'കാളിദാസ് ഹാന്റ്സം യങ് ബോയിയായി... കണ്ടയുടൻ അവനെ ഞാൻ കെട്ടിപിടിച്ചു, പാർവതിയുമായി സ്പെഷ്യൽ ബോണ്ടാണ്'
മലയാളി അല്ലെങ്കിൽ കൂടിയും കേരളക്കരയ്ക്ക് ഏറെ പ്രിയങ്കരിയായ നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. ആദ്യ സിനിമ അരയന്നങ്ങളുടെ വീട് മുതൽ അവസാനം റിലീസ് ചെയ്ത രജനി വരെ ആ സ്നേഹം ലക്ഷ്മി ഗോപാലസ്വാമിക്ക് മലയാളികൾ നൽകിയിട്ടുമുണ്ട്. മലയാളത്തിൽ ലക്ഷ്മി ചെയ്തിട്ടുള്ളതിൽ ഏറ്റവും റിപ്പീറ്റ് വാല്യുവുള്ള ചിത്രങ്ങൾ സംഭവിച്ചിട്ടുള്ളത് നടൻ ജയറാമിനൊപ്പമാണ്. കുടുംബ ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ലക്ഷ്മിയുടെ സീനുകളും നൃത്തവും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
മലയാളത്തിലേക്ക് വന്നശേഷം ലക്ഷ്മി ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു കൊച്ചു കൊച്ചു സന്തോഷങ്ങൾ. ചിത്രത്തിൽ ലക്ഷ്മിയുടെ മകന്റെ വേഷം ചെയ്തത് ഇന്നത്തെ യുവതാരം കാളിദാസ് ജയറാമാണ്. ജയറാമിനോടും കാളിദാസിനോടും മാത്രമല്ല അതിയായ സ്നേഹവും അടുപ്പവും ലക്ഷ്മിക്ക് ജയറാമിന്റെ ഭാര്യയും നടിയുമായ പാർവതിയോടുമുണ്ട്. ഒരു സ്പെഷ്യൽ ബോണ്ട് തങ്ങൾ തമ്മിലുണ്ടെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പാർവതിയെ കുറിച്ച് സംസാരിക്കുമ്പോൾ പറയാറുള്ളത്.

ഇപ്പോഴിതാ മലയാള സിനിമയുടെ ഭാഗമായശേഷമുള്ള അനുഭവങ്ങളും തന്റെ പേരിൽ വന്നിട്ടുള്ള കഴമ്പില്ലാത്ത ഗോസിപ്പുകളെ കുറിച്ചും കൊച്ചു കൊച്ചു സന്തോഷങ്ങൾ സിനിമയെ കുറിച്ചുള്ള ഓർമകളും ലക്ഷ്മി പങ്കുവെച്ചിരിക്കുകയാണ്. മൈൽസ്റ്റോൺ മേക്കേഴ്സ് മാക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലക്ഷ്മി.
സിനിമ സെറ്റുകളിൽ സ്ത്രീകൾക്കും കാരവാൻ കൊണ്ടുവന്നത് സ്ത്രീ അഭിനേതാക്കളുടെ സുരക്ഷയ്ക്കും മറ്റും വേണ്ടിയാണ്. ലേഡീസിനും കാരവാൻ വേണമെന്ന് അമ്മയുടെ മീറ്റിങ്ങിൽ പലപ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട്. കാരണം ടോയ്ലെറ്റ് ഫെസിലിറ്റീസൊക്കെ വേണമല്ലോ. ചിലപ്പോഴൊക്കെ കാരവാനിൽ ഇരിക്കുന്നത് ബോറടിക്കും. പതിനഞ്ച് വയസ് മുതൽ ഞാൻ ഡ്രൈവ് ചെയ്യും. പിന്നെ ലോൺ എടുത്ത് എനിക്കായി ഞാൻ ഒരു കാർ വാങ്ങി. ടീച്ചിങ് എന്നതിൽ ഞാൻ മികച്ചതാണ്.
പക്ഷെ ദിവസവും കൃത്യമായി ക്ലാസ് എടുത്ത് കൊടുക്കുക എന്നത് എനിക്ക് സാധ്യമാകില്ല. അതുകൊണ്ടാണ് നൃത്തം പഠിപ്പിക്കാൻ ഞാൻ സ്കൂൾ തുടങ്ങാത്തത്. ഇന്ത്യയിൽ നിന്നതുകൊണ്ടാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എപ്പോഴും നേരിടേണ്ടി വരുന്നത്. മറ്റ് രാജ്യങ്ങളിലായിരുന്നുവെങ്കിൽ ഇത് കേൾക്കേണ്ടി വരില്ലായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. പിന്നെ ഇപ്പോൾ അത്തരം ചോദ്യങ്ങൾ കുറഞ്ഞിട്ടുണ്ട്.
അതുപോലെ അമല പോളും ഞാനും തമ്മിൽ യാതൊരു വിധ പ്രശ്നങ്ങളുമില്ല. അത്തരത്തിൽ വന്ന വാർത്തകൾ വെറും ഗോസിപ്പ് മാത്രം. അമലയെ എനിക്ക് വളരെ ഇഷ്മാണ്. ഇത്തരം വാർത്തകൾ ഞാൻ വായിക്കാറില്ല. മലയാളം എനിക്ക് അറിയില്ല. പഠിക്കാനും ഉദ്ദേശമില്ലെന്നും ലക്ഷ്മി പറയുന്നു. പിന്നീടാണ് ജയറാമിന്റെ കുടുംബവുമായുള്ള അടുപ്പത്തെ കുറിച്ച് ലക്ഷ്മി സംസാരിച്ചത്.

ചെറുപ്പത്തിൽ ചക്കിയേയും കണ്ണനേയും കണ്ടിട്ടുണ്ട്. അന്ന് രണ്ടുപേരും ഗുണ്ടായിട്ടുള്ള കുട്ടികളായിരുന്നു. ചക്കി പെട്ടന്ന് വളർന്നല്ലോയെന്ന് അവളുടെ വിവാഹത്തിന് പോയപ്പോൾ തോന്നി. കൊച്ചു കൊച്ചു സന്തോഷങ്ങളിൽ കാളിദാസിനൊപ്പം എനിക്ക് സീനുകൾ കുറവായിരുന്നു. പക്ഷെ അതെല്ലാം നല്ല ഓർമകളായിരുന്നു. അതുപോലെ പാർവതിയുമായും ഞാൻ നല്ല സ്നേഹത്തിലാണ്. അവൾക്ക് എന്നെ കാണുമ്പോൾ അവളുടെ അനിയത്തിയെ ഓർമ വരാറുണ്ടത്രെ.
അതുകൊണ്ട് ഞങ്ങൾ തമ്മിൽ ഒരു സ്പെഷ്യൽ ബോണ്ടുണ്ട്. എന്നും വിളിക്കാറും സംസാരിക്കാറുമില്ലെങ്കിലും ഞങ്ങൾ തമ്മിൽ ഭയങ്കര അഫക്ഷനാണ്. എന്റെ ഡാൻസ് പ്രോഗ്രാം കാണാൻ പാർവതി വരാറുണ്ട്. കാളിദാസ് വളരെ ഹാന്റ്സം യങ് ബോയിയായി. കണ്ടയുടൻ ഞാൻ അവനെ കെട്ടിപിടിച്ചു.
കുട്ടികൾ വലുതായത് കാണുമ്പോഴാണ് നമ്മുടെ പ്രായം നമുക്ക് മനസിലാകുന്നതെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു. അമ്പത്തിനാലുകാരിയായ ലക്ഷ്മി കർണാടകയിലാണ് ജനിച്ച് വളർന്നത്. അഭിനയവും നൃത്തവും വായനയുമെല്ലാമാണ് ഇപ്പോഴും ലക്ഷ്മിയുടെ പ്രധാന വിനോദങ്ങൾ.


Click it and Unblock the Notifications











