മഞ്ജു വാര്യരുടെ കരിയറിലെ വലിയ സന്തോഷമാണ് ജാക് ആന്‍ ജില്‍, പാട്ടിന്‍റെ കാര്യം ആദ്യമേ പറഞ്ഞിരുന്നു

സന്തോഷ് ശിവനും മഞ്ജു വാര്യരും ഒരുമിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ കാത്തിരിപ്പിലാണ് ആരാധകര്‍. കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറുമെല്ലാം ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിലെ കിം കിം എന്ന ഗാനം പുറത്തുവന്നത് അടുത്തിടെയായിരുന്നു. നാളുകള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ ഗായികയാവുകയാണെന്ന വിശേഷം പങ്കുവെച്ച് അണിയറപ്രവര്‍ത്തകരെത്തിയിരുന്നു. ഗാനം വൈറലായി മാറിയതിന് ശേഷമായാണ് കിം കിം ചാലഞ്ചുമായി മഞ്ജു വാര്യരെത്തിയത്.

7 വര്‍ഷത്തിന് ശേഷമാണ് സന്തോഷ് ശിവന്‍ ഒരു മലയാള സിനിമയുമായെത്തിയത്. തൊട്ടതെല്ലാം മനോഹരമാക്കുന്ന സംവിധായകന്‍റെ ചിത്രത്തില്‍ അഭിനയിക്കാനായതിന്‍റെ സന്തോഷത്തിലാണ് മ‍ഞ്ജു വാര്യര്‍. കരിയറില്‍ തന്നെ വേറിട്ട കഥാപാത്രമാണ് ചിത്രത്തിലേതെന്ന് താരം പറയുന്നു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ജാക് ആന്‍ ജില്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

4 വര്‍ഷം മുന്‍പ്

4 വര്‍ഷം മുന്‍പ്

ഹൗ ഓള്‍ഡ് ആര്‍യൂ കഴിഞ്ഞ സമയത്ത് തന്നെ ഈ സിനിമയുടെ ചര്‍ച്ച നടന്നിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറയുന്നു. നാല് വര്‍ഷം മുന്‍പ് തന്നെ സന്തോഷേട്ടന്‍ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോഴും ആ സിനിമയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അങ്ങനെയാണ് ഈ ചിത്രത്തിലേക്ക് താനെത്തിയതെന്ന് മഞ്ജു വാര്യര്‍ പറയുന്നു.

സന്തോഷമായിരുന്നു

സന്തോഷമായിരുന്നു

അദ്ദേഹത്തിന്റെ ചിത്രത്തിനായി എന്നെ ആലോചിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴേ സന്തോഷമായിരുന്നു. ആ സിനിമ എന്തായാലും മനോഹരമായ ഒന്നായിരിക്കുമെന്നും തോന്നിയിരുന്നു. കാര്യങ്ങളെല്ലാം ഒത്തുവന്ന് ആ സിനിമ യാഥാര്‍ത്ഥ്യമായിരിക്കുകയാണ് ഇപ്പോള്‍. സന്തോഷേട്ടനൊപ്പം പ്രവര്‍ത്തിക്കുകയെന്നുള്ളത് തന്നെ സന്തോഷമാണ്. ഭയങ്കര കംഫര്‍ട്ടാണ്. ഫ്രെയിമിംസിലൂടെ മാജിക്ക് കാണിക്കുന്നയാളാണ് അദ്ദേഹം. നമ്മളിലൊരാളായി നിന്നാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സന്തോഷേട്ടന്റെ ഫ്രയിം കണ്ട് മാറി നിന്ന് ഞങ്ങള്‍ അതിന്റെ ഭംഗി ആസ്വദിച്ചിട്ടുണ്ട്.

ആദ്യമേ പറഞ്ഞിരുന്നു

ആദ്യമേ പറഞ്ഞിരുന്നു

സിനിമയുടെ കഥയെക്കുറിച്ച് പറയുന്നതിനിടയില്‍ത്തന്നെ ഇതില്‍ രസകരമായൊരു പാട്ടുണ്ട്. അത് മഞ്ജു തന്നെ പാടണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും സന്തോഷേട്ടന്‍. പണ്ടത്തെ രീതിയിലുള്ള പാട്ടാണെന്നും താരം പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണത്തിന് മുന്‍പ് തന്നെ പാട്ട് റെക്കോര്‍ഡ് ചെയ്തിരുന്നു. കിം എന്ന പേര് വന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ഹരിനാരായണന്‍ പറഞ്ഞിരുന്നു. ഈ ചിത്രത്തിലെ കിം എന്നതിന്റെ അര്‍ത്ഥം എന്തേയെന്നാണ്. എന്തേ എനിക്ക് വേണ്ടി വരാത്തതെന്നാണ് ആ വരികളുടെ അര്‍ത്ഥമെന്നും അദ്ദേഹം പറയുന്നു.

Recommended Video

ഗായികയായും പൊളിച്ചടുക്കി മഞ്ജു വാര്യര്‍ | FilmiBeat Malayalam
പഴയ പാട്ട്

പഴയ പാട്ട്

പഴയ പാട്ടായിരിക്കണമെന്ന് സന്തോഷേട്ടന്‍ പറഞ്ഞിരുന്നു. ആദ്യം ചെയ്തപ്പോള്‍ ട്യൂണ്‍ ഇഷ്ടമായിരുന്നില്ല. കുറേ ചെയ്താണ് ട്യൂണ്‍ ശരിയായത്. തലേദിവസം ഓക്കെ പറഞ്ഞ് പോവുമെങ്കിലും പിറ്റേന്ന് മാറ്റം വരുത്തുമായിരുന്നു. ആദ്യം പേടിയുണ്ടായിരുന്നു. പിന്നീട് എങ്ങനെയെങ്കിലും ഇത് ചെയ്‌തേ തീരൂയെന്നായി മാറുകയായിരുന്നുവെന്നായിരുന്നു സംഗീത സംവിധായകന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X