മകന് വിജയശാന്തിയുമായി പ്രണയം, നടിയെ വിളിപ്പിച്ച് എൻടിആറിന്റെ മുന്നറിയിപ്പ്; തുറന്ന് പറഞ്ഞ് കുട്ടി പത്മിനി
തെലുങ്ക് സിനിമാ രംഗത്തെ സൂപ്പർസ്റ്റാറായ നന്ദമൂരി ബാലകൃഷ്ണ ഇടയ്ക്ക് വിവാദങ്ങളിൽ അകപ്പെടാറുണ്ട്. പൊതുവേദികളുലെ പെരുമാറ്റം, ദേഷ്യ പ്രകടനം തുടങ്ങിയവയെല്ലാമാണ് ഇതിന് കാരണം. അന്തരിച്ച മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കിലെ സൂപ്പർതാരവുമായിരുന്ന എൻടി രാമറാവുവിന്റെ മകനാണ് ബാലകൃഷ്ണ. ബാലയ്യ എന്നും ആരാധകർ ഇദ്ദേഹത്തെ വിളിക്കുന്നു. ബാലകൃഷ്ണയെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എൻടി രാമറാവു അഭിനയിക്കുന്നത് നിർത്തി മുഖ്യമന്ത്രിയായി. വളരെ ബിസിയായിരുന്ന ആ കാലത്ത് മകൻ ബാലകൃഷ്ണയും നടി വിജയശാന്തിയും പരസ്പരം സ്നേഹിക്കുന്നു, കല്യാണം കഴിച്ചാലും ആശ്ചര്യപ്പെടാനൊന്നുമില്ലെന്ന സംസാരം എൻടിആറിന്റെ കാതിലെത്തി. ബാലകൃഷ്ണയോട് ഒന്നും ചോദിക്കാതെ നേരെ വിജയശാന്തിയെ വിളിപ്പിച്ചു. സത്യത്തിൽ ആന്ധ്രയിൽ അങ്ങനെയാണ്. നായകനും നായികയും പ്രണയിക്കും. പക്ഷെ അവരുടെ മാതാപിതാക്കൾ എങ്ങനെയൊക്കെയോ ആ ബന്ധം ഇല്ലാതാക്കും.

കാരണം അവർക്ക് അവരുടെ സംസ്കാരത്തിനാണ് പ്രാധാന്യം. എൻടിആർ വിജയശാന്തിയോട് സംസാരിച്ചു. നീ എന്റെ മകനെ പ്രണയിക്കുന്നുണ്ടെന്ന് എല്ലാവരും പറയുന്നു. അത് സത്യമാണോ നുണയാണോ എന്നെനിക്ക് അറിയില്ല. ആ ആഗ്രഹം സത്യമാണെങ്കിൽ അത് വളർത്തരുത്. ഒരു കാരണവശാലും എന്റെ കുടുംബത്തിലേക്ക് മറ്റൊരിടത്ത് നിന്ന് വിവാഹം ചെയ്ത് കൊണ്ട് വരില്ല. ഞങ്ങളുടെ സ്വന്തക്കാരുമായാണ് വിവാഹം നടക്കുക. ഞങ്ങളുടെ ജാതിയിൽ നിന്നേ വിവാഹം നടക്കൂ. നിനക്ക് മനസിലായെന്ന് കരുതുന്നു. ഇതിന് മുകളിൽ ഈ ബന്ധം വളർത്താത്തതാണ് നിനക്ക് നല്ലതെന്ന് കർക്കശമായി എൻടിആർ പറഞ്ഞു.
ഇതോടെ വിജയശാന്തിക്ക് കാര്യം മനസിലായി. ഈ ബന്ധം മുന്നോട്ട് കൊണ്ട് പോയാൽ തന്റെ ജീവനും പ്രൊഫഷനും ആപത്താണെന്ന് തിരിച്ചറിഞ്ഞ വിജയശാന്തി പതിയെ ബന്ധത്തിൽ നിന്ന് അകന്നു. ബാലകൃഷ്ണയ്ക്ക് ഇതിൽ വലിയ വിഷമം ഉണ്ടായിരുന്നു. പിന്നീട് അച്ഛനും അമ്മയും കണ്ടെത്തിയ പെൺകുട്ടിയെ കല്യാണം കഴിച്ച് ഇന്ന് സന്തോഷമായി ജീവിക്കുകയാണെന്നും കുട്ടി പത്മിനി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
വസുന്ധര ദേവി എന്നാണ് ബാലകൃഷ്ണയുടെ ഭാര്യയുടെ പേര്. 1982 ലായിരുന്നു വിവാഹം. വിവാഹിതനാകുമ്പോൾ 22 വയസുകാരനാണ് ബാലകൃഷ്ണ. മൂന്ന് മക്കളാണിവർക്ക്. തെലുങ്ക് സിനിമാ രംഗത്തെ ലേഡി സൂപ്പർസ്റ്റാറായിരുന്നു ഒരു കാലത്ത് നടി വിജയശാന്തി. മൊടുരി വെങ്കട ശ്രീനിവാസ എന്നാണ് ഭർത്താവിന്റെ പേര്. 1988 ലായിരുന്നു വിവാഹം. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് വിജയശാന്തിയുടെ ഭർത്താവ്. 200 സിനിമകളിൽ വിജയശാന്തി അഭിനയിച്ചിട്ടുണ്ട്. കൂടുതലും തെലുങ്ക് സിനിമകളാണ് വിജയശാന്തി ചെയ്തത്. നിരവധി ഹിറ്റുകൾ ടോളിവുഡിൽ വിജയശാന്തിക്ക് ലഭിച്ചു. പിന്നീട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വിജയശാന്തി അവിടെയും വിജയം കെെവരിച്ചു.


Click it and Unblock the Notifications











