»   » അങ്ങനെ 14 വര്‍ഷങ്ങള്‍.. കല്ലും മുള്ളും നിറഞ്ഞ നയന്‍താര പിന്നിട്ട വഴികള്‍.. സൂപ്പര്‍ലേഡി!!

അങ്ങനെ 14 വര്‍ഷങ്ങള്‍.. കല്ലും മുള്ളും നിറഞ്ഞ നയന്‍താര പിന്നിട്ട വഴികള്‍.. സൂപ്പര്‍ലേഡി!!

Written By:
Subscribe to Filmibeat Malayalam

അതെ അന്നൊരു ഡിസംബര്‍ 25.. പതിനാല് വര്‍ഷം മുന്‍പൊരു ക്രിസ്മസ് ദിനത്തിലാണ് നയന്‍താര എന്ന നടിയെ പ്രേക്ഷകര്‍ കണ്ടത്. മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ നാട്ടിന്‍പുറത്തുകാരി ഗൗരി എന്ന കഥാപാത്രത്തിലൂടെ..

വീടും സ്വത്തും നഷ്ടമായി കമല്‍ ഹസന്റെ ആദ്യ ഭാര്യ നടുത്തെരുവില്‍, സഹായത്തിനെത്തിയ സൂപ്പര്‍താരം!!

ഇന്ന് ആ ഗൗരിയില്‍ നിന്ന് ഒരുപാട് മുന്നോട്ട് വന്നിരിയ്ക്കുന്നു നയന്‍. വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ നേരിട്ടാണ് ഇന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ലേഡി എന്ന പദവി നയന്‍താര സ്വന്തമാക്കിയിരിയ്ക്കുന്നത്. ആ യാത്രയിലൂടെ ഒന്ന് വായിക്കാം..

മനസ്സിനക്കരെ

ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരി മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയിലെത്തിയതോടെ പേര് മാറ്റി, നയന്‍താര!! ജയറാമിന്റെ നായികയായി തീര്‍ത്തുമൊരു നാടന്‍ പെണ്‍കുട്ടി.

ലാലിന്റെ നായിക

രണ്ടാമത്തെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ നയന്‍താരയ്ക്ക് അവസരം ലഭിച്ചു. അതും ഫാസില്‍ ചിത്രത്തില്‍. ഫാസിലും മോഹന്‍ലാലും ഒന്നിച്ച വിസ്മയത്തുമ്പത്ത് എന്ന ചിത്രം ജനശ്രദ്ധ നേടിയതോടെ നയന്‍താര കുറച്ചുകൂടെ ജനങ്ങളിലേക്കെത്തി. തൊട്ടടുത്ത ചിത്രത്തില്‍ (നാട്ടുരാജാവ്) ലാലിന്റെ സഹോദരിയായും നയന്‍ എത്തി.

തമിഴിലേക്ക്

മലയാളി നായികമാര്‍ തമിഴിലേക്ക് അവസരം തേടി പോകുന്ന രീതി വളരെ അധികമുള്ള സമയമായിരുന്നു അത്. അങ്ങനെ അയ്യ എന്ന ചിത്രത്തിലൂടെ 2005 ല്‍ നയന്‍ തമിഴില്‍ അരങ്ങേറി. ശരത്ത് കുമാറിന്റെ നായികയായി.!!

രജനിയുടെ നായിക

തമിഴിലും രണ്ടാമത്തെ ചിത്രം സൂപ്പര്‍താരത്തിനൊപ്പമായിരുന്നു. ചന്ദ്രമുഖി എന്ന ചിത്രത്തില്‍ രജനികാന്തിന്റെ നായികയായി അഭിനയിച്ചതോടെ നയന്‍താരയ്ക്ക് സൂപ്പര്‍ നായിക എന്ന പേര് വളരെ പെട്ടന്ന് വന്നു.

മമ്മൂട്ടിയുടെ നായിക

പിന്നീട് നയന്‍ മലയാളത്തിലേക്ക് തിരച്ചെത്തിയത് മമ്മൂട്ടിയുടെ നായികയാകാന്‍ വേണ്ടിയാണ്. ഒറ്റയടിയ്ക്ക് രണ്ട് ചിത്രങ്ങള്‍ തുടര്‍ച്ചയായി മമ്മൂട്ടിയ്‌ക്കൊപ്പം ചെയ്തു. തസ്‌കര വീരനും, രാപ്പകലും.

നയന്‍താരയുടെ മാറ്റം

അതൊരു സംഭവമായിരുന്നു. ഗജനി എന്ന എആര്‍ മുരുഗദോസ് ചിത്രത്തില്‍ സെക്കന്റ് ഹീറോയിനായി എത്തിയ നയന്‍താരയുടെ മാറ്റം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി. അതുവരെയുള്ള നാട്ടിന്‍പുറത്തുകാരി ഇമേജൊക്കെ നയന്‍താര ഒറ്റ പാട്ടിലൂടെ തിരുത്തിയെഴുതി.

തെലുങ്കിലേക്ക്

ലക്ഷ്മി എന്ന തെലുങ്ക് ചിത്രവും ചെയ്തതോടെ നയന്‍താര പൂര്‍ണമായും മാറിയിരുന്നു. വെങ്കിടേഷിനൊപ്പമുള്ള ലക്ഷ്മിയ്ക്ക് ശേഷം നാഗാര്‍ജ്ജുനയ്‌ക്കൊപ്പം ബോസ് എന്ന ചിത്രവും ചെയ്തു.

സൂപ്പര്‍താരങ്ങള്‍ക്കൊപ്പം

നയന്‍താരയുടെ ഒരു ഭാഗ്യം എന്താണെന്ന് ചോദിച്ചാല്‍, തുടക്കത്തില്‍ തന്നെ സൂപ്പര്‍താരങ്ങളുടെ നായികയായി. മലയാളത്തിലാണെങ്കിലും തമിഴിലാണെങ്കിലും തെലുങ്കിലാണെങ്കിലും തുടക്കം തന്നെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമായിരുന്നു. മോഹന്‍ലാല്‍ മമ്മൂട്ടി, ജയറാം, ദിലീപ്, രജനികാന്ത്, അജിത്ത്, വിജയ്, സൂര്യ, ചിരഞ്ജീവി, നാഗാര്‍ജ്ജുന്‍, വെങ്കിടേഷ് തുടങ്ങിയവരൊക്കെയാണ് നയന്‍സിന്റെ നായകന്മാര്‍

പ്രണയവും നയന്‍താരയും

സിനിമാ ലോകത്ത് മറ്റ് തെന്നിന്ത്യന്‍ നായികമാര്‍ക്ക് വെല്ലുവിളിയായി മാറുന്നതിനിടെ നയന്‍താരയുടെ പ്രണയ ഗോസിപ്പുകളും പുറത്ത് വന്നു. ചിമ്പുവിനൊപ്പമായിരുന്നു ആദ്യത്തെ പ്രണയം. അത് വേര്‍പിരിഞ്ഞതോടെ പ്രഭുദേവയിലെത്തി. വിവാഹം വരെ എത്തിയ ആ പ്രണയവും തകര്‍ന്നതോടെ നയന്‍ സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോള്‍ വിഘ്‌നേശ് ശിവയ്‌ക്കൊപ്പമാണ് പറഞ്ഞു കേള്‍ക്കുന്നത്.

വിമര്‍ശനങ്ങളും വിവാദങ്ങളും

ഗ്ലാമറായതിന്റെ പേരില്‍ പല രീതിയിലുമുള്ള അപവാദങ്ങള്‍ നയന്‍താരയ്ക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പ്രണയത്തിന്റെ പേരിലും വിമര്‍ശിക്കപ്പെട്ടു. അതോടെ അഭിമുഖങ്ങള്‍, ഓഡിയോ ലോഞ്ച് പോലുള്ള പരിപാടികള്‍ ഒഴിവാക്കി. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിലേ നയന്‍താര ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാറുള്ളൂ

സൂപ്പര്‍ലേഡി പദവിയിലേക്ക്

സൂപ്പര്‍താരങ്ങള്‍ അരങ്ങ് വാഴുന്ന ഇന്റസ്ട്രിയില്‍ നയന്‍താര പൊരുതി നിന്ന് നേടിയതാണ് സൂപ്പര്‍ലേഡി പദവി. അഭിനയത്തിന്റെ കാര്യത്തിലും പ്രതിഫലത്തിന്റെ കാര്യത്തിലും മറ്റ് നായികമാര്‍ക്ക് അസൂയ ഉണ്ടാക്കും വിധമായിരുന്നു നയന്‍താരയുടെ വളര്‍ച്ച. ഇപ്പോള്‍ സ്ത്രീപക്ഷ ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയന്‍താര അവിടെയും വിജയം കൊയ്യുന്നു.

English summary
Lady Superstar Nayanthara: 14 years of classy sizzling

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X