ഇഷ്ടപ്പെട്ടു, വാങ്ങുന്നു; കമ്പമുള്ള കാര്യങ്ങൾക്ക് മഞ്ജു ചെലവഴിക്കുന്നത് ; അകമ്പടിക്കാർ വേണ്ട
മഞ്ജു വാര്യരെ പോലെ സ്ത്രീ പ്രേക്ഷകരെ സ്വാധീനിച്ച മറ്റൊരു നടി ഇല്ലെന്നാണ് ആരാധകർ പറയുന്നത്. സിനിമകളിലെ പ്രകടനം, ജീവിതത്തിലെടുത്ത തീരുമാനങ്ങൾ, പ്രതിസന്ധികളെ തരണം ചെയ്ത രീതി തുടങ്ങി നിരവധി ഘടകങ്ങൾ ഈ ആരാധനയ്ക്ക് കാരണമാണ്. 90 കളിൽ തരംഗമായി മാറിയ മഞ്ജു വെറും മൂന്ന് വർഷം മാത്രമേ അക്കാലത്ത് സിനിമകളിൽ അഭിനയിച്ചുള്ളൂ. അതിനുള്ളിൽ അവിസ്മരണീയമായ ഒട്ടനവധി കഥാപാത്രങ്ങൾ മഞ്ജു വാര്യർ അവതരിപ്പിച്ചു. നടി സിനിമാ രംഗം വിട്ടത് ഏവരെയും വിഷമിപ്പിച്ചു.
മഞ്ജുവിനെ പോലെ മറ്റൊരു നടിക്ക് വേണ്ടിയും സിനിമാ പ്രേക്ഷകർ ഇത്ര മാത്രം കാത്തിരുന്നിട്ടില്ല. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ നടി തിരിച്ചെത്തിയപ്പോൾ വൻ വരവേൽപ്പാണ് ലഭിച്ചത്. മലയാളത്തിൽ മാർക്കറ്റ് വാല്യൂവിലും പ്രതിഫലക്കാര്യത്തിലും മുന്നിൽ നിൽക്കുന്ന നായിക മഞ്ജു വാര്യർ തന്നെയാണ്. 45ാം വയസിൽ ഇങ്ങനെയൊരു ഖ്യാതിയുള്ള തെന്നിന്ത്യയിലെ ഏക നടി ഒരു പക്ഷെ മഞ്ജു വാര്യർ ആയിരിക്കും.

തമിഴകത്ത് തുടരെ ഹിറ്റുകളുമായി മുന്നേറുകയാണ് മഞ്ജു. അസുരൻ, തുനിവ് എന്നിവയാണ് മഞ്ജുവിന്റെ ഇതുവരെ പുറത്തിറങ്ങിയ തമിഴ് സിനിമകൾ. രജിനികാന്തിനൊപ്പമുള്ള സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. രണ്ടാം വരവിൽ സിനിമാ രംഗത്ത് നിന്നും മഞ്ജുവുണ്ടാക്കിയ സമ്പാദ്യവും ചെറുതല്ല. കോടികളുടെ ആസ്തി നടിക്കുണ്ട്. തുനിവ് എന്ന സിനിമയ്ക്കായി 1 കോടി രൂപയാണ് നടി വാങ്ങിയ പ്രതിഫലം. ഇക്കാലയളവിനിടെ നടിയുടെ ലൈഫ് സ്റ്റെെലിലും ഏറെ മാറ്റങ്ങൾ വന്നു.
ഒരു കാര്യം ഇഷ്‌ടപ്പെട്ടാൽ അത് സ്വന്തമാക്കാൻ മഞ്ജു ഇന്ന് ശ്രമിക്കാറുണ്ടെന്ന് ആരാധകർ പറയുന്നു. തുനിവ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബൈക്ക് റെെഡിംഗിൽ കമ്പം വന്ന നടി ഷൂട്ടിംഗ് പൂർത്തിയായ ശേഷം സ്വന്തമായി ഒരു ബൈക്ക് വാങ്ങി. 21 ലക്ഷം രൂപ മുടക്കി ബിഎംഡബ്ല്യു ആർ 1250 ജിഎസ് എന്ന ആഡംബര ബൈക്കാണ് മഞ്ജു സ്വന്തമാക്കിയത്. പേരിനൊരു ബൈക്ക് എടുക്കുകയല്ല മഞ്ജു ചെയ്തത്. ലൈസൻസ് സ്വന്തമാക്കിയ നടി ഇടയ്ക്ക് ഈ ബൈക്കിൽ റൈഡിംഗും നടത്തുന്നു.

ലക്ഷ്വറി ബൈക്കുകളുടെ ചെറിയൊരു ശേഖരം തന്നെ മഞ്ജുവിനുണ്ട്. മിനി കൂപ്പർ ഇലക്ട്രിക്, റേഞ്ച് റോവർ വെലാർ, ബെൻസ്, ബിഎംഡബ്ല്യു ആർ 1250 ജിഎസ് എന്നിവയാണ് മഞ്ജുവിന്റെ പക്കലുള്ള കാറുകൾ. സിനിമാ രംഗത്തേക്ക് തിരിച്ച് വന്ന ശേഷമാണ് മഞ്ജു ഡ്രെെവ് ചെയ്യാൻ തുടങ്ങിയത്. റേഞ്ച് റോവറിൽ സ്റ്റെെലിഷായി വന്നിറങ്ങുന്ന മഞ്ജുവിന്റെ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കമ്പം തോന്നുന്ന കാര്യങ്ങൾക്ക് പണം ചെലവഴിക്കുന്നു എന്നല്ലാതെ സൂപ്പർതാരത്തിന്റേതായ ആഡംബര ജീവിതമൊന്നുമല്ല മഞ്ജു വാര്യർ നയിക്കുന്നത്.
നടനും നിർമാതാവുമായ മണിയൻ പിള്ള രാജു നേരത്തെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മഞ്ജുവിന്റെ കാര്യത്തിൽ എവിടെ ചെന്നാലും ശ്രദ്ധ കൊടുക്കും. കാരണം പൊതുവെ നടിമാർക്കൊപ്പം സഹായികളായി പതിനേഴ് പേരാേളമാണ് വരുന്നത്. ടച്ച് അപ്പ്, കുട പിടി, ഗ്ലാസ് എടുപ്പ് എന്നിങ്ങനെയൊക്കെ പറഞ്ഞ്. പക്ഷെ മഞ്ജുവിന്റെ കൂടെ ആരുമില്ല.
ഏത് രാജ്യത്ത് ഷൂട്ടിംഗിന് ചെന്നാലും ഒരു അസിസ്റ്റന്റുമില്ല. വണ്ടിയിൽ നിന്നിറങ്ങുമ്പോൾ ആരെങ്കിലും പെട്ടി എടുക്കും. അല്ലെങ്കിൽ അപ്പോൾ ഹെൽപ്പ് ചെയ്യാൻ ഒരു ബോയ് ഉണ്ടാകും. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യും. ഒറ്റയ്ക്ക് ജീവിച്ച് സ്ട്രോങ്ങായ ആളാണ് മഞ്ജുവെന്നും മണിയൻ പിള്ള രാജു അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications