ഒരു തവണയേ പ്രസവിക്കൂ, അമലയുടെ തീരുമാനം; ആൺ കുഞ്ഞ് ജനിക്കാൻ വേണ്ടി ചെെനീസ് കലണ്ടർ: കുട്ടി പത്മിനി

നടൻ‌ നാ​ഗാർജുനയ്ക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് അമല അക്കിനേനി. അമലയെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമലയ്ക്ക് ഒരു കുഞ്ഞിനെ മാത്രം പ്രസവിക്കണമെന്നായിരുന്നു ആ​ഗ്രഹം. ഒന്ന് മതി. ആ ഒരു കുഞ്ഞ് ആൺകുട്ടിയായിരിക്കുകയും വേണം. അതെങ്ങനെ, ഇത് മാജിക്കാണോ ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും ദെെവം തരുന്നതല്ലേ എന്ന് ഞാൻ ചോദിച്ചു. ചെെനീസ് കലണ്ടർ എന്നൊന്നുണ്ട്, അത് ഫോളോ ചെയ്താൽ തീർച്ചയായും ആൺകുഞ്ഞേ ലഭിക്കുമെന്ന് അമല പറഞ്ഞു. എനിക്ക് അതേക്കുറിച്ച് വിശദീകരിച്ച് തന്നു. ഇതൊക്കം സാധ്യമാകുമോ എന്ന് എനിക്ക് ആശ്ചര്യമായി. എന്നാൽ അമലയ്ക്ക് ആൺ കുഞ്ഞാണ് പിറന്നത്.

ആ നടിമാരെ വേണ്ടാത്തതിന് അവർക്ക് കാരണങ്ങൾ, അതിനാൽ പ്രിവിലേജ് ആർട്ടിസ്റ്റ് ആണെന്നതിൽ അഹങ്കരിക്കുന്നു: ഷീലു
ആ നടിമാരെ വേണ്ടാത്തതിന് അവർക്ക് കാരണങ്ങൾ, അതിനാൽ പ്രിവിലേജ് ആർട്ടിസ്റ്റ് ആണെന്നതിൽ അഹങ്കരിക്കുന്നു: ഷീലു

അമലയുടെ വീട് വളരെ വലുതാണ്. എങ്ങനെ നോക്കി നടത്തുന്നു എന്ന് ഞാൻ ചോദിച്ചു. ഓരോ ഹാളും 5000 സ്ക്വയർ ഫീറ്റാണ്. കാലിൽ സ്കേറ്റിം​ഗ് വീൽസ് ധരിച്ചാണ് വീട്ടിനുള്ളിൽ പാചകത്തിനും മറ്റും പോകുന്നത്, എന്നെക്കൊണ്ട് നടക്കാൻ പറ്റുന്നില്ലെന്ന് അമല പറഞ്ഞു. നാ​ഗിന് എല്ലാം വലിയ മുറികൾ വേണമെന്ന് ആ​ഗ്രഹം. അതിനാൽ പോണ്ടിച്ചേരിയിൽ നിന്നും ആർക്കിടെക്ടിനെ കൊണ്ട് വന്ന് വളരെ വലിയ വീടുണ്ടാക്കി, സത്യത്തിൽ ഈ വീട്ടിലൂടെ നടക്കുന്നത് എന്നെ മെലിഞ്ഞിരിക്കാൻ സഹായിക്കുന്നു എന്നും അമല പറഞ്ഞു. കല്യാണം കഴിച്ച് ചെന്നെെയിൽ നിന്ന് പോകുമ്പോൾ എങ്ങനെയായിരുന്നോ അങ്ങനെ തന്നെയായിരുന്നു ഞാൻ വീട്ടിൽ പോയപ്പോഴും അമലയെന്നും കുട്ടി പത്മിനി ഓർത്തു.

Amala Akkineni

അഖിൽ അക്കിനേനി എന്നാണ് അമലയുടെ മകന്റെ പേര്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് നാ​ഗാർജുന അമലയെ വിവാഹം ചെയ്തത്. ലക്ഷ്മി ​ദ​ഗുബതി എന്നാണ് ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ പിറന്ന മകനാണ് നടൻ നാ​ഗ ചെെതന്യ. വിവാഹ ശേഷം അഭിനയ രം​ഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു അമല അക്കിനേനി. കുട്ടിക്കാലത്ത് അമ്മ ലക്ഷ്മി ​​ദ​ഗുബതിക്കൊപ്പമാണ് നാ​ഗ ചെെതന്യ വളർന്നത്. ചെന്നെെയിലായിരുന്നു വിദ്യഭ്യാസം. അതേസമയം ഇടയ്ക്കിടെ അച്ഛനെ കാണാറെത്താറുണ്ടായിരുന്നു.

മകനെ സിനിമാ രം​ഗത്തേക്ക് കൊണ്ട് വരുന്നത് നാ​ഗാർജുനയാണ്. കഴിഞ്ഞ വർഷമായിരുന്നു നാ​ഗ ചെെതന്യ-ശോഭിത ധുലിപാല വിവാഹം. വിവാ​ഹ ചടങ്ങുകളിൽ അമലയുടെ സാന്നിധ്യവുമുണ്ടായിരുന്നു. പിന്നീട് അഖിൽ അക്കിനേനിയുടെ വിവാഹവും നടന്നു. സെെനബ് റവ്ദ്ജീയാണ് അഖിലിന്റെ ജീവിത പങ്കാളി. സ്വകാര്യ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് അഖിൽ അക്കിനേനി. അമല ഇടയ്ക്ക് അഭിനയ രം​ഗത്ത് സാന്നിധ്യം അറിയിക്കാറുണ്ട്. കരിയറിലെ ഏറ്റവും തിരക്കേറിയ കാലത്താണ് അമല നാ​ഗാർജുനയെ വിവാ​ഹം ചെയ്യുന്നത്. എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം എന്നീ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അമല അക്കിനേനി.

Read more about: amala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X