നയന്‍താരയ്ക്ക് മലയാള സിനിമയില്‍ ആരോടെങ്കിലും വാശിയുണ്ടോ? താരം അന്ന് നല്‍കിയ മറുപടി ഇതാണ്

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹം കെങ്കേമമായാണ് തെന്നിന്ത്യന്‍ സിനിമാലോകം ആഘോഷിച്ചത്. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ സര്‍വ്വാഡംബരങ്ങളോടെയും നടത്തിയ വിവാഹത്തില്‍ സിനിമാലോകത്തെ നിരവധി സെലിബ്രിറ്റികളാണ് പങ്കെടുത്തത്. ഇന്ത്യന്‍ സിനിമാലോകം ഒന്നാകെ ഒഴുകിയെത്തിയ താര വിവാഹത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോള്‍ താരത്തിന്റെ ഇതുവരെയുള്ള സിനിമാജീവിതം കൂടി ചര്‍ച്ചയാവുകയാണ്. നയന്‍താരയുടെ മുന്‍കാല പ്രണയബന്ധങ്ങളും നേരിട്ട വിവാദങ്ങളുമെല്ലാം ഒരിക്കല്‍ കൂടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

മലയാളത്തില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താരയുടെ സിനിമാരംഗപ്രവേശം. പിന്നീട് കണ്ണടച്ചുതുറക്കുന്ന വേഗത്തിലായിരുന്നു താരത്തിന്റെ വളര്‍ച്ച. തമിഴില്‍ ശരത് കുമാറിനൊപ്പമുള്ള അയ്യാ എന്ന സിനിമയില്‍ തുടക്കം കുറിച്ച നയന്‍സിനെ തമിഴകം ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

തമിഴകത്ത്

തമിഴകത്തെ സൂപ്പര്‍സ്റ്റാറുകളായ രജനീകാന്ത്, വിജയ്, അജിത്ത്, സൂര്യ തുടങ്ങി വലിയൊരു താരനിരയ്‌ക്കൊപ്പം നയന്‍താര അഭിനയിച്ചു കഴിഞ്ഞു. തമിഴില്‍ മാത്രമല്ല തെലുങ്കിലും വിജയറാണിയാണ് നയന്‍താര. ഇപ്പോഴിതാ ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖിനൊപ്പം ജവാന്‍ എന്ന ചിത്രത്തിലൂടെ ഹിന്ദിയില്‍ ചുടവടുറപ്പിക്കുകയാണ് താരം. വിവാഹത്തിനു ശേഷമാണ് സിനിമയുടെ റിലീസെന്നതും ഏറെ സവിശേഷതയുള്ള ഒരു കാര്യമാണ്.

2008-ല്‍ വനിത മാസികയില്‍ വന്നൊരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതലക്ഷ്യങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും പങ്കുവെക്കുന്ന നയന്‍താര അന്നും ഇന്നും സ്വന്തമായി വെട്ടിത്തെളിച്ച പാതയിലൂടെയാണ് യാത്ര ചെയ്യുന്നത്. അതേക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് താരം ഇവിടെ. നയന്‍താരയുടെ അഭിമുഖത്തില്‍നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ തുടര്‍ന്ന് വായിക്കാം.

നയന്‍താര പറയുന്നു

നയന്‍താരയുടെ വാക്കുകളില്‍ നിന്നും:'എന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ഞാന്‍ തന്നെയാണ്. ആദ്യകാലത്തു ഞാന്‍ അഭിനയിച്ച സിനിമകളുടെയെല്ലാം സെറ്റില്‍ അച്ഛനും അമ്മയും വന്നിരുന്നു. ഞാന്‍ അഭിനയിക്കുമ്പോള്‍ അവര്‍ വെറുതെ ബോറടിച്ചിരിക്കണം. എന്തൊരു കഷ്ടമാണത്.

സിനിമ എന്നത് വളരെ വലിയൊരു വ്യവസായമാണ്. ഇവിടെ ഒരു പെണ്ണ് തനിച്ചു നില്‍ക്കുന്നു എന്നു പറയുന്നത് ഒരു നിസ്സാരകാര്യമല്ല. തനിയേ നിന്നു ജയിക്കുന്നതിന്റെ സുഖം ഒന്നുവേറെ തന്നെയാണ്. ഒരു പെണ്ണു വിചാരിച്ചാല്‍ ഇന്നത്തെ കാലത്ത് എന്താണ് നടക്കാത്തത്. ആരെയും നമുക്ക് നേരിടാവുന്നതേയുള്ളൂ. ജയിക്കണം എന്ന നിശ്ചയദാര്‍ഢ്യം വേണമെന്നു മാത്രം.

അനുഭവങ്ങള്‍ പക്വത നല്‍കി

അനുഭവങ്ങള്‍ നമ്മളെ പക്വതയുള്ളവരാക്കുമല്ലോ. പ്രത്യേകിച്ചും ഒറ്റയ്ക്കു നടക്കുന്ന ഒരാളെ...മറ്റൊരു ജോലി പോലെയുമല്ല ഇത്. ഓരോ ദിവസവും നമ്മള്‍ എത്ര ടൈപ്പിലുള്ള ആളുകളെയാണ് പരിചയപ്പെടുന്നത്.'

മാധ്യമങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് അത് മനപ്പൂര്‍വ്വമാണെന്നു പറയുകയാണ് നയന്‍താര. 'എല്ലാ ക്രിസ്തുമസിനും ദീപാവലിക്കും ഓണത്തിനും നിങ്ങള്‍ എന്റെ ഇന്റര്‍വ്യൂ കൊടുത്താല്‍ ആര്‍ക്കാണു താത്പ്പര്യം. എന്താണ് എക്‌സ്‌ക്ലൂസീവ്‌നെസ്. എനിക്കു പറയാന്‍ പോലും പുതുതായിട്ടൊന്നുമുണ്ടാവില്ല.'

മാധ്യമങ്ങളില്‍നിന്നും അകന്ന് തന്നെ

തന്റെ സമയനിഷ്ഠയെക്കുറിച്ചും നയന്‍താര വിശദമാക്കി. 'ഞാന്‍ കാരണം ഒരു നിര്‍മ്മാതാവിനും ബുദ്ധിമുട്ടുണ്ടാവാന്‍ പാടില്ല. നമുക്ക് ഒരു സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ചെയ്യാതിരിക്കാം. നമ്മള്‍ അതില്‍ അഭിനയിക്കാന്‍ സമ്മതിച്ചു പണം വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ സമയത്ത് അവിടെ ചെല്ലേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്.

എന്നോടു രാവിലെ ഏഴു മണിക്കു വരണമെന്നു പറഞ്ഞാല്‍ അവരോടു ചോദിക്കും എത്ര മണിക്ക് എന്റെ ഷോട്ട് എടുക്കണമെന്നു പറയൂ, ആ സമയത്ത് ഞാന്‍ എത്തിയിരിക്കും. അപ്പോള്‍ അവര്‍ പറയും. മാഡം ഒന്‍പതു മണിക്കു തുടങ്ങണം. ഞാന്‍ ഒന്‍പതു മണിക്കു മേക്കപ്പ് ചെയ്തു റെഡിയായി ലൊക്കേഷനില്‍ എത്തിയിട്ടുണ്ടാവും. ലൊക്കേഷനില്‍ ചെന്നിട്ടു റെഡിയാവാമെന്നു ഞാന്‍ ഒരിക്കലും വിചാരിക്കാറില്ല.'

മലയാള സിനിമയോട്

നയന്‍താരയ്ക്ക് മലയാള സിനിമയില്‍ ആരോടെങ്കിലും വാശിയുണ്ടോ എന്ന ചോദ്യത്തിന് എനിക്ക് ആരോടും വാശിയില്ല. ജീവിതത്തോടു മാത്രമേ വാശിയുള്ളൂ. എങ്കിലല്ലേ ആഗ്രഹിച്ചതു നേടാനാവൂ എന്ന് നയന്‍സ് മറുപടി നല്‍കുന്നു.

മലയാള സിനിമാരംഗത്തെ നാലോ അഞ്ചോ പേര്‍ക്കേ എന്റെ നമ്പര്‍ അറിയൂ. എന്റെ എല്ലാ സിനിമയും തുടങ്ങുന്നതിന് മുമ്പു സത്യന്‍ അന്തിക്കാട് സാറിനെ വിളിക്കാറുണ്ട്. അദ്ദേഹം എന്റെ ഗുരുനാഥനാണ്. ഓണത്തിനും വിഷുവിനും വിളിക്കും. അവരെ സന്തോഷിപ്പിക്കാന്‍ നമുക്കു ചെയ്യാവുന്ന ചെറിയ കാര്യങ്ങളല്ലേ അതൊക്കെ...അതെല്ലാം ഞാന്‍ ചെയ്യാറുണ്ട്.' നയന്‍താര പറയുന്നു.

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X