നായികയുടെ അനിയത്തി വേഷമിട്ട സുരഭി സന്തോഷാണ്. ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത കുട്ടനാടൻ മാർപ്പാപ്പ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നേടിയത്.

സുരഭി സന്തോഷ് അഭിനേത്രി എന്നതിലുപരിയായി മോഡലും ക്ലാസിക്കൽ ഡാൻസറും അഭിഭാഷകയുമാണ്. സിന്ധുവിന്റെയും ഇന്ത്യൻ ആർമിയിലെ മുൻ കേണലായിരുന്ന സന്തോഷ് കുമാറിന്റെയും മകളായി തിരുവനന്തപുരത്താണ് സുരഭി ജനിച്ചത്. രാജ്യത്തെ വിവിധ സ്കൂളുകളിൽ നിന്നാണ് സുരഭി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഇപ്പോൾ ബെംഗളൂരുവിലാണ് സുരഭിയുടെ താമസം.

Surabhi Santosh

തന്റെ പേരിൽ സൗത്ത് ഇന്ത്യയിൽ വേറെയും പ്രശസ്തരായ നടിമാരുണ്ടെന്ന് കരുതി സിനിമയിൽ വന്നപ്പോൾ പേര് മാറ്റുന്നതിനോട് സുരഭിക്ക് യോജിപ്പില്ലായിരുന്നു. അതുകൊണ്ട് തന്നെ സുരഭി സന്തോഷ് എന്ന പേര് സിനിമയിലേക്ക് വന്നപ്പോഴും താരം മാറ്റിയില്ല. മുതിർന്ന ചലച്ചിത്ര നിർമ്മാതാവ് എസ്.നാരായന്റെ ആക്ഷൻ ഡ്രാമ ചിത്രമായ ദുഷ്ടായിലൂടെയാണ് സുരഭി സിനിമയിലേക്ക് എത്തിയത്. ഇതൊരു കന്നഡ സിനിമയായിരുന്നു.

2011ലാണ് ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. സോഷ്യൽ‌മീഡിയയിലും വളരെ സജീവമായ സുരഭി സന്തോഷ് വിവാ​ഹിതയാകാൻ പോകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സുരഭി തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടത്.

എന്നെന്നും എന്റേത് എന്ന വാചകവുമായി ജീവിതത്തിന്റെ അടുത്ത ചുവടുവെയ്പ്പ് താൻ നടത്തുന്നുവെന്ന പ്രഖ്യാപനമാണ് കുഞ്ചാക്കോ ബോബന്റെ നായിക സുരഭി സന്തോഷ് പുതിയ സോഷ്യൽ‌മീഡിയ പോസ്റ്റിലൂടെ നടത്തിയിരിക്കുന്നത്. വരന്റെ മുഖം മറച്ചുകൊണ്ടാണ് സുരഭി വിവാഹിതയാകാൻ പോകുന്ന സന്തോഷം സോഷ്യൽമീഡിയ വഴി പങ്കിട്ടത്. വിവാഹമാണോ വിവാഹ നിശ്ചയമാണോ അതോ വിവാഹ പ്രഖ്യാപനമാണോ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.

ഇരുവരും തൂവെള്ള നിറമുള്ള വസ്ത്രമാണ് ധരിച്ചിട്ടുള്ളത്. സുരഭി ലഹങ്കയും വരൻ ഷെർവാണിയുമാണ് ധരിച്ചിരിക്കുന്നത്. സുരഭിയുടെ കൈയ്യിൽ ഒരു മനോഹ​ര മോതിരം അണിഞ്ഞിരിക്കുന്നതായും കാണാം. വരനെ കുറിച്ചുള്ള ഒരു വിവരങ്ങളും സുരഭി പുറത്ത് വിട്ടിട്ടില്ല. അടുത്തിടെയായി സെലിബ്രിറ്റികൾ വിവാ​​ഹപ്രഖ്യാപനം നടത്തുമ്പോൾ വരന്റെ മുഖം മറച്ചാണ് ചിത്രങ്ങൾ പങ്കുവെക്കാറുള്ളത്.

Surabhi Santosh

അതേ രീതി തന്നെയാണ് സുരഭിയും സ്വീകരിച്ചിരിക്കുന്നത്. നടി മമിത ബൈജു അടക്കം ഒട്ടനവധി സെലിബ്രിറ്റികൾ സുരഭിക്ക് ആശംസകൾ നേർന്ന് എത്തിയിട്ടുണ്ട്. കിനാവള്ളി, ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, എന്റെ മുത്തച്ഛന്‍, മാര്‍ഗംകളി തുടങ്ങിയവയാണ് മലയാളത്തിൽ സുരഭി ചെയ്തിട്ടുള്ള സിനിമകൾ. ക്ലാസിക് ഡാന്‍സ് കുട്ടിക്കാലം മുതൽ നടി പഠിച്ചിരുന്നു.

പതിനാറാമത്തെ വയസിൽ തിരുവനന്തപുരത്ത് ഒരു പരിപാടി അവതരിപ്പിച്ചപ്പോള്‍ അതിലൂടെ ഒരു ടെലിവിഷന്‍ ചാനലിലെ മോണിങ് ടോക്ക് എന്ന ഷോയിലേക്ക് ക്ഷണം സുരഭിക്ക് ലഭിച്ചു. അതുവഴി സിനിമാരംഗത്തിലേക്കുളള വാതില്‍ നടിക്ക് മുന്നില്‍ തുറക്കുകയായിരുന്നു. മലയാള ചിത്രമായ നിവേദ്യത്തിന്റെ കന്നട റീമേക്കിലേക്കാണ് ക്ഷണം ലഭിച്ചത്. എന്നാല്‍ സംവിധായകന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സിനിമ മാറ്റിവെച്ചു.

തുടര്‍ന്ന് അതേ സംവിധായകൻ തന്നെ തന്റെ അടുത്ത ചിത്രത്തില്‍ സുരഭിക്ക് അവസരം നല്‍കി. ആ സിനിമയാണ് സുരഭിയുടെ ആദ്യ ചിത്രമായി 2011ല്‍ റിലീസ് ചെയ്ത ദുഷ്ട. അടുത്തിടെയായി ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും കയ്യടി നേടുകയും ചെയ്യുന്നുണ്ട് സുരഭി.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X