ആരാ ഈ കുട്ടിമാമ...!! ചിത്രത്തിന്റെ ആദ്യ പ്രേക്ഷക പ്രതികരണം ഇങ്ങനെ...

ശ്രീനിവാസൻ ചിത്രങ്ങളെല്ലാം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഓരേസമയം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങുമായിട്ടാണ് ശ്രീനിവാസൻ എത്താറുള്ളത്. സത്യൻ അന്തിക്കാട് ചിത്രമായ ഞാൻ പ്രകാശന് ശേഷം ശ്രീനിവാസൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കുട്ടിമാമ ശ്രീനിവാസനോടൊപ്പം ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിക്കുന്നു. വിഎം വിനു വാണ് ചിത്രം ഒരുക്കുന്നത്. ഇന്ന് കുട്ടിമാമ തിയേറ്ററുകളിൽ എത്തുകയാണ്.

kuttimama

വിനീതും ശ്രിനിവാസനും ഒരുമിച്ച് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതാദ്യമായിട്ടാണ് ധ്യാനും ശ്രീനിവാസനും ഒരു ചിത്രത്തിലെത്തുന്നത്. ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഒരു ഗ്രാമാന്തരീക്ഷത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കുട്ടിമാമ. ശേഖരൻ കുട്ടി എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

 ശേഖരൻ കുട്ടിയുടെ കഥ

ശേഖരൻ കുട്ടിയുടെ കഥ

കുട്ടിമാമയിൽ ശേഖരൻ കുട്ടി എന്ന റിട്ടയേർഡ് പട്ടാളക്കാരനെയാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. ഇയാളെ വീട്ടുകാരും നാട്ടുകാരും കുട്ടിമാമ എന്നാണ് വിളിക്കുന്നത് . പട്ടാളക്കഥയും ക്യാമ്പിലെ വീരസാഹസിക കഥയും നാട്ടുകാരുടെ മുന്നിൽ തള്ളി മറിക്കുന്നതാണ് ഇയാളുടെ സ്ഥിരം പണി. ആദ്യം ജനങ്ങളിൽ ആവേശമായിരുന്നെങ്കിലും പിന്നീട് തള്ള് സഹിക്കാൻ പറ്റാതെ ഓടി ഓളിക്കുന്നു. കുട്ടിമാമയുടെ ജീവിതത്തിലെ സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട പോകുന്നത്.

 കുടുംബ ചിത്രം

കുടുംബ ചിത്രം

കുടുംബ പ്രേക്ഷകർ കാണാനും ആസ്വദിക്കാനും പറ്റുന്ന ഒരു നന്മയുളള ചിത്രമാണ് കുട്ടിമാമ. കൂടാതെ രസകരമായ അന്തരീക്ഷത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. പ്രേക്ഷകരെ അധികം ബോറടിപ്പിക്കാതെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

 ധ്യാനും  ശ്രീനിവാസനും

ധ്യാനും ശ്രീനിവാസനും

ശ്രീനിവാസനോടൊപ്പം ധ്യാൻ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് കുട്ടിമാമ. ശ്രീനിവാസന്റെ ചെറുപ്പകാലമാണ് ധ്യാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതിനാൽ തന്നെ അച്ഛനും മകനും തമ്മിലുള്ള കോമ്പിനേഷൻ സീൻസൊന്നും ചിത്രത്തിലില്ല. ദുർഗയാണ് ചിത്രത്തിൽ ധ്യാനിന്റെ നായികയായി എത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മീര വാസുദേവ് മലയാളത്തിൽ മടങ്ങിയെത്തുന്നുണ്ട്.

  തള്ള്  ചിത്രത്തിലെയുളളൂ

തള്ള് ചിത്രത്തിലെയുളളൂ

കുട്ടിമാമയ്ക്ക് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്. തള്ള് ചിത്രത്തിൽ മാത്രമേയുള്ളൂ പ്രേക്ഷകർക്ക് കുട്ടിമാമയെ കണ്ടിരിക്കാൻ സാധിക്കും. സ്ഥിരം കണ്ടു വരുന്ന പട്ടാളകഥയിൽ നിന്ന് വൃത്യസ്തമായിട്ടുള്ള അനുഭവമാണ് കുട്ടിമാമ നൽകുന്നത്. എല്ലാ തവണത്തേയും പോലെ ഇക്കുറിയും ശ്രീനിവാസൻ തിളങ്ങി നിന്നു. അച്ഛനോടൊപ്പം മകനും കട്ടയ്ക്ക് പിടിച്ചു നിന്നു.അരവിന്ദന്റെ അതിഥികൾ', 'ഞാൻ പ്രകാശൻ' തുടങ്ങിയ ചിത്രങ്ങൾ കണ്ടിരുന്ന അതേ ഊഷ്മളതയോട് തന്നെ കുട്ടിമാമയേയും കണ്ടിരിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X