ഇന്ദ്രജിത്ത് ഒരു മൃഗ സ്നേഹിയാണ്, പിറന്നാൾ ദിനത്തിൽ രഹസ്യം പരസ്യമാക്കി പൂർണിമ, ആശംസകളുമായി പൃഥ്വിയും മഞ്ജുവും
കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന നടനാണ് ഇന്ദ്രജിത്ത് സുകുമാരൻ. വില്ലനായി സിനിമയിൽ എത്തി വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായി മാറുകയായിരുന്നു. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലെ ശ്യാം ഗോപാൽ വർമ്മയും മീശമാധവനിലെ ഈപ്പൻ പാപ്പച്ചിയുമെല്ലാം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലൻ കഥാപാത്രങ്ങളാണ്. നായകനായി അരങ്ങ് തകർക്കുമ്പോഴും പ്രേക്ഷകരുടെ ഇടയിൽ നടന്റെ വില്ലൻ കഥാപാത്രങ്ങളും ചർച്ചയാകുന്നുണ്ട്.
മലായാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഇന്ദ്രജിത്തിന്റെ 41ാം പിറന്നാളാണിന്ന്. നടന് ആശംസകൾ നേർന്ന് ആരാധകരും സിനിമാ ലോകവും രംഗത്തെത്തിയിട്ടുണ്ട്. ഇന്ദ്രജിത്തിന് പിറന്നാൾ ആശംസ നേർന്ന് നടനും സഹോദരനുമായ പൃഥ്വിരാജ് രംഗത്തെത്തിയിട്ടുണ്ട്. മനോഹരമായ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പൃഥ്വിരാജ് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇവരുടെ ഒന്നിച്ചുള്ള ചിത്രങ്ങളും ബാല്യകാലത്തെ വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. ഇപ്പോഴിത പൃഥ്വിയുടെ പിറന്നാൾ ആശംസ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ബാല്യകാലത്തെ ഒരു മനോഹരമായ ചിത്രം പങ്കുവെച്ച് കൊണ്ടാണ് സഹോദരൻ ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. പിറന്നാൾ ആശംസകൾ ചേട്ടാ എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സുപ്രിയ മേനോനും ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. ഇന്ദ്രജിത്തിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സുപ്രിയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറലായിട്ടുണ്ട്.

രസകരമായ പിറന്നാൾ ആശംസയാണ് ഭാര്യയും നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ പങ്കുവെച്ചിരിക്കുന്നത്. പിറന്നാൾ സ്പെഷ്യൽ വീഡയോയാണ് പങ്കുവെച്ചിരിക്കുന്നത്. നടന്റെ ഏറ്റവും വലിയ ഹോബിയെ കുറിച്ചാണ് പിറന്നാൾ ദിനത്തിൽ പൂർണിമ പങ്കുവെച്ചിരിക്കുന്നത്. ആനിമൽ വീഡിയോസ് കാണുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. പല അവസരത്തിലായുള്ള വീഡിയോകളാണ് കൊളാഷ് രൂപത്തിൽ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ ഹൃദയത്തിന്റെ രാജാവിന് പിറന്നാൾ ആശംസകൾ എന്ന് കുറിച്ചു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ ഈ രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ഇന്ദ്രജിത്തിന് പിറന്നാൾ ആശംസയുമായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരും രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്. ഇന്ദ്രജിത്തുമായിട്ടുള്ള ഒരു സെൽഫി ചിത്രം പങ്കുവെച്ച് കൊണ്ടാണ് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. കൂടാതെ ഇന്ദ്രജിത്തിന്റ ഏറ്റവും പുതിയ ചിത്രമായ ആഹായിലെ ഗാനവും മഞ്ജു പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ സ്പെഷ്യലായിട്ടാണ് ചിത്രത്തിൻറെ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. അർജുൻ അശോകാണ് തീം സോങ് പാടിയിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി, ടൊവിനോ തോമസ്, മഞ്ജു വാരിയർ, ആസിഫ് അലി, വിജയ് സേതുപതി, കാർത്തി, ഉണ്ണി മുകുന്ദൻ, അജു വർഗീസ് , ജോജു ജോർജ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, ദിലീഷ് പോത്തൻ, സാനിയ അയ്യപ്പൻ, ആന്റണി പെപെ, ലാൽ, ബാലു വർഗീസ്, ലെന, ദുർഗ എന്നിങ്ങനെ സിനിമാലോകത്തെ നിരവധി പേർ ഗാനം പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications