ആ പുഞ്ചിരി കാണുമ്പോൾ മനസ്സിലൊരു സന്തോഷം നിറയും, ഏറെ സന്തോഷവതിയായി മഞ്ജു വാര്യർ, ചിത്രം വൈറൽ

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യർ. സാക്ഷ്യം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച മഞ്ജു പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് അതേ വർഷം(1995) പുറത്ത് ഇറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെയാണ്. സിനിമ പുറത്ത് ഇറങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇന്നും മഞ്ജുവിനെ കുറിച്ച് പറയുമ്പോൾ ആദ്യം പ്രേക്ഷകരുടെ മനസ്സിൽ വരുന്നത് സല്ലാപത്തിലെ രാധയെ ആണ്. നായികയായി എത്തിയ ആദ്യ ചിത്രത്തിൽ തന്നെ ശക്തമായ ഒരു കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ രാധ ചർച്ച വിഷയമാണ്.

സല്ലാപത്തിന് ശേഷവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മഞ്ജുവിനെ തേടി എത്തിയത്. കളിയാട്ടത്തിലെ താമരയും കന്മദത്തിലെ ഭാനുമതിയും കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ ഭഭ്രയുമെല്ലാം പ്രേക്ഷകരെ വിസ്മയിപ്പിച്ച മഞ്ജു വാര്യർ ചിത്രങ്ങളാണ്. നായകന്മാർ അരങ്ങ് തകർത്തിരുന്ന സമയത്തായിരുന്നു മഞ്ജു മലയാള സിനിമയിൽ എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ സിനിമയിൽ ഒരു മേൽവിലാസം നേടിയെടുക്കാൻ മഞ്ജുവിന് കഴിഞ്ഞിരുന്നു.

 മഞ്ജു വാര്യർ

പ്രേക്ഷകർ ആഗ്രഹിച്ച തിരിച്ച് വരവായിരുന്നു മഞ്ജുവിന്റേത്. തുടക്കത്തിലെ പോലെ തന്നെ ശക്തമായ കഥാപാത്രത്തിലൂടെയായിരുന്നു മടങ്ങി വരവും. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു ഒരു ഇടവേളയ്ക്ക് ശേഷം താരം മടങ്ങി എത്തിയത്. പിന്നീട് മഞ്ജുവിന് വേണ്ടി സിനിമ ഒരുങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്. വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു നടിയെ തേടി പിന്നീട് എത്തിയത്. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാനഭാഗമായി മഞ്ജു മാറുകയായിരുന്നു. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് കയ്യടി നേടുകയായിരുന്നു.

മേക്കോവർ

മഞ്ജുവിന്റെ സിനിമയെ പോലെ തന്നെ മോക്കോവറും എപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. രണ്ടാം വരവിലെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥാപത്രം മെച്ചപ്പെടുത്താൻ വേണ്ടി ഗെറ്റപ്പിലും വ്യത്യസ്തത കൊണ്ടു വരാൻ ശ്രമിക്കാറുണ്ട്. അത് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായാവാറുമുണ്ട്.

പുതിയ ചിത്രം

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജുവിന്റെ പുതിയ ചിത്രമാണ്. കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ നടി തന്റെ പുതിയ ചിത്രം പങ്കുവച്ചത്. സാധാരണ പോലെ സിമ്പിൾ ലുക്കിൽ ആയിരുന്നു മഞ്ജു എത്തിയത്. അലക്‌സ് ജെ പുളിക്കലും ബിനീഷ് ചന്ദ്രയും ചേര്‍ന്ന് ഈ ചിത്രങ്ങൾ പകർത്തിയത്. അത്ഭുതവും അലഞ്ഞ് തിരിയലും ആവര്‍ത്തിച്ച് എന്ന ക്യാപ്ഷനോടെയാണ് പങ്കുവെച്ചിരിക്കുന്നത്

പ്രേക്ഷകരുടെ പ്രതികരണം

മഞ്ജുവിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആരാധകരും സുഹൃത്തുക്കളും മഞ്ജുവിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ഉഫ്ഫ്, ലളിതമായതും സാധാരണമാതുമായ സൗന്ദര്യം' എന്നായിരുന്നു അഞ്ജലി മേനോൻ കമന്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത അഞ്ജലി മേനോന്‍, സാധാരണ സമൂഹമാധ്യമങ്ങളിൽ കമന്റുമായി എത്താറില്ല. മനോഹരം എന്ന് പറഞ്ഞ് ബാബു ആന്റണിയും മഞ്ജു വാര്യരുടെ ഫോട്ടോയ്ക്ക് കമന്റ് എഴുതിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Recommended Video

Manju warrier's stunning look for kalyan jeweller's inaugural event in Delhi
പ്രേക്ഷകരുടെ  കമന്റ്

മനോഹരം എന്നാണ് അധികം പ്രേക്ഷകരും കമന്റ് ചെയ്തിരിക്കുന്നത്. കണ്ടില്ലേലും നേരിട്ടറിയില്ലേലും ഈ പുഞ്ചിരി കാണുമ്പോ മനസ്സിലൊരു സന്തോഷം നിറയും, മനോഹരമായ ഒരു പുഞ്ചിരി മതി ആ ദിവസം സന്തോഷമാവാൻ ,ഓരോ ഭാവവും ഒന്നിനൊന്നു മനോഹരം... എന്നിങ്ങനെ കമന്റുകളാണ് ലഭിക്കുന്നത്.
മറ്റൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അലക്‌സ് ജെ പുളിക്കലും ബിനീഷ് ചന്ദ്രയും തങ്ങളുടെ ഫോണില്‍ മഞ്ജുവിന്റെ ഫോട്ടോ എടുക്കുന്ന ഫോട്ടോയും നടി പങ്കുവച്ചിട്ടുണ്ട്. 'തിരശ്ശീലയ്ക്ക് പിന്നില്‍; രണ്ട് ഫോട്ടോഗ്രാഫര്‍മാരും മനോഹരമായ കാഴ്ചക്കാരനും' എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു ചിത്രം പോസ്റ്റ് ചെയ്ത്. ിതും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. മികച്ച കമനന്റുക ഈ ചിത്രത്തിനേയും തേടി എത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X