2018 മഞ്ജു വാര്യര്‍ക്ക് അനുഗ്രഹമായിരുന്നോ? മോഹന്‍ലാലിനൊപ്പം 2 സിനിമകള്‍, അടുത്ത മികച്ച നടി മഞ്ജുവാണ്
Recommended Video

വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ തിരിച്ച് വരവ് പ്രേക്ഷകരെ അതിശയിപ്പിച്ചിരുന്നു. മടങ്ങി വരവില്‍ കൈനിറയെ സിനിമകളായിരുന്നു മഞ്ജുവിന് ലഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മലയാളത്തിന്റെ മഞ്ജു വാര്യര്‍ക്ക് അനുഗ്രഹങ്ങളുടെ വര്‍ഷമായിരുന്നു. പഴയ പ്രകടനം അതുപോലെ കാഴ്ച വെക്കാന്‍ മഞ്ജുവിന്റെ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നു.
2017 ല്‍ മഞ്ജു നായികയായി തിയറ്ററുകളിലേക്ക് എത്തിയത് മൂന്ന് സിനിമകളായിരുന്നു. മൂന്നും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന സിനിമകളുമായിരുന്നു. കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിലെ പ്രകടനത്തിന് മഞ്ജുവിനെ തേടി നിരവധി പുരസ്‌കാരങ്ങളും വന്നിരുന്നു. ഈ വര്‍ഷവും നല്ല സിനിമകളായിരുന്നു മഞ്ജുവിന് ലഭിച്ചിരുന്നത്. ചിലപ്പോള്‍ അടുത്ത മികച്ച നടി മഞ്ജുവാകാനുള്ള സാധ്യതകളും തെളിഞ്ഞ് കാണുന്നുണ്ട്..

മഞ്ജു വാര്യരുടെ സിനിമകള്‍
കെയര്‍ ഓഫ് സൈറ ബാനു, ഉദാഹരണം സുജാത, വില്ലന്‍ എന്നിങ്ങനെ 2017 ലെ മൂന്ന് സിനിമകളില്‍ രണ്ടും സ്ത്രീ പ്രധാന്യമുള്ള സിനിമകളായിരുന്നു. മോഹന്‍ലാലിനൊപ്പം അഭിനയിച്ച വില്ലനിലെ പ്രകടനവും ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യാവിഷന്‍ അവാര്‍ഡ്‌സ്, യുവ, ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്‌സ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങളും മഞ്ജുവിനെ തേടി എത്തിയിരുന്നു. 2018 എത്തുമ്പോള്‍ സ്ഥിതി ലേശം മാറിയിരുന്നു. മഞ്ജു നായികയായി അഭിനയിച്ച രണ്ട് സിനിമകളാണ് ഈ വര്‍ഷം റിലീസ് ചെയ്തിരിക്കുന്നത്.

ആമി
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ബയോപിക്ക് ആയിരുന്നു ആമി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ 2018 ഫെബ്രുവരി 9 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. മഞ്ജു വാര്യര്‍ നായികയായി മാധവിക്കുട്ടിയുടെ വേഷത്തിലെത്തിയ ചിത്രത്തില്‍ മുരളി ഗോപി, അനൂപ് മേനോന്‍, ടൊവിനോ തോമസ്, ജ്യോതി കൃഷ്ണ, കെപിഎസി ലളിത, ശ്രീദേവി ഉണ്ണി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിനയപ്രസാദ്, രഞ്ജി പണിക്കര്‍ തുടങ്ങി നിരവധി താരങ്ങളായിരുന്നു അഭിനയിച്ചിരുന്നത്. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ച സിനിമയ്ക്ക് മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

മോഹന്‍ലാല്‍
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നടനവിസ്മയം മോഹന്‍ലാലിന്റെ ആരാധകരുടെ കഥയുമായെത്തിയ ചിത്രമായിരുന്നു മോഹന്‍ലാല്‍. നവാഗതനായ സാജിദ് യാഹിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയില്‍ മഞ്ജു വാര്യരായിരുന്നു നായിക. മോഹന്‍ലാലിന്റെ കട്ട ആരാധികയായ മീനുക്കുട്ടിയുടെ (മഞ്ജു വാര്യര്‍) കഥയായിരുന്നു സിനിമയില്‍ പറഞ്ഞത്. ഇന്ദ്രജിത്തായിരുന്നു നായകന്‍. തിയറ്ററുകളില്‍ മോശമില്ലാത്ത പ്രകടനം നടത്തിയ സിനിമയില്‍ മഞ്ജുവിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഉണ്ണികൃഷ്ണന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, ഷെബിന്‍ ബെന്‍സന്‍, വിശാല്‍ കൃഷ്ണ, ബേബി മീനാക്ഷി, ഹരീഷ് കണാരന്‍, കെപിഎസ്സി ലളിത, ശ്രീജിത്ത് രവി, സിദ്ദിഖ് എന്നിവരായിരുന്നു മറ്റ് താരങ്ങള്‍.

ഒടിയന്‍ വരുന്നു
ഇനി റിലീസിനൊരുങ്ങുന്ന മഞ്ജു വാര്യര്‍ ചിത്രം ഒടിയനാണ്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനാവുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഒടിയന്‍ കേരളക്കര ഇതുവരെ കണ്ടതിലും മികച്ച വലിയ ചിത്രമായിരിക്കും. ഡിസംബര്‍ പതിനാലിനാണ് സിനിമയുടെ റിലീസ്. വില്ലന്‍ എന്ന സിനിമയ്ക്ക് ശേഷം മഞ്ജു വാര്യരും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒടിയനില്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഒടിയനിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം മഞ്ജുവിന് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൂസിഫര്‍
പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫറിലും നായിക മഞ്ജു വാര്യരാണ്. ഒട്ടനവധി താരങ്ങള്‍ അണിനിരക്കുന്ന സിനിമയില്‍ നായകന്‍ മോഹന്‍ലാലാണ്. പൊളിറ്റിക്കല്‍ ഡ്രാമയായ ലൂസിഫറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നിലവില്‍ റഷ്യയില്‍ നിന്നും സിനിമയുടെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിരിക്കുകയാണ്. ഒടിയന് പിന്നാലെ ലൂസിഫറിലും മോഹന്‍ലാലിന്റെ നായികയായി മഞ്ജു എത്തുന്നു എന്നത് ആരാധകര്‍ക്കും സന്തോഷം നല്‍കിയ കാര്യമായിരുന്നു. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന സിനിമയില്‍ ടൊവിനോ തോമസ്, വിവേക് ഒബ്രോയ്, എന്നിവരാണ് മറ്റ് താരങ്ങള്‍.

ജാക്ക് ആന്‍ഡ് ജില്‍
ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു മഞ്ജു വാര്യര്‍ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും അടുത്തിടെ മഞ്ജുവിന് പരിക്കേറ്റിരുന്നു. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു ചെറിയ പരിക്ക് പറ്റിയത്. താരപുത്രന്‍ കാളിദാസ് ജയറാമാണ് നായകന്‍. സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, രമേഷ് പിഷാരടി എന്നിവരാണ് മറ്റ് താരങ്ങള്‍. എസ്തര്‍ അനിലാണ് കാളിദാസിന്റെ നായികയായെത്തുന്നത്. ജാക്ക് ആന്‍ഡ് ജില്‍ ഒരു ത്രില്ലര്‍ സിനിമയാണെന്നാണ് സൂചന. ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെന്‍സ്മാന്‍ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും പ്രശസ്ത സാങ്കേതിക വിദഗ്ധരാണ് സിനിമയ്ക്ക് പിന്നണിയിലുള്ളത്.


Click it and Unblock the Notifications











