ഇത് മമ്മൂട്ടിയുടെ പ്രീസ്റ്റ് ലുക്കോ; ഹോളിവുഡ് സ്റ്റൈലിൽ മഞ്ജുവിന്റെ വണ്ടർ വുമൺ, കമന്റുമായി താരങ്ങൾ
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യർ. മലയാളത്തിൽ മാത്രമല്ല തമിഴിലും മഞ്ജുവിന് കൈനിറയെ ആരാധകരുണ്ട്. ധനുഷ് ചിത്രമായ അസുരനിലൂടെയാണ് മഞ്ജു കോളിവുഡിലും ആരാധകരെ സൃഷ്ടിച്ചത്. അഭിനയം പോലെ തന്നെ മഞ്ജുവിന്റെ മേക്കോവറും ലുക്കുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. വ്യത്യസ്ത ഗെറ്റപ്പിലാണ് നടി ഓരോ തവണ പ്രത്യക്ഷപ്പെടുന്നത്.
ഗ്ലാമറസ് ലുക്കിൽ യോഗ ചെയ്ത് നടി, ചിത്രം നോക്കൂ
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ജുവിന്റെ ഹോളിവുഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടാണ്. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'ബി യുവർ ഓൺ വണ്ടർ വുമൺ' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് മഞ്ജുവിന്റെ ചിത്രം വൈറലായിട്ടുണ്ട്.

ഹോളിവുഡ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രം ആരാധകർ മാത്രമല്ല സിനിമാ ലോകവും ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. മനോരമ ഓൺലൈൻ കലണ്ടറിലേയ്ക്ക് വേണ്ടി അരുൺ മാത്യുവാണ് ചിത്രം പകർത്തിയിട്ടുള്ളത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഗീതു മോഹൻദാസ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ആര്യ, ദീപ്തി സതി, ഭാവന എന്നിങ്ങനെ ഒട്ടുമുക്ക താരങ്ങളും മഞ്ജുവിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.

അമ്പൊ എന്നാണ് ഗീതു ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. പൊളിയെന്നാണ് ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രം കണ്ടിട്ട് ചാക്കോച്ചൻ പറയുന്നത്. ദൈവമേ ഇത് എങ്ങനെ... വളരെ മനോഹരം എന്ന് ദീപ്തി സതിയും കുറിച്ചും. ഉഗ്രൻ എന്നുള്ളതിന്റെ സിമ്പലായ ഫയർ ഇമോജിയാണ് ഭാവന ചിത്രത്തിന് നൽകിയിരിക്കുന്നത്. കമന്റ് ചെയ്ത സുഹൃത്തുക്കൾക്ക് മറുപടിയും നടി നൽകിയിട്ടുണ്ട്.

ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ മമ്മൂട്ടി ചിത്രമായ പ്രീസ്റ്റിന്റെ പോസ്റ്ററുമായി ചെറിയ സാമ്യമുണ്ടെന്ന് മഞ്ജുവിന്റെ ചിത്രം കണ്ടിട്ട് പ്രേക്ഷകർ പറയുന്നു. ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രം കാണുമ്പോൾ ആദ്യം പ്രീസ്റ്റിലെ മെഗാസ്റ്റർ ലുക്ക് ഓർമ വരുന്നുണ്ടെന്നും ആരാധകർ പറയുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യരും ഒരു പ്രധാകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മമ്മൂട്ടിയും മഞ്ജുവും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് പ്രീസ്റ്റ് തിയേറ്റർ റിലീസായ എത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു.

ദിവസങ്ങൾക്ക് മുൻപ് മഞ്ജുവിന്റെ മറ്റൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വായന ദിനത്തോട് അനുബന്ധിച്ച് നടി പങ്കുവെച്ച ചിത്രമായിരുന്നു അത്. പുസ്തകശേഖരത്തിന്റെ ഒരു പെയിന്‌റിങ്ങ് ആയിരുന്നു അത്. ലോകവായനാദിനത്തിൽ ലൈബ്രറിയിൽ പോവാൻ കഴിഞ്ഞില്ലെങ്കിൽ എന്തു ചെയ്യും. സാരമില്ല, ഒന്നു ഞാനെനിക്കായി പെയിന്റ് ചെയ്യും എന്ന് കുറിച്ച് കൊണ്ടാണ് മനോഹരമായ ആ പെയിന്റിങ്ങ് പങ്കുവെച്ചത്. ലേഡി സൂപ്പർ സ്റ്റാറിന്റെ ആ പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്നും ആരാധകരോടെപ്പം താരങ്ങളും കമന്റുമായി എത്തിയിരുന്നു.
Recommended Video
ചിത്രം, കടപ്പാട്, മഞ്ജു വാര്യർ ഇൻസ്റ്റഗ്രാം


Click it and Unblock the Notifications