സെക്രട്ടറിയുമായി ബന്ധം വെച്ച് എന്നെ പിരിഞ്ഞ് പോയ ഭർത്താവ് ഏറെക്കാലത്തിന് ശേഷം വിളിച്ചു; അനുഭവം പങ്കുവെച്ച് നടി

തന്നിൽ നിന്നും അകന്ന് പോയ ഭർത്താവ് ഏറെക്കാലത്തിന് ശേഷം തന്നെ ഫോൺ ചെയ്തതിനെക്കുറിച്ച് നടിയും നിർമാതാവുമായ കുട്ടി പത്മിനി. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് പരാമർശം. കുറേക്കാലത്തിന് ശേഷം എന്റെ ഭർത്താവ് പ്രഭു നേപ്പാൾ എന്നെ ഫോൺ ചെയ്തു. പൊതുവായി കുറേ കാര്യങ്ങൾ സംസാരിച്ചു. മക്കളുടെ കല്യാണക്കാര്യമെല്ലാം സംസാരിച്ചു. ഏതോ ഒരു കഥയ്ക്ക് വേണ്ടിയാണ് പ്രഭു എന്നെ വിളിച്ചത്. എനിക്ക് അത്ഭുതമായി.

ഞാൻ പോയ സ്ഥലത്ത് ഒരുപാട് പേർ ഞാൻ നിർമ്മിച്ച് പ്രഭു ചെയ്ത മന്ത്രവാസം എന്ന സീരിയൽ കൊള്ളാം, അത് പോലെയുള്ള സീരിയൽ ഇനി വരുമോ എന്ന് ചോദിച്ചു. ഇക്കാര്യം പ്രഭുവിനോ‌ട് താൻ പറഞ്ഞെന്നും കുട്ടി പത്മിനി ഓർത്തു. എന്റെ ജീവിതം സന്തോഷമായാണ് ഇപ്പോൾ പോകുന്നത്. ആർക്കും പ്രശ്നമില്ല. അത് തന്നെ വിചാരിച്ച് കൊണ്ടിരുന്നാൽ പ്രായമായിക്കാെണ്ടേയിരിക്കും എന്നും കുട്ടി പത്മിനി പറഞ്ഞു.

Kutty Padmini

പ്രഭു തന്നെ വിവാഹം ചെയ്തിരിക്കെ മറ്റൊരു സ്ത്രീയുമായി ബന്ധം വെച്ചെന്നും തന്നെ വിട്ട് ഈ സ്ത്രീക്കൊപ്പം മറ്റൊരു ജീവിതം തുടങ്ങിയെന്നും കുട്ടി പത്മിനി നേരത്തെ പറഞ്ഞിരുന്നു. ഭർത്താവ് സെക്രട്ടറിയുമായി പ്രണയത്തിലായി. അവരെ വിവാഹം ചെയ്യാനാഗ്രഹിച്ചു. ഞാനതിന് സമ്മതിച്ചു. ഒരു പെണ്ണിനും അവരുടെ ഭർത്താവിനെ പങ്കുവെക്കാൻ പറ്റില്ല. മറ്റെന്തും അവർ പങ്കുവെക്കും. പക്ഷെ പുരുഷനെ പങ്കുവെക്കുന്നത് താങ്ങാൻ പറ്റാത്ത വേദനയാണെന്നും കുട്ടി പത്മിനി അന്ന് പറഞ്ഞു.

കുട്ടി പത്മിനിയുടെ രണ്ടാം വിവാഹബന്ധമായിരുന്നു ഇത്. ആദ്യ ഭർത്താവിന്റെ മദ്യപാനം കാരണമാണ് ആ ബന്ധം ഒഴിഞ്ഞത്. അവസാന നാളുകളിൽ ഇയാൾക്ക് തുണയായതും കുട്ടി പത്മിനിയാണ്. യുഎസിൽ നിന്ന് എന്റെ മകൾ ഫോൺ ചെയ്തു. അച്ഛനെ ആരും നോക്കാനില്ല, എന്തോ വഴക്കുണ്ടായി, ആശുപത്രിയിൽ എത്തിക്കണം എന്ന് പറഞ്ഞു. ഉടനെ ഞാൻ പോയി കണ്ടു. അദ്ദേഹത്തെ ആശുപത്രിയിലാക്കി. മദ്യത്തിന് അദ്ദേഹം അടിമപ്പെട്ടിരുന്നു. എന്റെ ഓഫീസിലെ ഒരു റൂമിൽ താമസിപ്പിച്ചു. വീണ്ടും എനിക്ക് അദ്ദേഹവുമായി ബെഡ് ഷെയർ ചെയ്യാൻ പറ്റില്ല. മനസ് മാറിപ്പോയി. ഒരിക്കലും അതിന് സാധിക്കില്ല. റൂമും ജോലിയും മാസം 30000 രൂപയും ശമ്പളം നൽകി. അത് മനുഷ്യത്വമാണെന്ന് കുട്ടി പത്മിനി അന്ന് വ്യക്തമാക്കി.

രണ്ടാം ഭർത്താവ് പ്രഭു ഇതിന്റെ പേരിൽ തന്നോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നീ ആദ്യ ഭർത്താവിനൊപ്പം സന്തോഷിക്കുകയാണല്ലേ എന്ന് അദ്ദേഹം ഫോൺ വിളിച്ച് ചോദിച്ചു. അതെ, നിങ്ങൾക്കെന്തിനാണ് അസൂയ തോന്നുന്നതെന്ന് ഞാൻ തിരിച്ച് ചോദിച്ചു. മനസ് മാറിയ ഭർത്താവ് ഇപ്പോഴും തന്നെ വിളിക്കാറുണ്ടെന്നും നീയാണ് എന്റെ ഗുരുവെന്ന് പറയാറുണ്ട്. പ്രഭുവുമായി വിവാഹ ജീവിതം നയിക്കുന്ന കാലത്ത് തനിക്ക് തീരെ പക്വത ഇല്ലായിരുന്നു. തിരിഞ്ഞ് ചിന്തിക്കുമ്പോൾ അയ്യോ ഇവരെയാണോ ഞാൻ പ്രണയിച്ചത്, ഇവർക്ക് വേണ്ടിയാണോ ഈ മണ്ടത്തരങ്ങളെല്ലാം ചെയ്തതെന്ന് തോന്നും. അവർ തിരിച്ച് വന്ന് കാലിൽ വീണ് പറഞ്ഞാലും ഇനി അവരുടെ അടുത്ത് പോലും പോകാൻ പറ്റില്ലെന്നും കുട്ടി പത്മിനി അന്ന് പറഞ്ഞു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X