ഒടിയനാകാൻ മിനിറ്റുകൾ മാത്രം!! ലേഡി ഒടിയൻ മാണിക്യൻ വൈറലാകുന്നു
മോഹൻലാലിന്റെ കരിയറിൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഒടിയൻ മാണിക്യൻ. ഒരുപാട് കഠിന പ്രയത്നത്തിലൂടെയാണ് ലാലേട്ടൻ ഓടിയൻ മാണിക‌്യനായി മാറിയത്. താരം ശരീര ഭാരം കുറച്ചതും ഗെറ്റപ്പിൽ വരുത്തിയ മാറ്റത്തിനുമെല്ലാം പ്രേക്ഷകരും സാക്ഷിയായിരുന്നു.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ലേഡി ഒടിയൻ മാണിക്യനാണ്. ലാലേട്ടൻ ഗെറ്റപ്പിൽ മാറ്റം വരുത്താൻ മാസങ്ങൾ എടുത്തുവെങ്കിലും ലേഡി ഒടിയൻ മാണിക്യന് നിമിഷങ്ങൾ മതി. ലേഡി ഒടിയൻ മാണിക്യനെ കണ്ട് ഞെട്ടി നിൽക്കുകയാണ് സോഷ്യൽ മീഡിയ.
മുടി മടക്കി പിന്നിലേയ്ക്ക് കെട്ടി. തലയിൽ ഷാൾ ചുറ്റി, മുഖം ഒരു വശത്തേയ്ക്ക് ചെരിച്ച് വയ്ക്കുന്നതോടെ ലേഡി വെർഷൻ ഒടിയൻ മാണിക്യൻ റെഡി. ചിത്രത്തിലെ ലാലേട്ടന്റെ ഫോട്ടോ കോപ്പിയാണ് ഈ സ്ത്രീ. എന്തായാലും ലേഡി വെർഷൻ ഒടിയൻ മാണിക്യൻ വൈറലായിട്ടുണ്ട്.


Click it and Unblock the Notifications