ഇന്ന് നടന്ന സംഭവമല്ല ഇത്, വിവാഹിതനെ പ്രണയിക്കുന്നത് തെറ്റ്, പക്ഷെ..., തൃഷയുടെ സ്വഭാവം: കുട്ടി പത്മിനി

തൃഷ കൃഷ്ണനെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. തൃഷ നല്ല വ്യക്തിയാണെന്ന് കുട്ടി പത്മിനി പറയുന്നു. തൃഷ ഇന്ന് വലിയ വിവാദങ്ങളിലാണ്. എന്നാൽ ആ പെൺകുട്ടി അങ്ങനെയാെന്നുമല്ല. അവൾ വളരെ നല്ലവളാണ്. ആത്മാർത്ഥമായി ഒരാളെ സ്നേഹിച്ചു. ഇന്ന് സംഭവിച്ചതല്ല. വർഷങ്ങൾക്ക് മുമ്പ് പ്രണയത്തിലായതാണ്. എന്ത് കൊണ്ട് പ്രണയം വരുന്നെന്ന് പറയാനാകില്ല. ആത്മാവിന്റെ കണക്ഷനാണ്. കുട്ടിക്കാലത്ത് ഒരുപാട് നാൾ എന്റെ വീട്ടിലായിരുന്നു തൃഷ. തൃഷയും എന്റെ മൂത്തമകളും വളരെ നല്ല സുഹൃത്തുക്കളാണ്. ജോളി ടെെപ്പാണ് അവർ. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ എനിക്ക് അവകാശമില്ല.

'14 വർഷം ഒന്നും ചെയ്യാതെ അവൾ വീട്ടിലിരുന്നു, മഞ്ജുവിന് അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ല; ​ഗീതുവിന്റെ നോട്ടം മതി'
'14 വർഷം ഒന്നും ചെയ്യാതെ അവൾ വീട്ടിലിരുന്നു, മഞ്ജുവിന് അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ല; ​ഗീതുവിന്റെ നോട്ടം മതി'

പക്ഷെ വിവാഹിതനെ പ്രണയിക്കുന്നത് ആരായാലും തെറ്റാണെന്നേ ഞാൻ പറയൂ. പക്ഷെ ഒരാൾക്ക് മാത്രം ആ തെറ്റ് ചെയ്യാനാകില്ല. രണ്ട് പേരും ചേർന്നാണ് ചെയ്യുന്നത്. പക്ഷെ ആ വശത്ത് എന്താണ് പ്രശ്നമെന്ന് അറിയില്ല. ഒരുപക്ഷെ അവർ പിരിഞ്ഞ് താമസിക്കുന്നതിനാലാകും. പിന്നീടൊരു ജീവിതം ഉണ്ടാകാനേ പാടില്ലേയെന്നും കുട്ടി പത്മിനി പറയുന്നു. ‌തൃഷയ്ക്ക് വിജയ്നോട് സിനിമാ രം​ഗത്തെ തന്റെ തുടക്ക കാലത്തേ സ്നേഹമുണ്ടായിരുന്നെന്ന് മുമ്പൊരിക്കലും കുട്ടി പത്മിനി പറഞ്ഞിട്ടുണ്ട്.

Vijay  Kutty Padmini

വിജയ്നോട് തൃഷയ്ക്ക് ഇഷ്ട‌മുണ്ടായിരുന്നു എന്നാണ് കുട്ടി പത്മിനി ഒരിക്കൽ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞത്. ഗില്ലിയിൽ അവരുടെ കെമിസ്ട്രി വളരെ നല്ലതായിരുന്നു. ആ പ്രോസസിൽ എവിടെയോ വിജയോട് ഒരു ചെറിയ അറ്റാച്ച്മെന്റ് വന്നതായി എനിക്കറിയാം. അത് അവരുടെ പേഴ്സണൽ ലെെഫ് ആണ്. അതേക്കുറിച്ച് ഞാൻ പറയുന്നില്ല. കാരണം വിജയ് അപ്പോൾ വിവാഹിതനാണ്. ഇന്നും വിജയ്-തൃഷ ജോഡി ഭം​ഗിയുള്ളതാണ്. പിന്നീ‌ട് തെലുങ്കിൽ മഹേഷ് ബാബു-തൃഷ ജോഡി മെയ്ഡ് ഫോർ ഈച്ച് അദർ പോലെയായിരുന്നു. ഈ കാലഘട്ടത്തിലാണ് തൃഷയുടെ എൻ​ഗേജ്മെന്റ് കഴിയുന്നത്. ചില കാരണങ്ങൾ ആ വിവാഹബന്ധം വേണ്ടെന്ന് വെച്ചു. തൃഷയു‌ടെ തീരുമാനം നല്ലതായിരുന്നെന്നും കുട്ടി പത്മിനി അന്ന് അഭിപ്രായപ്പെട്ടു.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X