മകൾ കെെവിട്ട് പോകാതിരിക്കാൻ വെെൻ കൊടുത്ത് ഉറക്കി, പക്ഷെ...; സഹോദരിയുമായുണ്ടായ സ്വത്ത് തർക്കം: കുട്ടി പത്മിനി

ഇന്ത്യൻ സിനിമാ ലോകത്തിന് മറക്കാൻ പറ്റാത്ത നടിയാണ് ശ്രീദേവി. ഒന്നിന് പിറകെ ഒന്നായി ഹിറ്റുകളുമായി കരിയറിൽ മുന്നേറിയ താരറാണി. ശ്രീദേവിയുടെ ജീവിതത്തെ അടുത്തറിഞ്ഞവർ കുറവാണ്. അന്തർമുഖയായ ശ്രീദേവി സഹപ്രവർത്തകരോടാെന്നും വലിയ അടുപ്പം കാണിച്ചിരുന്നില്ല. കുട്ടിക്കാലം മുതൽ ശ്രീദേവിയെ അടുത്തറിയുന്നയാളാണ് കുട്ടി പത്മിനി. ശ്രീദേവിയുടെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങളെക്കുറിച്ച് കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ശ്രീദേവി പ്രശസ്തയായി. ഒരുപാട് സിനിമകൾ ചെയ്തു. അക്കാലത്ത് ലക്ഷങ്ങൾ പ്രതിഫലമായി ലഭിച്ചു. തന്റെ മകൾ കെെവിട്ട് പോകുമെന്ന് കരുതിയ അമ്മ വെെകുന്നേരം മകൾ പുറത്ത് പോകുന്നത് ഒഴിവാക്കാൻ വെെൻ നൽകി. കുറച്ച് വെെൻ കഴിച്ചോ, ശരീരത്തിന് നല്ലതാണ്, ഇത് കഴിച്ച് നീ എട്ട് മണിക്ക് കിടന്ന് ഉറങ്ങിക്കോ എന്ന് പറഞ്ഞു. പെറ്റമ്മ ചെയ്താണെങ്കിലും അത് തെറ്റ് തന്നെയാണ്. പിൽക്കാലത്ത് വെെൻ ഇല്ലാതെ ശ്രീദേവിക്ക് പറ്റാതായി. ജീവിതത്തിലെ പ്രധാന കാര്യമായി വെെൻ മാറിയെന്നും കുട്ടി പത്മിനി പറഞ്ഞു.

Sridevi

മക്കളുടെ സഹോദരിയാണെന്നേ ശ്രീദേവിയെ കണ്ടാൽ തോന്നുമായിരുന്നുള്ളൂ. താനെപ്പോഴും ഭം​ഗിയായിരിക്കണമെന്ന് ശ്രീദേവി ആ​ഗ്രഹിച്ചു. ഇൻസെക്യൂരിറ്റി ശ്രീദേവിക്ക് കൂടുതലാണ്. ഭം​ഗി പോയാൽ മാർക്കറ്റുണ്ടാകില്ല, മറ്റുള്ളവർ തന്നെക്കുറിച്ച് എപ്പോഴും പ്രശംസിച്ച് സംസാരിക്കണം എന്ന് ശ്രീദേവി ചിന്തിച്ചു. അത്രയധികം പ്ലാസ്റ്റിക് സർജറി ശ്രീദേവി ചെയ്തിട്ടുണ്ട്. ശ്രീദേവിക്കൊപ്പമുള്ള ഒരു ബന്ധവുമാണ് എന്നോടിത് പറഞ്ഞത്. ലണ്ടനിൽ ഒരു പ്രമുഖ പ്ലാസ്റ്റിക് സർജൻ ഉണ്ടായിരുന്നു.

ഒരു മൂക്ക് തന്നെ നാല് തവണ സർജറി ചെയ്തു. കവിളിലും മറ്റും സർജറി ചെയ്തു. ഭർത്താവിനോട് പറയാതെയാണ് ചെയ്യുന്നത്. ലണ്ടനിൽ ഷോപ്പിം​ഗിന് പോകുകയാണെന്ന് പറയും. എന്നിട്ട് പ്ലാസ്റ്റിക് സർജറി ചെയ്ത് വരും. കഠിനമായ ഡയറ്റിം​ഗായിരുന്നു. ജീവിതത്തിൽ ശ്രീദേവി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പറയാം. അത്രയും ഡയറ്റിം​ഗായിരുന്നെന്നും കുട്ടി പത്മിനി അന്ന് പറഞ്ഞു.

Sridevi

ആഡംബര ജീവിതമാണ് ശ്രീദേവിയും രണ്ട് മക്കളും നയിച്ചതെന്നും കുട്ടി പത്മിനി പറഞ്ഞു. കുട്ടികളും ശ്രീദേവിയും ഒരുപാട് ചെലവ് ചെയ്യുമായിരുന്നെന്നാണ് ഞാൻ കേട്ടത്. ഒരുപാട് സ്വത്തുക്കൾ വിറ്റിട്ടുണ്ട്. ചെലവിനും ബോണി കപൂറിന് സിനിമയെടുക്കാനും മറ്റും വേണ്ടി. ഒരുപാട് നഷ്ടം സംഭവിച്ചു. ഇതിനിടെ സഹോദരി ലതയുമായി ശ്രീദേവിക്ക് സ്വത്ത് തർക്കമുണ്ടായി. ഒരു തരത്തിൽ ലത ചെയ്തതിൽ തെറ്റില്ല. ലതയെ ഒരിക്കൽ ഞാൻ ആശുപത്രിയിൽ വെച്ച് കണ്ടിരുന്നു.

ശ്രീദേവിയോട് നീ ചെയ്യുന്നത് തെറ്റല്ലേ, എല്ലാം അവൾ സമ്പാദിച്ചതല്ലേ എന്ന് ഞാൻ ചോദിച്ചു. അവൾ പറഞ്ഞത് ശ്രീദേവി ബോണി കപൂറിനെ പൂർണമായും വിശ്വസിച്ച് കണ്ടിടത്തെല്ലാം ഒപ്പിട്ട് കൊടുക്കുന്നു. അപ്പോൾ ഞാനെന്ത് ചെയ്യാനാണ് എന്നാണ്. ഒരു തരത്തിൽ അത് ശരിയാണ്. ശ്രീദേവി സമ്പാദിച്ച സ്വത്താണ്. പക്ഷെ ഒരു സഹോദരി അത് സംരക്ഷിക്കണമെന്ന് കരുതിയതിൽ തെറ്റില്ല.

ശ്രീദേവിക്ക് ചെന്നെെയിൽ കോടികളുടെ സ്വത്തുണ്ടായിരുന്നു. എല്ലാം പോയി അവസാനമായുള്ളത് സിഎടി ന​ഗറിലുള്ള വീടാണ്. പല തവണ ശ്രീദേവി ചെക്ക് കേസിൽ പെട്ടിട്ടുണ്ട്. ഇതെല്ലാം പേപ്പറിൽ വായിക്കുമ്പോൾ ഞാൻ ഭയപ്പെട്ടു. ശ്രീദേവി ഇതെങ്ങനെ പരിഹരിക്കുമെന്ന് ചിന്തിച്ചു. എന്നാൽ അവളുടെ ഭർത്താവ് അതെല്ലാം പരിഹരിച്ചു. ആയിരം പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും ആ പ്രശ്നങ്ങളെ ശ്രീദേവിയെ ബാധിക്കാതെ നോക്കിയെന്നും കുട്ടി പത്മിനി പറഞ്ഞു.

More from Filmibeat

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X