»   » ആണുങ്ങള്‍ക്ക് മാത്രം മതിയോ, ഇവരാണ് മലയാളത്തിലെ സൂപ്പര്‍ ലേഡീസ്

ആണുങ്ങള്‍ക്ക് മാത്രം മതിയോ, ഇവരാണ് മലയാളത്തിലെ സൂപ്പര്‍ ലേഡീസ്

Written By:
Subscribe to Filmibeat Malayalam

സൂപ്പര്‍താര പദവികള്‍ പലപ്പോഴും ആണുങ്ങളില്‍ മാത്രം കേന്ദ്രീകരിയ്ക്കുന്നതാണ് കാണുന്നത്. മോഹന്‍ലാലിന്റെ സിനിമ, മമ്മൂട്ടിയുടെ സിനിമ, പൃഥ്വിരാജിന്റെ സിനിമ എന്ന് പറഞ്ഞാണ് ആളുകള്‍ തിയേറ്ററിലെത്തുന്നത്. എന്നാല്‍ ആരും തിരുത്താതെ തന്നെ ഇപ്പോള്‍ ചില നടിമാരുടെ പേരുകളിലും ആളുകള്‍ സിനിമയ്ക്ക് പോകുന്നുണ്ട്. അത്തരത്തിലുള്ള ആറ് ലേഡി സൂപ്പര്‍സിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.

തീര്‍ച്ചയായും, മലയാളത്തില്‍ ശോഭനയും ഉര്‍വശിയുമൊക്കെ മികച്ച സ്ത്രീകഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. പക്ഷെ അവര്‍ക്കാര്‍ക്കും സ്ത്രീപക്ഷത്തുനിന്നുള്ള ശക്തമായ കഥാപാത്രങ്ങള്‍ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ മലയാളത്തില്‍ അത്തരത്തില്‍ സ്ത്രീകഥാപാത്രങ്ങള്‍ ധാരാളമായി കണ്ടുവരുന്നു. അവരിലൂടെയാണ് ഈ ലേഡി സൂപ്പര്സ്റ്റാര്സ് ജനിച്ചത്, നോക്കാം

ആണുങ്ങള്‍ക്ക് മാത്രം മതിയോ, ഇവരാണ് മലയാളത്തിലെ സൂപ്പര്‍ ലേഡീസ്

തമിഴില്‍ മാത്രമല്ല, മലയാളത്തിലും സൂപ്പര്‍ലേഡി പദവിയ്ക്ക് അര്‍ഹയാണ് നയന്‍താര. തന്റെ പൂര്‍ണ ഉത്തരവാദിത്വത്തോടെ സിനിമ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന താരമാണ് നയന്‍. അതുകൊണ്ട് തന്നെ സിനിമകള്‍, പ്രത്യേകിച്ചും മലയാളത്തില്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവാണ് താരം

ആണുങ്ങള്‍ക്ക് മാത്രം മതിയോ, ഇവരാണ് മലയാളത്തിലെ സൂപ്പര്‍ ലേഡീസ്

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത് മഞ്ജു വാര്യരായിരിക്കാം. ആദ്യ കാലങ്ങളില്‍ പത്രം, കന്മദം, ദയ പോലുള്ള ചിത്രങ്ങളില്‍ മഞ്ജു ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തിരിച്ചുവരവിലും അത്തരത്തില്‍ സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുന്ന വേഷങ്ങളാണ് ചെയ്യുന്നത്. നായകനില്‍ നിന്ന് മാറി, മഞ്ജു വാര്യരുടെ സിനിമ എന്ന് തിരിച്ചറിയാനും തുടങ്ങിയിരിക്കുന്നു.

ആണുങ്ങള്‍ക്ക് മാത്രം മതിയോ, ഇവരാണ് മലയാളത്തിലെ സൂപ്പര്‍ ലേഡീസ്

അമല പോളും ഇപ്പോള്‍ നിലനില്‍പിന് വേണ്ടിയോ സമ്പാദിക്കാന്‍ വേണ്ടിയോ അല്ല സിനിമ ചെയ്യുന്നത്. മറിച്ച് അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ ഏറ്റെടുക്കുകയാണ്. മലയാളത്തില്‍ അഞ്ചില്‍ കുറഞ്ഞ ചിത്രങ്ങള്‍ മാത്രമേ ചെയ്തുള്ളൂ എങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ ഒരു സൂപ്പര്‍ ലേഡി പദവി നേടിയെടുക്കാന്‍ അമലയ്ക്ക് സാധിച്ചിട്ടുണ്ട്

ആണുങ്ങള്‍ക്ക് മാത്രം മതിയോ, ഇവരാണ് മലയാളത്തിലെ സൂപ്പര്‍ ലേഡീസ്

മഞ്ജു വാര്യരെ പോലെ തന്നെ കാവ്യ മാധവനും ഒത്തിരി സ്ത്രീപക്ഷ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ഗദ്ദാമ, പെരുമഴക്കാലം, ശീലാബതി പോലുള്ള ചിത്രങ്ങള്‍ അതിന് ഉദാഹരണമാണ്. കാവ്യയുടെ അഭിനയം കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെട്ട ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് പോലുള്ള ചിത്രങ്ങളുമുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സ്ത്രീപക്ഷ ചിത്രത്തിലാണ് കാവ്യ അടുത്തതായി അഭിനയിക്കുന്നത്

ആണുങ്ങള്‍ക്ക് മാത്രം മതിയോ, ഇവരാണ് മലയാളത്തിലെ സൂപ്പര്‍ ലേഡീസ്

ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തിലുദിച്ച പുതിയ സൂപ്പര്‍ലേഡിയാണ് പാര്‍വ്വതി. മൂന്ന് ചിത്രങ്ങളിലെ അഭിനയം കൊണ്ട് പാര്‍വ്വതിയ്ക്ക് മലയാളത്തിലുണ്ടായ സ്വീകാര്യത ചെറുതൊന്നുമല്ല. തുടര്‍ച്ചയായുള്ള വിജയങ്ങള്‍ തന്നെയാണ് അതിന് കാരണം.

ആണുങ്ങള്‍ക്ക് മാത്രം മതിയോ, ഇവരാണ് മലയാളത്തിലെ സൂപ്പര്‍ ലേഡീസ്

22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം മതി റിമ കല്ലിങ്കലിന്റെ കഴിവിനെ കുറിച്ച് പറയാന്‍. ഈ ചിത്രത്തിന് ശേഷമാണ് റിമയെ ഒരു സൂപ്പര്‍ ലേഡിയായി അംഗീകരിച്ചത്. ഒടുവില്‍ റിലീസായ റാണി പദ്മിനി എന്ന ചിത്രത്തിലെ അഭിനയവും നടിയ്ക്ക് ഏറെ പ്രശംസകള്‍ നേടിക്കൊടുത്തു.

English summary
here we list, 6 actresses of Mollywood who could be labelled as the Lady superstars of Mollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam