Don't Miss!
- Sports
കരിയര് നന്നായി തുടങ്ങി, പിന്നെ ഇവരെ ഇന്ത്യക്കൊപ്പം കണ്ടില്ല! ഇതാ അഞ്ചു പേര്
- Lifestyle
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- News
ഇസ്രായേലില് ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില് നിന്നും ലക്ഷങ്ങള് തട്ടിയതു വന് റാക്കറ്റ്
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള് എഞ്ചിന് നല്കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ജോഷിക്കും ലാലിനും എന്തുപറ്റി?
അങ്ങനെ മോഹന്ലാലിന്റെ കരിയറില് പരാജയത്തിന്റെ മറ്റൊരു പൊന്തൂവല് കൂടി. ലാലും ജോഷിയും വീണ്ടും ഒന്നിച്ച ലൈല ഓ ലൈല വന് പരാജയത്തിലേക്കു കൂപ്പുകുത്തുകയാണ്. ഇടവേളയ്ക്കു ശേഷം ഒരു മിനിറ്റുപോലും സിനിമ കണ്ടിരിക്കാന്പറ്റാത്ത സ്ഥിതിയില് കൂവിവിളിച്ചുകൊണ്ടു പ്രേക്ഷകര് എഴുന്നേറ്റു പോകുകയാണ്. കോടികള് മുടക്കി ചെയ്യുന്ന സിനിമകള് വിജയിക്കാന് സാധ്യതയുണ്ടോയെന്ന് വര്ഷങ്ങളായി ഈ മേഖലയില് ജോലി ചെയ്യുന്ന ജോഷിക്കും ലാലിനും തിരിച്ചറിയാനുള്ള കഴിവു നഷ്ടപ്പെട്ടിരിക്കുകയാണ്.
മോഹന്ലാല് തന്നെ മുന്പ് അഭിനയിച്ച ദ് പ്രിന്സ്, വിജയ് യുടെ തലൈവ എന്നീ ചിത്രങ്ങളുടെ കഥകള് കൂട്ടിച്ചേര്ത്താണ് ലൈല ഓ ലൈല ഒരുക്കിയിരിക്കുന്നത്. ലാലും ജോഷിയും അമലയും ഒരുമിച്ച റണ് ബേബി റണ്ണിന്റെ വിജയത്തെ തുടര്ന്നാണ് ലൈല ഓ ലൈലയും ഒരുക്കിയത്. റണ് ബേബിയില് കേരളത്തിലെ മാധ്യമരംഗത്തെ ചതിയുടെ കഥയായിരുന്നു. അതില് അവിശ്വസനീയമായി ഒന്നും തോന്നിയിരുന്നില്ല പ്രേക്ഷകന്.

എന്നാല് ലൈല ഓ ലൈല കൊടും ചതിയായിപോയെന്നാണ് ലാല് ഫാന്സുകാര് പോലും പറയുന്നത്. നായകന്റെ ഹീറോയിസവും വെടിവെപ്പുമൊന്നും സഹിക്കാന് പറ്റുന്ന രീതിയിലല്ല ജോഷി ചെയ്തിരിക്കുന്നത്. ബോളിവുഡ് ചിത്രമായ കഹാനിക്കു കഥയെഴുതിയ സുരേഷ്നായര് എഴുതിയ കഥ തമിഴ്, ഹിന്ദി സിനിമകള്ക്കു ചേര്ന്നതാണ്. ഒരിക്കലും ഇതൊരു മലയാള ചിത്രമായി പരിഗണിക്കാന് കഴിയില്ല.
തുടര്ച്ചയായ നാലാം ചിത്രമാണു ജോഷിയുടെതായി തിയറ്ററില് തകരുന്നത്. ലാലും ജോഷിയും ഒന്നിച്ച ലോക്പാലും വന് പരാജയമായിരുന്നു. ദിലീപിനൊപ്പമുള്ള അവതാരവും പരാജയം തന്നെയായിരുന്നു. ജയറാമും സുരേഷ്ഗോപിയും പ്രധാന വേഷം ചെയ്ത ചിത്രമായിരുന്നു മറ്റൊന്ന്. വിജയ്#യുടെ തലൈവയില് ചെയ്തതുപോലെയൊരു വേഷം തന്നെയാണ് അമല ഇതിലും ചെയ്തിരിക്കുന്നത്.
ഏതായാലും പുതിയ മൂന്നു നിര്മാതാക്കള്ക്കു കോടികള് നഷ്ടം വന്നു എന്നു മാത്രമേ ലൈല ഓ ലൈല മലയാള സിനിമയുടെ ചരിത്രത്തില് എഴുതി ചേര്ക്കുകയുള്ളൂ.
-
ഹോർമോൺ ഗുളിക വില്ലനായി! എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, എനിക്കൊപ്പം അമ്മയും കരഞ്ഞു; ലിയോണ
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!
-
'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!