രഞ്ജിനി ഹരിദാസിന്‍റെ വിവാഹത്തിന് മഞ്ജു വാര്യരും, വിശിഷ്ടാതിഥിയായി എത്തുന്നത് ലേഡി സൂപ്പര്‍സ്റ്റാര്‍
സിനിമയില്‍ മാത്രമല്ല ചാനല്‍ പരിപാടികളിലും സജീവമാണ് താരങ്ങള്‍. വിവിധ ചാനലുകളിലായി സംപ്രേഷണം ചെയ്തുവരുന്ന പരിപാടികളിലേക്കാണ് താരങ്ങള്‍ എത്താറുള്ളത്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യര്‍ വീണ്ടും ചാനല്‍ പരിപാടിയിലേക്ക് എത്തുകയാണ്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവുമെന്ന പരിപാടിയിലേക്കാണ് താരം അതിഥിയായെത്തുന്നത്. ഈ പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സ്‌കൂള്‍ കാലം മുതലങ്ങോട്ടുള്ള മഞ്ജു വാര്യരുടെ ചിത്രങ്ങളും വീഡിയയില്‍ കാണിക്കുന്നുണ്ട്. ചിലര് മാത്രമേ നമ്മുടെ സ്വപ്‌നങ്ങളെ തിരിച്ചറിയുകയുള്ളൂ. അതിന് വേണ്ടി നമ്മുടെ കൂടെ നില്‍ക്കുകയുള്ളൂ. അവരുടെ അടുത്ത് കൂട്ട് കൂടണം, അപ്പോള്‍ അവര്‍ക്കൊപ്പം നമ്മളും വളരണം. നമ്മുടെ സ്വപ്‌നങ്ങളും വളരും. മോഹിപ്പിക്കുന്ന മഞ്ജു വര്‍ണ്ണങ്ങളുമായാണ് ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവുമെന്ന പരിപാടി എത്തുന്നത്.ഇതേ പരിപാടിയില്‍ വെച്ചാണ് രഞ്ജിനി ഹരിദാസിന്റെ വിവാഹവും നടത്തുന്നത്. നവവധുവായി അണിഞ്ഞൊരുങ്ങിയുള്ള രഞ്ജിനിയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു.
അവതാരകയായി മാത്രമല്ല അഭിനേത്രിയായും തിളങ്ങിയിരുന്നു രഞ്ജിനി ഹരിദാസ്. പതിവില്‍ നിന്നും വേറിട്ടുള്ള വരവാണ് ഇത്തവണത്തേത്. മുകേഷും രമേഷ് പിഷാരടിയുമുള്‍പ്പടെയുള്ളവരും രഞ്ജിനിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായെത്തുന്നുണ്ട്. സിനിമാലോകത്തുനിന്നും എല്ലാവരും എത്തുന്നില്ല. എന്നാല്‍ എല്ലാവരേയും പ്രതിനിധീകരിച്ച് ഒരാളെത്തുന്നുണ്ടെന്നുള്ള വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. അത് മഞ്ജു വാര്യരാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്.

ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലെ പരിപാടികളുമായും സജീവമാണ് മഞ്ജു വാര്യര്‍. നാളുകള്‍ക്ക് ശേഷമായാണ് മഞ്ജു വാര്യര്‍ ചാനല്‍ പരിപാടിയിലേക്ക് എത്തുന്നത്. നേരത്തെ ടോപ് സിംഗറില്‍ അതിഥിയായി താരമെത്തിയിരുന്നു. തന്റെ സഹപാഠിയെ മഞ്ജു വാര്യര്‍ വീണ്ടും കണ്ടത് ഈ പരിപാടിയില്‍ വെച്ചായിരുന്നു. ഇതിന് ശേഷമായാണ് വീണ്ടും ഫ്‌ളവേഴ്‌സ് ചാനലിലെ പരിപാടിയിലേക്ക് മഞ്ജു വാര്യര്‍ എത്തുന്നത്. അടുത്തിടെ മഴവില്‍ മനോരമയിലെ സൂപ്പര്‍ 4 ലേക്ക് താരമെത്തിയിരുന്നു.
Recommended Video
മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിലേക്ക് മഞ്ജു വാര്യര്‍ എത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. സിനിമയിലെത്തി വര്‍ഷങ്ങളേറെയായെങ്കിലും ഇതാദ്യമായാണ് മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. ആ സന്തോഷം പങ്കുവെച്ചും താരമെത്തിയിരുന്നു. ചതുര്‍മുഖം, ലളിതം സുന്ദരം, കയറ്റം തുടങ്ങി നിരവധി സിനിമകളാണ് മഞ്ജു വാര്യരുടേതായി ഒരുങ്ങുന്നത്.


Click it and Unblock the Notifications