മോഹന്‍ലാലിന്‍റെ അത്ഭുത കുമാരിയാണ് ലക്ഷ്മി ഗോപാലസ്വാമി! ഈ വിളിക്ക് കാരണം ഇതാണ്! കാണൂ!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് ലക്ഷ്മി ഗോപാലസ്വാമി. അഭിനയം മാത്രമല്ല മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്നും താരം തെളിയിച്ചിരുന്നു. മലയാളത്തിന് പുറെ തമിഴിലും കന്നഡയിലുമൊക്കെ താരം അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്കെല്ലാം സുപരിചിതയായി മാറിയ താരം കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി. കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട് ഈ താരം. മലയാളത്തിലേക്കെത്തിയപ്പോള്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരമായിരുന്നു താരത്തെ തേടിയെത്തിയത്. ആദ്യ സിനിമയായ അരയന്നങ്ങളുടെ വീടിലൂടെയായിരുന്നു ഈ നേട്ടം.

ലോഹിതദാസ് സംവിധാനം ചെയ്ത കുടുംബ ചിത്രമായ അരയന്നങ്ങളുടെ വീടിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. സീതയെന്ന കഥാപാത്രത്തെയായിരുന്നു ലക്ഷ്മി അവതരിപ്പിച്ചത്. ആ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോഴും ഭാഷ പ്രശ്‌നമുണ്ടായിരുന്നുവെന്നും ലോഹിതദാസാണ് അത് മാറ്റിത്തന്നതെന്നും താരം പറയുന്നു. റിമ കല്ലിങ്കലിന്റെ ഡാന്‍സ് ഗ്രൂപ്പായ മാമാങ്കത്തിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി യുഎഇയിലേക്കെത്തിയപ്പോഴാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. സ്വകാര്യ റേഡിയോ സറ്റേഷന് നല്‍കിയ അഭിമുഖത്തിനിടയില്‍ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞ കാര്യങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

 ഗംഭീര വരവേല്‍പ്പ്

ഗംഭീര വരവേല്‍പ്പ്

തമിഴിലും തെലുങ്കിലുമൊക്കെയായി വരവറിയിച്ചതിന് ശേഷമായിരുന്നു ലക്ഷ്മി ഗോപാലസ്വാമി മലയാളത്തിലേക്കെത്തിയത്. ആദ്യ സിനിമ മുതല്‍ത്തന്നെ മികച്ച സ്വീകരണമായിരുന്നു ഈ താരത്തിന് ലഭിച്ചത്. വേള്‍ഡ് ഡാന്‍സ് ഡേക്ക് മുന്നോടിയായാണ് റിമ കല്ലിങ്കല്‍ മാമാങ്കത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നത്. നൃത്തം ചെയ്ത് തന്നെ വരവേറ്റ കുട്ടികളോട് നന്ദി പറഞ്ഞ് അവരോടൊപ്പം ഘനശ്യാമ വൃന്ദാരണ്യം എന്ന ഗാനത്തിനൊപ്പം അവര്‍ ചുവട് വെച്ചിരുന്നു. പതിവ് പോലെ തന്നെ ക്യൂട്ടായ പ്രകടനവുമായാണ് താരമെത്തിയത്. ഇതാദ്യമായാണ് തനിക്ക് ഇത്തരത്തിലൊരു വരവ് ലഭിച്ചതെന്നും താരം പറഞ്ഞിരുന്നു.

മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു

മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു

മമ്മൂട്ടിക്കൊപ്പം അരയന്നങ്ങളുടെ വീടിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി മലയാളത്തിലേക്ക് എത്തിയത്. ജയറാം, ബിജു മേനോന്‍, മോഹന്‍ലാല്‍ , സുരേഷ,് ഗോപി തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ താന്‍ ഇന്നും അതീവ സന്തുഷ്ടയാണെന്നെും താരം പറയുന്നു. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം മലയാളത്തിലായിരുന്നു താരം മറുപടി നല്‍കിയത്. ഇപ്പോഴും മലയാളം പഠിക്കാനുള്ള ശ്രമത്തിലാണ് താനെന്നും താരം പറയുന്നു.

നൃത്തവും അഭിനയവും

നൃത്തവും അഭിനയവും

നൃത്തത്തെയും അഭിനയത്തേയും ഒരുമിച്ച് കൊണ്ടുപോവുകയാണ് ഈ താരം. ഇടക്കാലത്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷയായതിനെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളും അവതാരകര്‍ ചോദിച്ചിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ ഭാനുപ്രിയയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനായത് വലിയൊരു അവസരമായിരുന്നു. ഭാനു അക്ക നന്നായി പിന്തുണച്ചിരുന്നു. നൃത്തവുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ സിനിമയ്ക്കായി കുറേ ദിവസം നല്‍കാനാവാത്തതിന്റെ പ്രശ്‌നമുണ്ട്. നല്ല അവസരം ലഭിച്ചാല്‍ മലയാളത്തിലേക്ക് തിരിച്ചെത്തുമെന്നും അവര്‍ പറയുന്നു.

ബിഗ് ബിക്കൊപ്പം അഭിനയിച്ചു

ബിഗ് ബിക്കൊപ്പം അഭിനയിച്ചു

പുതിയ സിനിമയെക്കുറിച്ച് ചോദിച്ചപ്പോളാണ് താന്‍ ഒരു ബോളിവുഡ് സിനിമയുടെ ഭാഗമായതിനെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചുവെന്നായിരുന്നു താരം പറഞ്ഞത്. തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനായില്ലെന്നും താരം പറയുന്നു.

മലയാളത്തിലേക്കുള്ള തിരിച്ചുവരവ്

മലയാളത്തിലേക്കുള്ള തിരിച്ചുവരവ്

അഭിമുഖത്തിനിടയിലായിരുന്നു ആരാധകര്‍ താരത്തോട് പാട്ട് പാടൂയെന്നഭ്യര്‍ഭ്യത്ഥിച്ചത്. തട്ടം പിടിച്ച് വലിക്കല്ലേയെന്ന ഗാനമായിരുന്നു താരം ആരാധകര്‍ക്കായി പാടിയത്. മലയാളം നന്നായി അറിയില്ലെങ്കിലും സംസാരിക്കാനും പാടാനുമൊക്കെ താന്‍ തയ്യാറാവാറുണ്ടെന്നും ലക്ഷ്മി പറയുന്നു. താരത്തിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ജയറാം വിളിക്കുന്നത്

ജയറാം വിളിക്കുന്നത്

തന്റെ മലയാളത്തെക്കുറിച്ച് പറഞ്ഞ് എല്ലാവരും കളിയാക്കാറുണ്ട്. ജയറാമേട്ടനൊക്കെ കളിയാക്കിക്കൊന്നിട്ടുണ്ടെന്നും താരം പറയുന്നു. നൃത്തരംഗമാണ് ചിത്രീകരിക്കുന്നതെങ്കില്‍ ഡാന്‍സ് മാസ്റ്ററെ കാണുമ്പോള്‍ത്തന്നെ താന്‍ ടെന്‍ഷനിലാവുമെന്നും താരം പറയുന്നു. ഡാന്‍സ് ടൈമിംഗ് തനിക്കുണ്ട്. എന്നാല്‍ അഭിനയത്തില്‍ ഇടയ്ക്ക് പെട്ട് പോവാറുണ്ട്. ഡൗട്ട് റാണിയെന്നാണ് ജയറാമേട്ടന്‍ വിളിക്കാറുള്ളത്. സംവിധായകരോട് സംശംയ ചോദിക്കുന്നത് കൊണ്ട് കിട്ടിയ പേരാണ്.

 മോഹന്‍ലാലിന്റെ വിശേഷണം

മോഹന്‍ലാലിന്റെ വിശേഷണം

സംവിധായകന്‍ ഓക്കേ പറഞ്ഞാല്‍ മാത്രമേ തനിക്ക് സമാധാനമാവാറുള്ളൂ. അത്ഭുത കുമാരി എന്നാണ് ലാലേട്ടന്‍ വിളിക്കാറുള്ളത്. എന്ത് കണ്ടാലും തനിക്ക് എക്‌സൈറ്റ്‌മെന്റാണ്. കണ്ണ് വിടര്‍ന്ന് വരും. ചെറിയ കാര്യമാണെങ്കില്‍ക്കൂടിയും താന്‍ വല്ലാതെ എക്‌സൈറ്റഡ് ആവും. അതാണ് അങ്ങനെയൊരു പേരിലേക്ക് നയിച്ചത്. കുട്ടിക്കാലം മുതലേ തന്നെ ഈ സ്വഭാവമുണ്ടായിരുന്നു. മലയാളത്തിലെ പല വാക്കുകളും തനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു. ജലദോഷമെന്ന് തുടക്കത്തില്‍ കേട്ടപ്പോള്‍ അത് തനിക്ക് മനസ്സിലായിരുന്നില്ലെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X