മഞ്ജു വാര്യര്‍ മമ്മൂട്ടിക്ക് പഠിക്കുകയാണന്ന് ആരാധകര്‍, പുതിയ ഫോട്ടോയില്‍ നിന്നും കണ്ണെടുക്കാനാവുന്നില്ല

മലയാളികളുടെ എല്ലാമെല്ലാമായ അഭിനേത്രിയാണ് മഞ്ജു വാര്യര്‍. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഞങ്ങള്‍ പരിചയപ്പെടുത്തുന്ന പുതുമുഖം എന്ന് പറഞ്ഞ് മഞ്ജു വാര്യരുടെ പേര് കാണിച്ചപ്പോള്‍ അത് മലയാളത്തിന്റെ മുഖമായി മാറുമെന്ന് അധികമാരും കരുതിയിരുന്നില്ല. മലയാളത്തിന്‍രെ ലേഡി സൂപ്പര്‍സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കുന്നത്. നാടനായാലും മോഡേണ്‍ കഥാപാത്രങ്ങളായാലും മഞ്ജു മനോഹരമാക്കുമെന്ന് സംവിധായകരും സാക്ഷ്യപ്പെടുത്തിയിരുന്നു.

സന്തോഷ് ശിവനും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമാണ് ജാക് ആന്‍ ജില്‍. ഈ ചിത്രത്തിലെ കിം കിം ഗാനം പുറത്തുവന്നത് അടുത്തിടെയായിരുന്നു. 7 വര്‍ഷത്തിന് ശേഷമായാണ് സന്തോഷ് ശിവന്‍ മലയാള സിനിമയുമായെത്തുന്നത്. ഈ സിനിമയുടെ പ്രമേയത്തെക്കുറിച്ച് വളരെ മുന്‍പേ അദ്ദേഹം പറഞ്ഞിരുന്നുവെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടപ്പോഴും അത് അദ്ദേഹത്തിന്റെ മനസ്സിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ സന്തോഷമായിരുന്നുവെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. സിനിമയെക്കുറിച്ച് പറഞ്ഞ സമയത്ത് തന്നെ കിംകിം എന്ന ഗാനത്തെക്കുറിച്ചും പറഞ്ഞിരുന്നു.

കിം കിം ഗാനത്തിന്റെ ഓഡിയോ പുറത്തുവന്ന് മണിക്കൂര്‍ കഴിഞ്ഞതോടെയാണ് തരംഗമായി മാറിയത്. കിം കിം ഗാനത്തിന്റെ പിറവിയെക്കുറിച്ചും സംഗീതം നല്‍കിയതിനെക്കുറിച്ചുമൊക്കെ പറഞ്ഞ് അണിയറപ്രവര്‍ത്തകരും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജു വാര്യര്‍ പങ്കുവെച്ച പുതിയ പോസ്റ്റ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കിം കിം ഓണ്‍ ബിബിസി, എന്താല്ലേയെന്ന് പറഞ്ഞായിരുന്നു താരമെത്തിയത്.

Manju Warrier

ഫോട്ടോ വൈറലായി മാറിയതിന് പിന്നാലെയായാണ് കമന്റുകളുമായി ആരാധകരെത്തിയത്. ദി പ്രീസ്റ്റില്‍ അഭിനയിക്കുന്നതിനിടെ മഞ്ജു വാര്യര്‍ ശരിക്കും മമ്മൂട്ടിക്ക് പഠിച്ച് തുടങ്ങിയോയെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. പ്രായം റിവേഴ്‌സ് ഗിയറിലാണെന്നും പുതിയ ഫോട്ടോയില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നുമൊക്കെയുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.

Recommended Video

ഗായികയായും പൊളിച്ചടുക്കി മഞ്ജു വാര്യര്‍ | FilmiBeat Malayalam

ദീപികയെപ്പോലുണ്ട് എന്നായിരുന്നു ഒരാള്‍ ചിത്രത്തിന് കീഴില്‍ കമന്റിട്ടത്. ഇതിന് മറുപടി നല്‍കി മഞ്ജു വാര്യര്‍ എത്തിയിരുന്നു. കിടക്കെട്ട ബിബിസിക്കൊരു മൈലേജെന്ന് പറഞ്ഞായിരുന്നു വിധു പ്രതാപ് എത്തിയത്. സോ പ്രറ്റിയെന്ന് പറഞ്ഞ് ദീപ്തി സതിയും കമന്റുമായെത്തിയിരുന്നു. ജാക് ആന്‍ ജില്ലിന് പുറമെ ലളിതം സുന്ദരം, ചതുര്‍മുഖം, കയറ്റം, ദ പ്രീസ്റ്റ്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളിലും മഞ്ജു വാര്യരുടെ സാന്നിധ്യമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X