അജിത്തിനൊപ്പമുള്ള പാട്ട് ഷൂട്ട് ചെയ്യുമ്പോള്‍ കടുത്ത പനി! ആ ഗാനം കേട്ടതോടെ എല്ലാം മാറിയെന്ന് ലൈല
വിവിധ സിനിമകളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് ലൈല. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലൈലയുടെ പുതിയ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ദീനയെന്ന സിനിമയെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. 2001 ലായിരുന്നു ദീന തിയേറ്ററുകളിലേക്ക് എത്തിയത്. ഈ ചിത്രത്തില്‍ അഭിനയിച്ചതോടെയായിരുന്നു അജിത്തിന് തലയെന്ന പേര് വന്നത്. തമിഴകത്തിന്റെ സ്വന്തം താരം കൂടിയാണ് അദ്ദേഹം. ശക്തമായ പിന്തുണയാണ് ആരാധകര്‍ അജിത്തിന് നല്‍കുന്നത്.
എആര്‍ മുരുഗദോസാണ് ദീന സംവിധാനം ചെയ്തത്. ഈ സിനിമയില്‍ അഭിനയിച്ചതിനെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് ലൈല ഇപ്പോള്‍. അജിത്തിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ലോക് ഡൗണ്‍ സമയത്ത് പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളും ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. സംവിധായകനും താരങ്ങളുമൊക്കെ അതാത് സിനിമകളെക്കുറിച്ച് വാചാലരായി എത്തുന്നുമുണ്ട്. അടുത്തിടെയായിരുന്നു ദീന സംപ്രേഷണം ചെയ്തത്. ഇതിന് ശേഷമായാണ് ലൈലയും തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയത്.
ഈ സിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് തനിക്ക് അസുഖമായിരുന്നുവെന്ന് ലൈല ഓര്‍ത്തെടുക്കുന്നു. കാതല്‍ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ചിത്രീകരിക്കുന്നത്. കടുത്ത പനിയും കഫക്കെട്ടുമായിരുന്നു ആ സമയത്ത്. റൊമാന്റിക് ഗാനം എങ്ങനെ ചിത്രീകരിക്കും എന്ന് അറിയാതെ നില്‍ക്കുകയായിരുന്നു എല്ലാവരും. യുവന്‍ശങ്കര്‍ രാജയുടെ ഗാനം കേട്ടതോടെയായിരുന്നു തനിക്ക് ചുവടുവെക്കാനുള്ള എനര്‍ജി കിട്ടിയതെന്നും ലൈല കുറിച്ചിട്ടുണ്ട്.

പൊങ്കലിനോടനുബന്ധിച്ചായിരുന്നു ദീന തിയേറ്ററുകളിലേക്ക് എത്തിയത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമാണ് ചിത്രം സ്വന്തമാക്കിയത്. എആര്‍ മുരുഗദോസിന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. സിനിമയുടെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലും ലൈല വേഷമിട്ടിരുന്നു. അജിത്തിനും വിക്രമിനും സൂര്യയ്ക്കും പ്രശാന്തിനുമൊപ്പമെല്ലാം ലൈല എത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.
സിനിമയ്ക്ക് പുറമേ സീരിയല്‍ രംഗത്തുനിന്നും താരത്തിന് അവസരം ലഭിച്ചിരുന്നു. 2006ലായിരുന്നു ഇറാനി ബിസിനസ്സുകാരനായ മെഹ്ദിയെ താരം വിവാഹം ചെയ്തത്. രണ്ട് കുട്ടികളാണ് ഇവര്‍ക്ക്. നീണ്ട നാളുകള്‍ക്ക് ശേഷം ലൈല തിരികയെത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും ഇടയ്ക്ക് പുറത്തുവന്നിരുന്നു.


Click it and Unblock the Notifications











