മമ്മൂട്ടി ചിത്രത്തിന്‍റെ ലൊക്കേഷനിലേക്ക് മഞ്ജു വാര്യരുടെ കൊലമാസ് എന്‍ട്രി, വീഡിയോ വൈറലാവുന്നു

മലയാളത്തിന്റെ അഭിമാന താരമാണ് മഞ്ജു വാര്യര്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു താരം. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറുകയായിരുന്നു മഞ്ജു വാര്യര്‍. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധിയെ അതിജീവിച്ചായിരുന്നു മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തിയത്.

അഭിനയ ലോകത്തുനിന്നും ഇടവേളയെടുത്തപ്പോഴും സന്തോഷവതിയായിരുന്നു താനെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ഹൗ ഓള്‍ഡ് ആര്‍യൂ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തിയത്. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തില്‍ നായകനായെത്തിയത്. വൈവിധ്യമാര്‍ന്ന നിരവധി സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. ദി പ്രീസ്റ്റ് ലൊക്കേഷനിലേക്കുള്ള മഞ്ജു വാര്യരുടെ മാസ് എന്‍ട്രി വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

മഞ്ജു വാര്യരുടെ മാസ് എന്‍ട്രിയുടെ വീഡിയോ കാണാം

ദി പ്രീസ്റ്റില്‍

ദി പ്രീസ്റ്റില്‍

മഞ്ജു വാര്യര്‍ നായികയായെത്തുന്ന ചിത്രമായ ദി പ്രീസ്റ്റിന്റെ ചിത്രീകരണം പൂര്‍ത്തിയായത് അടുത്തിടെയായിരുന്നു. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനാഥ് ഭാസി, നിഖില വിമല്‍, ജഗദീഷ് തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സിനിമയ്ക്ക് പാക്കപ്പായത്.

മാസ് എന്‍ട്രി

മാസ് എന്‍ട്രി

ദി പ്രീസ്റ്റ് ലൊക്കേഷനിലേക്ക് വരുന്ന മഞ്ജു വാര്യരുടെ മാസ് എന്‍ട്രിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മാസ്‌ക് ധരിച്ച് കാറില്‍ നിന്നിറങ്ങുന്ന ലേഡി സൂപ്പര്‍ സ്റ്റാറിനെയാണ് വീഡിയോയില്‍ കാണുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയും ഈ വീഡിയോ പങ്കുവെച്ചിരുന്നു. ദി പ്രീസ്റ്റിന്റെ ഭാഗമായതില്‍ സന്തോഷമെന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

മമ്മൂട്ടിക്കൊപ്പം

മമ്മൂട്ടിക്കൊപ്പം

മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നില്ല മഞ്ജു വാര്യര്‍. ജീവിതത്തിലെ തന്നെ വലിയ സ്വപ്‌നങ്ങളിലൊന്നാണ് അതെന്നായിരുന്നു താരം പറഞ്ഞത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായാണ് മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം മഞ്ജു വാര്യര്‍ക്ക് ലഭിച്ചത്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായത്.

Recommended Video

ദി പ്രീസ്റ്റ് ലൊക്കേഷനില്‍ കിടിലന്‍ ലുക്കില്‍ മമ്മൂക്ക
നിരവധി സിനിമകള്‍

നിരവധി സിനിമകള്‍

കയറ്റം, ചതുര്‍മുഖം, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലളിതം സുന്ദരം തുടങ്ങി നിരവധി സിനിമകളാണ് മഞ്ജു വാര്യരുടേതായി ഒരുങ്ങുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ ഈ സിനിമകളെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന്ിരുന്നു. നാളുകള്‍ക്ക് ശേഷം ചിത്രീകരണത്തില്‍ സജീവമായിരിക്കുകയാണ് മഞ്ജു വാര്യര്‍. മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരത്തിലും നായികയായെത്തുന്നത്് മഞ്ജു വാര്യരാണ്. ചേട്ടന്റെ സിനിമയില്‍ നായികയാവുന്നതിന്റെ സന്തോഷം പങ്കുവെച്ചും താരമെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X