കെട്ടിപ്പടുത്ത ഇമേജും ഹെെപ്പും പോയി, വാശി തീർക്കാൻ പൃഥ്വിരാജ് വീണ്ടും? അസ്രയേൽ ചർച്ചയാകുന്നു

എമ്പുരാന്റെ അടുത്ത ഭാ​ഗം എൽ 3 അസ്രയേൽ ഉടനെ ഉണ്ടാകുമോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചതോടെ അസ്രയേൽ ട്രെൻഡിം​ഗ് ടോപിക് ആണ് സോഷ്യൽ മീഡിയയിൽ. പൃഥ്വിരാജിന് കരിയറിൽ ഏറ്റവും വലിയ തിരിച്ചടിയായ ചിത്രമാണ് എമ്പുരാൻ. സിനിമ ഹിറ്റായെങ്കിലും ഹെെപ്പിനൊത്ത് വന്നില്ല. ഇതിന് പുറമെ രാഷ്ട്രീയ വിവാദ​വുമായി. ഇതോടെ പൃഥ്വിരാജിന്റെ കയ്യിൽ നിന്നും കാര്യങ്ങൾ പോയി. വിവാദ സീനുകൾ നീക്കേണ്ടി വന്നു. പൃഥ്വിയുടെ ഹേറ്റേർസിന്റെ എണ്ണം കുത്തനെ കൂടി.

അവരായി തന്നെ ഒഴിഞ്ഞ് പോയി, മുൻപ്രണയബന്ധങ്ങളിൽ ഞാൻ നേരിട്ടത്; നൂറ് ശതമാനം ഞാൻ നൽകി: ദിയ പറഞ്ഞത്
അവരായി തന്നെ ഒഴിഞ്ഞ് പോയി, മുൻപ്രണയബന്ധങ്ങളിൽ ഞാൻ നേരിട്ടത്; നൂറ് ശതമാനം ഞാൻ നൽകി: ദിയ പറഞ്ഞത്

ലൂസിഫർ ഉണ്ടാക്കിയ ഖ്യാതി ഇല്ലാതായി. വിഷയത്തിൽ വ്യക്തമായ മറുപടി തരാൻ പോലും പൃഥ്വിരാജിന് കഴിഞ്ഞില്ല. മോഹൻലാലിനേക്കാൾ വിമർശനം വന്നത് പൃഥ്വിരാജിനാണ്. വിവാ​​​ദങ്ങളിൽ പൃഥ്വിരാജിന് വേണ്ടി സഹപ്രവർത്തകരേക്കാൾ സംസാരിച്ചത് അമ്മ മല്ലിക സുകുമാരനാണ്. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിൽ പൃഥ്വിരാജ് തയ്യാറാക്കിയ സിനിമയാണ് എമ്പുരാൻ. ബഡ്ജറ്റ് കോടികൾ. എമ്പുരാന് വേണ്ടി ചില പ്രൊജക്ടുകൾ താൻ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ‌ചില സിനിമകളുടെ ഷൂ‌ട്ടും എമ്പുരാന്റെ തിരക്ക് കാരണം നീണ്ട് പോയി. ഇത്രയും ത്യാ​ഗങ്ങളുണ്ടായിട്ടും പൃഥ്വിക്ക് എമ്പുരാനിലൂടെ ലഭിച്ചത് വലിയ വിമർശനങ്ങളാണ്. ഇന്നും ഈ വിവാ​​ദം കെട്ടടങ്ങിയിട്ടില്ല.

L3Azrael  Prithviraj

വിവാദം മാറ്റി നിർത്തിയാലും എമ്പുരാൻ പൃഥ്വിക്ക് മോശം പേരാണ് നൽകിയത്. സംവിധാനത്തിൽ പ്രശ്നങ്ങളുണ്ടെന്ന് അഭിപ്രായങ്ങൾ വന്നതാണ്. വലിയ സെറ്റുകൾക്കും ആക്ഷൻ രം​ഗങ്ങൾക്കും അപ്പുറം കാര്യമായ കഥ എമ്പുരാനില്ലായിരുന്നു. മേക്കിം​ഗിലെ മികവ് തിരക്കഥയിൽ വന്നില്ല. ബാലിശമായ കഥാ​ഗതിയെന്നും ലൂസിഫറിലൂടെ ഉണ്ടായ ഹെെപ്പ് എമ്പുരാൻ തകർത്തെന്നും വിമർശനങ്ങൾ വന്നു. ഇതിനെല്ലാം മറുപടി നൽകാൻ പൃഥ്വിക്ക് മുന്നിലുള്ള വഴിയാണ് അസ്രയേൽ. അസ്രയേൽ ഉറപ്പായും വരുമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയതാണ്.

ഏഴ് വര്‍ഷം കഴിഞ്ഞ് പ്രഗ്നന്റായി! വയര്‍ കാണിച്ച് റീച്ചുണ്ടാക്കുന്നു! അനങ്ങാന്‍ പാടില്ലെന്ന് പറഞ്ഞില്ലെന്നും അഭി
ഏഴ് വര്‍ഷം കഴിഞ്ഞ് പ്രഗ്നന്റായി! വയര്‍ കാണിച്ച് റീച്ചുണ്ടാക്കുന്നു! അനങ്ങാന്‍ പാടില്ലെന്ന് പറഞ്ഞില്ലെന്നും അഭി

അസ്രയേൽ 100 ശതമാനം ഉണ്ടാകും. പിന്നെ വേണ്ടേ, ചെയ്യണ്ടേ? ക്ഷീണം തീർക്കേണ്ടെ. അങ്ങനെയുള്ള പടങ്ങൾ വന്നാലല്ലേ ഒരു അനക്കം ഉണ്ടാവൂ? അതൊക്കെ നമുക്ക് ചെയ്യണം. കുറച്ച് ​ഗ്യാപ്പിൽ മതിയെന്ന് മാത്രം. എല്ലാം ഒന്ന് കലങ്ങി തെളിയട്ടെ എന്നാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്. അസ്രയേൽ ചെയ്യാനുള്ള തടസം എമ്പുരാന് വന്ന വിമർശനങ്ങൾ അല്ലെന്ന് പൃഥ്വിരാജ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. വിമർശനങ്ങൾ കാരണം ഒരു സിനിമ ചെയ്യുക, ചെയ്യാതിരിക്കുക എന്നീ തീരുമാനങ്ങളെടുക്കുന്ന ആളല്ല ഞാൻ.

എമ്പുരാൻ എന്ന സിനിമ ഇഷ്ടപ്പെടാത്ത ഒരുപാട് ആളുകളുണ്ടാകും. പക്ഷെ എന്നിരുന്നാലും അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുമുണ്ട്. അതാണ് എനിക്ക് വലിയൊരു പ്രചോദനം. എപ്പോഴും എവിടെ പോയാലും എൽ3 യെക്കുറിച്ച് ചോദ്യമുണ്ടാകും. അതുള്ളിടത്തോളം കാലം എനിക്ക് ചെയ്യാനവ്‍ പ്രചോദനം ഉണ്ട്. പക്ഷെ അതിന്റെ ഏറ്റവും വലിയ തടസം എന്റെ സിനിമയാണ്. തീർച്ചയായും ലാലേട്ടന്റെ സമയം എന്റെ സമയത്തേക്കാൾ വിലപ്പെട്ടതാണ്. പക്ഷെ ഞാൻ അതിന് വേണ്ടി സമയം മാറ്റി വെക്കുക എന്നതാണ് അതിന്റെ ഏറ്റവും വലിയ ചലഞ്ച്. എനിക്ക് അല്ലാതെ കമ്മിറ്റ്മെന്റുകൾ ഉണ്ട്. അതെല്ലാം നോക്കണമെന്നും പൃഥ്വിരാജ് വ്യക്തമാക്കിയതാണ്.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X