Don't Miss!
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
നടി ലക്ഷ്മി ഗോപാലസ്വാമിക്ക് 50! പിറന്നാളാശംസയുമായി ആരാധകലോകം! ഇന്നും ചോദിക്കുന്ന ചോദ്യമിതാണ്!
മമ്മൂട്ടി -ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അരയന്നങ്ങളുടെ വീടിലൂടെയായിരുന്നു ലക്ഷ്മി ഗോപാലസ്വാമി തുടക്കം കുറിച്ചത്. മലയാളിയല്ലെങ്കിലും കേരളത്തിലെ പ്രേക്ഷകര്‍ നെഞ്ചേറ്റി സ്വീകരിക്കുകയായിരുന്നു ഈ നായികയെ. അഭിനേത്രി എന്നതിനും അപ്പുറത്ത് നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. മലയാളത്തിന് പുറമെ തമിഴ്, കന്നഡ സിനിമകളിലും താരം അഭിനയിക്കുന്നുണ്ട്. നൃത്തപരിപാടികളുടെ വിധികര്‍ത്താവായും താരമെത്തിയിട്ടുണ്ട്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. 50ാമത്തെ പിറന്നാളാഘോഷിക്കുകയാണ് താരമിപ്പോള്‍. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.
മമ്മൂട്ടിയുടെ നായികയായി തുടക്കം കുറിച്ച ലക്ഷ്മി മോഹന്‍ലാല്‍, ബിജു മേനോന്, ജയറാം, സുരേഷ് ഗോപി, തുടങ്ങിയവരുടെ നായികയായും തിളങ്ങിയിരുന്നു. സിനിമയില്‍ വന്ന സമയത്ത് ഗാനരംഗങ്ങളില്‍ അഭിനയിക്കാനായാണ് ബുദ്ധിമുട്ടിയതെന്ന് താരം പറയുന്നു. അമ്മ സംഗീത അധ്യാപികയായിരുന്നതിനാല്‍ താന്‍ പാട്ടുകാരിയാവുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ കുട്ടിക്കാലം മുതലേ നൃത്തത്തോടായിരുന്നു കൂടുതല്‍ താല്പര്യമെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. സിനിമയുമായി മുന്നേറുന്നതിനിടയില്‍ നൃത്തത്തിലും സജീവമാണ് ലക്ഷ്മി ഗോപാലസ്വാമി.

സിനിമയിലെത്തി അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ താരത്തോട് പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ചോദിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ നടനെ താരം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇത്തവണത്തെ പിറന്നാളിനിടയിലും പലരും ചോദിക്കുന്നത് ഇതേക്കുറിച്ചാണ്. എന്നാണ് വിവാഹമെന്നാണ് ആരാധകര്‍ക്കും അറിയേണ്ടത്.
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ