'അന്ന് ഫെയർനെസ് ക്രീമിന്റെ പരസ്യത്തിലേക്ക് വന്ന ക്ഷണം ഞാൻ നിരസിച്ചു, ആര് പറഞ്ഞു കറുപ്പിന് ഭം​ഗിയില്ലെന്ന്?'

അടുത്തിടെ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയായ ഒരു വിഷമായിരുന്നു കലാമണ്ഡലം സത്യഭാമ കറുപ്പ് നിറത്തിന്‍റെ പേരിൽ നര്‍ത്തകൻ ആർ.എൽ.വി രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർ.എൽ.വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമ പറഞ്ഞത്. സൗന്ദര്യമുള്ള പുരുഷന്മാര്‍ വേണം മോഹിനിയാട്ടം അവതരിപ്പിക്കാനെന്നുമാണ് സത്യഭാമ പറഞ്ഞത്.

പിന്നീട് ഇത് വലിയ ചർച്ചാ വിഷയമായപ്പോഴും പറഞ്ഞതിൽ നിന്നും വ്യതിചലിക്കാതെ സത്യാഭാമ അതിൽ തന്നെ ഉറച്ച് നിന്നു. സൗന്ദര്യമില്ലാത്ത... കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങളിൽ പങ്കെടുക്കുന്നത്. പട്ടിയുടെ വാലിലും ഭരതനാട്യമാണിപ്പോൾ.

Lakshmi Gopalaswamy

കലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പ്രതികരിക്കും. സൗന്ദര്യത്തെ കുറിച്ചെ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴിൽ പോലെയല്ലെന്നും ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നുമായിരുന്നു മാധ്യമപ്രവർത്തകരോടായി കലാമണ്ഡലം സത്യഭാമ വിഷയം വിവാദമായതോടെ പ്രതികരിച്ച് പറഞ്ഞത്. അന്ന് സോഷ്യൽമീഡിയയും കലാകാരന്മാരുമെല്ലാം സത്യാഭാമയ്ക്ക് എതിരായിരുന്നു. ഇപ്പോഴിതാ നടിയും വർഷങ്ങളായി നൃത്തം ചെയ്യുകയും ചെയ്യുന്ന ലക്ഷ്മി ​ഗോപാലസ്വാമി വിഷയത്തിൽ സത്യഭാമയ്ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്.

മൈൽസ്റ്റോൺ മേക്കേഴ്സ് മാക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് കലയിൽ മനുഷ്യരുടെ നിറം പരി​ഗണിക്കാണോ എന്നതിനെ കുറിച്ച് താരം സംസാരിച്ചത്. തെറ്റായ സന്ദേശമല്ല നൽകുന്നതെന്ന് മനസിലാക്കി പഠിക്കുന്ന കാലത്ത് ഫെയർനെസ് ക്രീമിന്റെ പരസ്യത്തിലേക്ക് വന്ന ക്ഷണം നിരസിച്ചയാളാണ് താനെന്നാണ് ലക്ഷ്മി ​ഗോപാലസ്വാമി പറയുന്നത്.

അതിൽ താൻ അഭിമാനിക്കുന്നുവെന്നും താരം പറയുന്നു. സെൻസ് ഓഫ് ​ഹ്യൂമറാണ് എന്റെ സ്ട്രങ്ത്ത്. അതുപോലെ വളരെ പെട്ടന്ന് ഫ്രണ്ട്ലിയാകുന്ന ടൈപ്പുമാണ് ഞാൻ. മാത്രമല്ല നല്ല കഥാപാത്രങ്ങളില്ലാത്ത സിനിമ ചെയ്യാൻ താൽപര്യവുമില്ല. എനിക്ക് ദേഷ്യം വരുന്നത് കള്ളത്തരം കേൾക്കുമ്പോഴാണ്. കാരണം ഞാൻ നുണ പറയാത്ത ആളാണ്. സത്യം സത്യമായി പറഞ്ഞാൽ ഞാൻ ഉൾക്കൊള്ളും. നല്ല രീതിയിൽ ആബ്സെന്റ് മൈന്റഡായിട്ടുള്ള വ്യക്തി കൂടിയാണ് ‍ഞാൻ.

ചിലപ്പോഴൊക്കെ അത് എനിക്ക് നല്ലതായി മാറാറുമുണ്ട്. ഞാൻ ഇത്രയധികം വേദികളിൽ ഡാൻസ് ചെയ്യാൻ കാരണം എനിക്ക് നടിയെന്ന കരിയർ ഉണ്ടായിരുന്നതുകൊണ്ടാണ്. അല്ലെങ്കിൽ ഒരുപാട് ഹാർ‍ഡ് വർക്ക് ചെയ്യേണ്ടി വരും. കറുത്തവർ ‍‍ഡാൻസ് ചെയ്യാൻ പാടില്ലെന്ന് പറയുന്നത് വളരെ റെഡിക്കുലസായ കാര്യമാണ്.

Lakshmi Gopalaswamy

പല ഹീറോസിനേയും കാണുമ്പോൾ നമ്മൾ അട്രാക്ടഡാകുന്നത് അവർ ഹാന്റ്സമായതുകൊണ്ടല്ല അവരുടെ അഭിനയവും മറ്റും കണ്ടാണ്. അതുപോലെ ചിലരെ കാണാൻ ഭയങ്കര ഭം​ഗിയുണ്ടാകും പക്ഷെ അവരുടെ നൃത്തം നമ്മുടെ ഹൃദയം തൊടുന്നതായിരിക്കില്ല. അതുകൊണ്ട് ലുക്ക്സ് എന്നതിന് ഒട്ടും പ്രാധാന്യം കൊടുക്കേണ്ടതില്ല. കഥകളി കളിക്കുന്നവരെ കാണുമ്പോൾ അവരുടെ നിറം നമുക്ക് മനസിലാകില്ലല്ലോ.

അതുപോലെ തന്നെ ആരാണ് പറഞ്ഞ് കറുത്ത കളറിന് ഭം​ഗിയില്ലെന്ന്?. ഞാൻ കോളജിൽ പഠിക്കുന്ന സമയത്ത് ഫെയർ നെസ് ക്രീമിന്റെ പരസ്യത്തിലേക്ക് ക്ഷണം വന്നു. പക്ഷെ ഞാൻ അത് സ്വീകരിക്കാൻ തയ്യാറായില്ല. അത് തെറ്റായ കാര്യങ്ങളാണ് ആളുകളിലേക്ക് എത്തിക്കുകയെന്ന് മനസിലായതുകൊണ്ടാണ് പരസ്യത്തിൽ അഭിനയിക്കാതിരുന്നത്. ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ ഉള്ളതുകൊണ്ട് തന്നെ കുട്ടികൾക്ക് കോംപ്ലക്സ് വരുന്നുണ്ട്.

എന്തൊക്കെ എന്ന് പറഞ്ഞാലും മെലാനിൻ അല്ലേ ഇതൊക്കെ തീരുമാനിക്കുന്നത്. മോഡലിങ് ചെയ്യാൻ തുടങ്ങിയ സമയത്ത് തന്നെ ഇത്തരത്തിലുള്ള പ്രോഡക്ടുകൾ വന്നാൽ അവയിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. വെളുത്ത നിറം ഭം​ഗിയുള്ളതാണെങ്കിൽ കറുപ്പും ഭം​ഗിയുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നാണ് ലക്ഷ്മി ​ഗോപാലസ്വാമി പറഞ്ഞത്.

More from Filmibeat

Read more about: lakshmi gopalaswamy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X