»   »  ബോണി കപൂർ ശ്രീദേവിക്കൊപ്പം! മക്കൾ ജാൻവിയും ഖുഷിയും എവിടെ? വസതിയിലേക്ക് താരങ്ങളുടെ ഒഴുക്ക്

ബോണി കപൂർ ശ്രീദേവിക്കൊപ്പം! മക്കൾ ജാൻവിയും ഖുഷിയും എവിടെ? വസതിയിലേക്ക് താരങ്ങളുടെ ഒഴുക്ക്

Written By:
Subscribe to Filmibeat Malayalam

ശ്രീദേവിയുടെ മരണത്തിലെ ഞെട്ടലിലാണ് കപൂർ-അയ്യപ്പ-മാർവ കുടുംബാംഗങ്ങൾ. എല്ലാവരും ആകെ തകർന്ന മട്ടാണ്. ഇപ്പോൾ എല്ലാവരും അന്വേഷിക്കുന്നത് ശ്രീദേവിയുടെ മക്കൾ ജാൻവിയേയും ഖുഷിയേയുമാണ്. കഴിഞ്ഞ ദിവസം അനിൽ കപൂറിന്റെ വസതിയിൽ താരപുത്രിമാരെ കാണാനായി ബോളിവുഡ് താരങ്ങൾ ഒഴുകി എത്തിയിരുന്നു. ശ്രീദേവിയുടെ മരണ വാർത്ത കുടുംബാംഗങ്ങളെ കൂടാതെ ബോളിവുഡിനെയും ആകെ ഞെട്ടിച്ചിട്ടുണ്ട്. പലർക്കും ഇതുവരെ നടുക്കും മാറിയിട്ടില്ല.

sridevi

ശ്രീദേവിയുടെ നിര്യാണത്തെ തുടർന്ന് കുടുംബാംഗങ്ങൾ പത്ര കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. യഷ് ഫിലിംസ് മുഖേനയാണ് പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. തങ്ങളുടെ സങ്കടത്തിൽ കൂടെ നിന്നവർക്ക് നന്ദിയും അവർ രേഖപ്പെടുത്തിയിട്ടുണ്ട്.

അനിൽ കപൂറിന്റെ വസതിയിൽ

ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ ഇപ്പോൾ ദുബായിലാണ് ഉള്ളത്. അതേസമയം മക്കൾ ഖുഷിയും ജാൻവിയും ഇപ്പോൾ സഹോദരൻ അനിൽ കപൂറിന്റെ മുംബൈയിലുള്ള വസതിയിലാണ്. മൃതദേഹം ഇപ്പോഴും ദുബായിൽ തന്നെയാണുള്ളത്.

ബോളിവുഡ് താരങ്ങൾ ഒഴുകി എത്തി

ശ്രീദേവിയുടെ മരണത്തെ തുടർന്ന് ബോളിവുഡ് താരങ്ങൾ കഴിഞ്ഞ രണ്ടു ദിവസമായി അനിൽ കപൂറിന്റെ വസതി സന്ദർശിച്ചിരുന്നു. സഹോദരൻ അർജുൻ കപൂർ, അനുപം ശേഖർ, കിരൺ ജോഹർ, , മനീഷ് മൽഹോത്ര, ഇഷാൻ ഖട്ടർ, ളിൽ ഷെട്ടി, നിഖിൽ ദിവേദി, അനുപം ഖേർ തുടങ്ങിയവർ അനിൽ കപൂറിന്റെ വീട്ടിൽ എത്തിയത്.

മൃതദേഹം മുംബൈയിൽ എത്തിക്കും

ശ്രീദേവിയുടെ മൃതശരീരം മുംബൈയിൽ എത്തിച്ചതിനു ശേഷം കൂടുതൽ വിവരങ്ങൾ നൽകുമെന്ന് കുടുംബം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇതു സംബന്ധമായ വിവരങ്ങൾക്ക് വീട്ടുകാരുമായി ബന്ധപ്പെട്ടാൻ ശ്രമിക്കരുതെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്. എന്തു വിവരങ്ങൾക്കും യഷ് ഫിലിംസുമായി ബന്ധപ്പെടണമെന്നും കുടുംബാംഗങ്ങൾ അഭ്യർത്ഥിക്കുന്നുണ്ട്.

അവസാന കൂടിച്ചേരൽ

ശ്രീദേവിയുടെ മരണത്തെ തുടർന്ന് പുറത്തിറക്കിയ പത്രക്കുറിപ്പ് ഇങ്ങനെയാണ്. ഇന്ന് അവസാന കൂടിച്ചേരലാണ്. ജാൻവിയുടേയും ഖുഷിയുടേയും അമ്മ ഇനിയില്ല. അപ്രതീക്ഷിത വിയോഗത്തിൽ തങ്ങൾക്കേറ്റ വലിയ ആഘാതത്തിൽ പാടെ ഉലഞ്ഞിരിക്കുകയാണ്. തങ്ങളുടെ കുടുംബത്തിനേറ്റ വലിയ ദുഃഖത്തിൽ തങ്ങളോടൊപ്പം നിന്ന എല്ലാവർക്കും നന്ദി.

കുടുംബത്തോടൊപ്പം ആഘോഷിച്ചു

അവസാന നിമിഷംവരെ കുടുംബത്തോടൊപ്പം ആഘോഷിച്ചിട്ടാണ് താരം വിടവാങ്ങിയിരിക്കുന്നത്. മരുമകന്റെ വിവാഹത്തിൽ പങ്കെടുക്കനാണ് താരംവും കുടുംബവും ദുബായിലേയ്ക്ക് പോയത്. ആഘോഷത്തിൽ നി‌റ സാന്നിധ്യമായിരുന്നു ശ്രീദേവി. താരത്തിന്റെ അവസാന നിമിഷങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

നടിയെ അവസാനം കണ്ടത് ഹോട്ടൽ സ്റ്റാഫ്! മുറിയിൽ ശ്രീദേവി മാത്രം, മരണം നടന്നത് പിന്നെ

ശ്രീദേവിയുടെ അസുഖം! ഭതൃസഹോദരൻ സഹോദരൻ സഞ്ജയ് കപൂർ, പറഞ്ഞതിങ്ങനെ...

ശ്രീദേവിയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം! ഹൃദയാഘാതമല്ല മുങ്ങി മരണം, റിപ്പോർട്ട് പുറത്ത്

English summary
kwhere is kushi and janvi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam