നടി പ്രിയ രാമന്റെ പ്രവൃത്തിയില്‍ താന്‍ പൊട്ടിത്തെറിച്ചു; കരഞ്ഞ് പോയ നിമിഷത്തെ കുറിച്ച് മുന്‍കാല നടി

നാടകത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയിലെത്തിയ നടിയാണ് കുട്ട്യേടത്തി വിലാസിനി. മധു, പ്രേം നസീര്‍ തുടങ്ങി പഴയകാല നായകന്മാരുടെ കൂടെ ഒന്നിച്ചഭിനയിച്ചതിനെ കുറിച്ച് നടി തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും വിലാസിനിയുടെ പുതിയൊരു അഭിമുഖത്തിന്റെ വീഡിയോ ആണ് വൈറലാവുന്നത്.

ഭർത്താവിനൊപ്പമുള്ള ഏറ്റവും പ്രിയപ്പെട്ട നിമിഷം, സന്തോഷം പങ്കുവെച്ച് നടി പൂജ രാമചന്ദ്രൻ

നടി പ്രിയരാമനൊപ്പം ഒരു സീരിയലില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചതിനെ കുറിച്ചും അന്ന് സെറ്റിലുണ്ടായ പ്രവൃത്തികളെ കുറിച്ചുമൊക്കെയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വിലാസിനി പറയുന്നത്.

വിലാസിനിയുടെ വാക്കുകളിലേക്ക്

അന്നും വലിയ താരങ്ങള്‍ വലിയവരാണ്. അവര്‍ക്ക് അവരുടേതായ സ്ഥാനവും അംഗീകാരങ്ങളുമുണ്ട്. പ്രിയരാമന്‍ ഒരു സീരിയല്‍ എടുത്തു. പാവക്കൂത്ത് എന്ന പേരില്‍. അധികം സ്ത്രീകളൊന്നും ഇല്ലായിരുന്നു. അതില്‍ നായിക ഇല്ലെന്ന് വേണമെങ്കില്‍ പറയാം. പ്രിയരാമന്‍ നിര്‍മാതാവ് ആയിരുന്നു. ഭര്‍ത്താവ് രഞ്ജിത്തും ഒപ്പമുണ്ട്. ഒരു ദിവസം വര്‍ക്ക് കഴിഞ്ഞ് വലിയ ആളുകളെ ഒക്കെ ഇങ്ങനെ കയറ്റി വിടും. ബാക്കി ഉള്ളവരൊക്കെ വണ്ടിയ്ക്ക് വേണ്ടി ഇങ്ങനെ കാത്ത് നില്‍ക്കുകയാണ്. എന്നെ അടക്കമുള്ളവരെ വണ്ടി ആയിട്ടില്ലെന്ന് പറഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്.

 വിലാസിനിയുടെ വാക്കുകളിലേക്ക്

ഒരു മണിക്കൂറോളം ഞങ്ങള്‍ നിന്ന നില്‍പ്പ് നിന്നു. നിര്‍മാതാക്കളുടെ താഴെ വണ്ടിയില്‍ കയറ്റി അയക്കുന്ന ചില അസിസ്റ്റന്റ് പയ്യന്മാരുണ്ട്. പ്രിയരാമന്‍ അതിന് അകത്ത് ഉണ്ട്. അവസാനം ആയപ്പോഴെക്കും ഞാന്‍ അങ്ങ് പൊട്ടിത്തെറിച്ച് പോയി. ഞാന്‍ മാത്രമല്ല എന്റെ കൊച്ചുമകളായി അഭിനയിക്കുന്ന ചെറിയ കുട്ടിയും കൂടെയുണ്ട്. അതിങ്ങനെ ഉറങ്ങി വീഴുകയാണ്. എത്ര നേരമായി ഞങ്ങളിങ്ങനെ നില്‍ക്കുന്നുവെന്ന് ചോദിച്ചു. എന്താ ഞങ്ങളെ മാത്രം ആരും കൊണ്ട് വിടാത്തെ എന്നിങ്ങനെ എന്തൊക്കെയോ ഞാന്‍ അവിടെ പറഞ്ഞു. അത്രയും പൊട്ടിക്കരഞ്ഞ് പോയി. അപ്പോള്‍ രഞ്ജിത്ത് ഇറങ്ങി വന്നു. എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് അയ്യോ, അമ്മ പ്രാകല്ലോന്ന്.

വിലാസിനിയുടെ വാക്കുകളിലേക്ക്

അന്ന് പിന്നെയും കുറച്ച് ആരോഗ്യം ഉള്ളത് കൊണ്ട് നിന്നു. ഇന്നാണെങ്കില്‍ ഞാന്‍ വീണ് പോയേനെ. പക്ഷേ ആ സീരിയല്‍ പൊട്ടി പാളീസ് ആയി പോയി. ആദ്യം നല്ല രീതിയില്‍ പോയി കൊണ്ടിരുന്നതാണ്. തിരുവനന്തപുരംകാരനാണ് സംവിധായകന്‍. ഷൂട്ടിങ്ങ് ഇടയ്ക്ക് നിര്‍ത്തി മദ്രാസിലേക്ക് കൊണ്ട് പോയി. പിന്നെ എന്തൊക്കെയോ ആയി പോയെന്ന് പിന്നീട് സംവിധായകനെ കണ്ടപ്പോള്‍ പറഞ്ഞു. അത്രയൊക്കെ നമ്മളെ ദ്രോഹിച്ച് വേദന തിന്ന് പോയ അനുഭവമാണ്. ഇപ്പോഴും ചില സീരിയലുകളില്‍ ഇതൊക്കെ ഉണ്ട്.

Recommended Video

മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam
 വിലാസിനിയുടെ വാക്കുകളിലേക്ക്

തിലകനെ കുറിച്ച് കൂടി നടി പറഞ്ഞിരുന്നു. അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹമൊരു ചൂടനാണെന്ന് അറിയാം. അമ്മയുടെ പരിപാടിയ്ക്ക് ആണെന്ന് തോന്നു. അന്ന് സ്‌ക്രീപ്റ്റിന്റെ കാര്യത്തില്‍ അദ്ദേഹം ചൂടാവുന്നത് കണ്ടിട്ടുണ്ടെന്നും നടി പറയുന്നു.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X