'മഞ്ജു സമ്പാദിക്കുന്നതെല്ലാം ആവണിക്കോ...?, ഇനിയും ഒരു ജീവിതം മഞ്ജുവിനെ കാത്തിരിക്കുന്നു...'; ആരാധകർ പറഞ്ഞത്!

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും നമ്മെ വിസ്മയിപ്പിച്ച മഞ്ജു വാര്യർ ഇന്ന് നാൽപ്പത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ്.

കേരളീയരുടെ സ്വകാര്യ അഹങ്കാരമായ മഞ്ജുവിന് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി പേരാണ് എത്തുന്നത്. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയിലേക്ക് എത്തുമ്പോൾ കണ്ടതിനേക്കാൾ തിളക്കമുണ്ട് ഇന്ന് മഞ്ജുവിന്റെ ആ കണ്ണുകൾക്ക്.

അഭിനയത്തിന്റെ അമൂർത്തമായ ഭാവങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് കയറിയ മഞ്ജു വാര്യർ അന്നും ഇന്നും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവൾ തന്നെയാണ്. ആൺകോയ്മ അരങ്ങ് വാഴുന്ന സിനിമ എന്ന വെള്ളി വെളിച്ചത്തിൽ നായിക ആര് എന്ന ചോദ്യത്തിന് പ്രസക്തിയും പ്രതിബദ്ധതയും ഉണ്ടെന്ന് തീർച്ചപ്പെടുത്തിയ നടി കൂടിയാണ് മഞ്ജു.

Manju Warrier

വിവാഹിതയായി വിരമിച്ച നായിക നടിയ്ക്ക് നായികയായി തന്നെ തിരിച്ചുവരാനും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയിപ്പിക്കാനാകുമെന്നും ഇതിനകം തന്നെ മഞ്ജു വാര്യർ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു.

വിവാഹം നായിക നടിമാരുടെ സ്വയം വിരമിക്കലിനും നിർബന്ധിത വിരമിക്കലിനും കാരണമായ സിനിമയിൽ മഞ്ജു വാര്യർ എന്ന നടിയുടെ തിരിച്ചുവരവും അതിജീവനവുമൊക്കെ ഒരു അത്ഭുതം തന്നെയാണ്, തികച്ചും മാതൃകാപരം... മലയാളത്തിൻ്റെ ഈ പ്രിയനടിയെ കുറിച്ചോർക്കുമ്പോൾ ചിലർ വരുമ്പോൾ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകമാണ് ആരാധകർ പറയാറുള്ളത്.

ഇനിയുമേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും മികച്ച സിനിമകളുടെ ഭാഗമാകാനും മഞ്ജു വാര്യർക്ക് കഴിയട്ടെ എന്നാണ് പിറന്നാൾ ദിനത്തിൽ പ്രിയ നടിക്ക് ആശംസകൾ നേർന്ന് എത്തിയവരെല്ലാം കുറിച്ചത്. മലയാളി ആണെങ്കിലും താൻ ജനിച്ചത് തമിഴ്നാട്ടിലാണെന്നും അതിനാൽ താൻ ഒരു തമിഴത്തിയാണെന്നും മഞ്ജു തന്നെ അഭിമുഖങ്ങളിൽ പലപ്പോഴും തമാശ കലർത്തി പറയാറുണ്ട്.

തമിഴ്‌നാട്ടിലെ നാഗര്‍കോവിലിലാണ് മഞ്ജു വാര്യരുടെ ജനനം. പഠിക്കുന്ന കാലത്ത് കലാതിലകമായിരുന്നു. നായികയായി തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും. വിവാഹശേഷം പതിനാല് വർഷത്തോളം സിനിമയിൽ നിന്നും വിട്ടുനിന്നു.

Manju Warrier

വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷകരെ നിരാശപ്പെടുത്തിയില്ല. മലയാളവും കടന്ന് പ്രശസ്തി തെന്നിന്ത്യയൊട്ടാകെ വ്യാപിച്ചു. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നായികയാണ്. മഞ്ജുവിന്റെ നിറഞ്ഞ ചിരിയാണ് ആരാധകരുടെ ഹരം. ​

ദിലീപുമായുള്ള ബന്ധം വേർപ്പെടുത്തിയപ്പോൾ മകൾ മീനാക്ഷിയെ ദിലീപിനെ ഏൽപ്പിക്കുകയായിരുന്നു മഞ്ജു. അമ്മയും മകളും തമ്മിൽ ഇപ്പോൾ ഒരു തരത്തിലുള്ള ബന്ധവുമില്ല. എങ്കിലും മീനാക്ഷി മഞ്ജുവിന്റെ മിനിയേച്ചറാണെന്നാണ് ആരാധകർ താരതമ്യപ്പെടുത്തി പറയാറുള്ളത്. ഒറ്റയ്ക്കുള്ള ജീവിതം മതിയാക്കി മഞ്ജു പുതിയൊരു ജീവിതത്തിലേക്ക് കടന്നുകാണണമെന്നത് ആരാധകരുടെ വലിയ ആ​ഗ്രഹമാണ്. ‍

എന്നാൽ ഭാവിയെ കുറിച്ച് ആകുലപ്പെടാതെ പ്രസന്റിൽ ജീവിക്കാനും സന്തോഷിക്കാനും പറന്ന് നടക്കാനുമാണ് മഞ്ജുവിന് ഇഷ്ടം. മലയാളവും കടന്ന് തമിഴിലേക്ക് എത്തിയതോടെ പ്രതിഫലത്തിന്റെ കാര്യത്തിലും മഞ്ജു മറ്റുള്ള മലയാള നടിമാരെ കടത്തിവെട്ടും. 142 കോടി രൂപയാണ് മഞ്ജു വാര്യരുടെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ. ഓരോ സിനിമയ്ക്കും 50 ലക്ഷം മുതൽ ഒരു കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ട്.

മഞ്ജു അമ്മയ്ക്കും സഹോദരനും കുടുംബത്തിനൊപ്പവുമായതിനാൽ മഞ്ജു അധ്വാനിക്കുന്നതൊക്കെയും ഇനി മഞ്ജുവിന്റെ സഹോദരന്റെ മകൾ ആവണിക്ക് വേണ്ടിയാകും എന്നുള്ള സംസാരവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇനിയും ഒരു ജീവിതം മഞ്ജുവിനെ കാത്തിരിക്കുന്നു എന്നാണ് വെൽവിഷേഴ്സ് താരത്തോട് പറയാറുള്ളത്. മഞ്ജുവുമായി പിരിഞ്ഞ ശേഷം ദിലീപ് കാവ്യ മാധവനെ വിവാ​​ഹം ചെയ്തു. ആ ബന്ധത്തിലും ദിലീപിന് ഒരു മകളുണ്ട്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X