അമ്മ പറഞ്ഞത് കേൾക്കാതെ രണ്ട് വിവാ​ഹങ്ങൾ, 19 വർഷം നരക വേദന; ഡിവോഴ്സ് ചെയ്തതിങ്ങനെ: കുട്ടി പത്മിനി

രണ്ട് വിവാഹബന്ധങ്ങൾ വേർപിരിയേണ്ടി വന്നതിനെക്കുറിച്ച് തുറന്ന് സംസാരിച്ച് നടിയും നിർമാതാവുമായ കുട്ടി പത്മിനി. രണ്ട് വിവാഹങ്ങളും അമ്മ എതിർത്തിരുന്നെന്നും ഈ വിവാഹബന്ധങ്ങളിൽ താനൊരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചെന്നും കുട്ടി പത്മിനി പറയുന്നു. ആദ്യത്തേത് പ്രണയ വിവാഹ​മാണെന്ന് ഞാൻ പറയില്ല. എനിക്കദ്ദേഹത്തെ അറിയാമായിരുന്നു. ആ കാലഘട്ടത്തിൽ പെൺകുട്ടികൾ ആൺകുട്ടികളോട് സംസാരിച്ചാലേ എന്തോ ഉണ്ടെന്ന ധാരണയാണ്. അമ്മ അങ്ങനെ കരുതി. അമ്മ വളരെ കാർക്കശ്യത്തോടെയാണ് ഞങ്ങളെ വളർത്തിയത്. അമ്മ ഇക്കാര്യം പറഞ്ഞ് എന്നെ അലോസരപ്പെടുത്തി.

അങ്ങനെ ദേഷ്യത്തിൽ ചെയ്ത വിവാ​ഹമാണത്. പിന്നീട് പല പ്രശ്നങ്ങളുണ്ടായി. അദ്ദേഹം മദ്യത്തിന് അടിമയായി. എത്ര ശ്രമിച്ചി‌ട്ടും മാറ്റാൻ കഴിഞ്ഞില്ല. എന്റെ കുഞ്ഞ് അന്ന് ചെറുതാണ്. കുഞ്ഞിന് പാൽ പൗഡർ വാങ്ങാൻ പോലും കാശില്ലായിരുന്നു. എന്നാൽ മദ്യം വീട്ടിലുണ്ട്. ഇതിൽക്കൂടുതൽ ഈ വീ‌ട്ടിൽ നിന്നാൽ കുഞ്ഞിനോട് ചെയ്യുന്ന അനീതിയാണെന്ന് മനസിലാക്കി ബന്ധത്തിൽ നിന്ന് പുറത്ത് വന്നു. വിവാഹ ശേഷം ഏകദേശം ആറര വർഷം കഴിഞ്ഞായിരുന്നു അത്. വീണ്ടും ഞാൻ നാടകത്തിൽ അഭിനയിക്കാൻ തു‌ടങ്ങി. വീട് വാടകയ്ക്കെടുത്ത് വീണ്ടും ജീവിതം തുടങ്ങി. അമ്മ എന്നോട് സംസാരിക്കാനേ തയ്യാറായില്ല. വീട്ടിലേക്ക് കയറ്റിയതുമില്ല. എനിക്ക് കിട്ടിയ യഥാർത്ഥ വെള്ളി കൊണ്ടുള്ള ട്രോഫികളെല്ലാം അമ്മ കളഞ്ഞു. എന്റെ കുട്ടിക്കാലത്തെ ഫോട്ടോകളെല്ലാം അമ്മ കത്തിച്ചു. അത്രയ്ക്കും എന്നോ‌ട് ദേഷ്യമായിരുന്നു. ഞാൻ തെറ്റ് പറയുന്നില്ല. പിന്നീട് കമൽ ഹാസനാണ് അമ്മയെയും എന്നെയും വീണ്ടും ഒരുമിപ്പിച്ചത്.

Kutty Padmini

പിന്നീ‌ട് ഞാൻ ടിവി സീരിയൽ പ്രൊഡക്ഷൻ രം​ഗത്ത് പ്രശസ്തയായി. ഈ കാലഘട്ടത്തിലാണ് രണ്ടാമത്തെ ഭർത്താവ് പ്രഭുവിനെ കാണുന്നത്. എന്റെ മകൾക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമായി. ഈ ബന്ധം വേണമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. അദ്ദേഹം മുൻകെെയെ‌ടുത്ത് ഒടുവിൽ വിവാഹത്തിലേക്ക് എത്തി. അപ്പോഴും അമ്മ എതിർത്തു. നീ തെറ്റാണ് ചെയ്യുന്നത്, നിന്നേക്കാൾ പ്രായം കുറച്ച് കുറവാണ് എന്ന് പറഞ്ഞു. അമ്മ പറഞ്ഞത് കേൾക്കാതെ ഞാൻ വിവാഹം ചെയ്തു. രണ്ട് മക്കളും പിറന്നു. 19 വർഷം ഞാൻ നരക വേദന അനുഭവിച്ചു. അതിന് ശേഷം എന്റെ മക്കൾ തീരുമാനമെടുത്തു. ഒന്നുകിൽ ഞങ്ങളുടെ കൂടെ അല്ലെങ്കിൽ അച്ഛന്റെ കൂടെ എന്ന് അവർ പറഞ്ഞു. അങ്ങനെ ആ വിവാഹ ബന്ധം താൻ വേർപിരിയുകയായിരുന്നെന്ന് കുട്ടി പത്മിനി തുറന്ന് പറഞ്ഞു. മാലെെമലർ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുട്ടി പത്മിനി മനസ് തുറന്നത്.

ഭർത്താവ് സെക്രട്ടറിയുമായി പ്രണയത്തിലായി. അവരെ വിവാഹം ചെയ്യാനാഗ്രഹിച്ചു. ഞാനതിന് സമ്മതിച്ചു. ഒരു പെണ്ണിനും അവരുടെ ഭർത്താവിനെ പങ്കുവെക്കാൻ പറ്റില്ല. മറ്റെന്തും അവർ പങ്കുവെക്കും. പക്ഷെ പുരുഷനെ പങ്കുവെക്കുന്നത് താങ്ങാൻ പറ്റാത്ത വേദനയാണെന്നും കുട്ടി പത്മിനി നേരത്തെ പറഞ്ഞിട്ടുണ്ട്. പ്രഭുവിനൊപ്പം കാലത്ത് തനിക്ക് തീരെ പക്വത ഇല്ലായിരുന്നു. തിരിഞ്ഞ് ചിന്തിക്കുമ്പോൾ അയ്യോ ഇവരെയാണോ ഞാൻ പ്രണയിച്ചത്, ഇവർക്ക് വേണ്ടിയാണോ ഈ മണ്ടത്തരങ്ങളെല്ലാം ചെയ്തതെന്ന് തോന്നുമെന്നും കുട്ടി പത്മിനി പറഞ്ഞിട്ടുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X