അമ്മയിനി കല്യാണം കഴിക്കേണ്ടെന്നാണ് മകന്‍ പറഞ്ഞത്; 50 വയസിന് ശേഷം രണ്ടാം വിവാഹം നോക്കാമെന്ന് ലക്ഷ്മി ജയന്‍

സംഗീത റിയാലിറ്റി ഷോ യിലൂടെ ശ്രേേദ്ധയായി മാറിയ താരമാണ് ലക്ഷ്മി ജയന്‍. ചെറിയ പ്രായത്തില്‍ തന്നെ കരിയര്‍ തുടങ്ങിയ ലക്ഷ്മി അധികം വൈകാതെ വിവാഹിതയായി. എന്നാല്‍ വളരെ കുറഞ്ഞ നാളിനുള്ളില്‍ ആ ബന്ധം അവസാനിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തി. ഭര്‍ത്താവിന് വിദേശത്തായിരുന്നു ജോലിയെന്നും മൂന്നാല് കൊല്ലത്തിനുള്ളില്‍ നിയമപരമായി തന്നെ വേര്‍പിരിഞ്ഞെന്നും ലക്ഷ്മി പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ സിംഗിള്‍ മദറായി ജീവിക്കുകയാണ് താരം. മുന്‍പ് ബിഗ് ബോസ് ഷോ യില്‍ വന്നപ്പോഴാണ് ഭര്‍ത്താവിനെ കുറിച്ചും മകനെ കുറിച്ചും ലക്ഷ്മി മനസ് തുറന്ന് സംസാരിച്ചത്. എന്നാല്‍ ഗായകന്‍ എംജി ശ്രീകുമാറിനൊപ്പം പറയാം നേടാം എന്ന പരിപാടിയിലും ലക്ഷ്മി പങ്കെടുത്തിരുന്നു. ഈ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ ലക്ഷ്മി പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്.

ആദ്യബന്ധത്തിലുണ്ടായ പാളിച്ചകളെ പറ്റിയും ഭര്‍ത്താവുമായി പിരിയാനുണ്ടായ സാഹചര്യത്തെ കുറിച്ചെല്ലമാണ് ലക്ഷ്മി അഭിമുഖത്തില്‍ സംസാരിച്ചത്. ഭര്‍ത്താവിനെ പോലൊരാള്‍ ജീവിതത്തില്‍ വന്നത് നന്നായെന്നും അതുകൊണ്ടാണ് ഇപ്പോഴുള്ള ജീവിതം തനിക്ക് ലഭിച്ചതെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ ഇനിയൊരു വിവാഹം കഴിച്ചൂടേ എന്ന എംജിയുടെ ചോദ്യത്തിനോട് തന്റെ താല്‍പര്യമില്ലായ്മയാണ് ലക്ഷ്മി അറിയിച്ചിരിക്കുന്നത്.

 lakshmi-son

ഇനിയൊരു വിവാഹത്തെ കുറിച്ച് ഇടയ്ക്ക് ചിന്തിക്കാറുണ്ട്. പക്ഷെ ഒരു കുഞ്ഞും കൂടി ആയി പോയത് കൊണ്ട് അവനെയും കൂടി അക്സെപ്റ്റ് ചെയ്യുന്ന ആള്‍ വരണമെന്നത് എന്റെ നിര്‍ബന്ധമാണ്. പിന്നെ നമുക്കൊരു കൂട്ട് എന്ന രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍ ഒരു അമ്പത് വയസ്സാകുമ്പോള്‍ പോരെ എന്നാണ്. ഇടയ്ക്ക് ഞാനെന്റെ മോനോട് ഇതേ കുറിച്ച് പറയാറുണ്ട്.

അബ്ബ കല്യാണം കഴിക്കരുതെന്ന് മകന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഞാന്‍ ഓക്കെ പറഞ്ഞു, പക്ഷെ നീയും കെട്ടരുതെന്ന് ഞാനും അവനോട് പറഞ്ഞു. നിനക്ക് വിവാഹം കഴിക്കണമെങ്കില്‍ മര്യാദക്ക് എന്നെ കെട്ടിച്ചു വിട്ടോണം. അതല്ലെങ്കില്‍ ഞാന്‍ അവന്റെ തലയിലാവുമെന്നാണ് മകനോട് പറഞ്ഞിട്ടുള്ളതെന്ന് ലക്ഷ്മി വ്യക്തമാക്കുന്നു. ഇത്രയും ചെറിയ പ്രായമല്ലേ, ഒരു വിവാഹമൊക്കെ ആവാമെന്നാണ് അവതാരകനും ഗായകനുമായ എംജി ശ്രീകുമാറിന്റെയും അഭിപ്രായം.

സമാനമായ രീതിയില്‍ ആരാധകരും ലക്ഷ്മിയോട് വീണ്ടുമൊരു വിവാഹം കഴിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്. ഇത്തരം മണ്ടത്തരമൊന്നും നേരത്തെ പ്ലാന്‍ ചെയ്ത് വെക്കല്ലേ എന്നാണ് ലക്ഷ്മിയോട് ആരാധകര്‍ പറയുന്നത്. 'കുട്ടിക്ക് വേണ്ടി രണ്ടാമതും വിവാഹം കഴിക്കാതിരിക്കുന്നത് തെറ്റായ ചിന്താഗതി ആണ്. നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടിയും കൂടി ജീവിക്കണം. പുനര്‍ വിവാഹം ചെയ്ത് എത്ര പേര്‍ ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയുടെയും ഭര്‍ത്താവിന്റെയും കൂടെ സന്തോഷമായി ജീവിക്കുന്നു.

 lakshmi-son

ലക്ഷ്മി വിഡ്ഢിത്തം ചെയ്യരുത്. എത്രയും പെട്ടന്ന് എല്ലാം മനസ്സിലാക്കി അഡ്ജസ്റ്റ് ചെയ്യുന്ന നല്ലൊരാളെ കണ്ടത്തി വിവാഹം കഴിക്കുക. മകന്‍ ഇപ്പോള്‍ പറയുന്നത് കണക്കിലെടുത്ത് വിവാഹം കഴിക്കാതിരുന്നാല്‍ പിന്നീട് പരിതപിച്ചിട്ടു കാര്യമില്ല.

ചെറുപ്പത്തില്‍ നമുക്കൊരു ഇണയും വലുപ്പത്തില്‍ നമുക്കൊരു തുണയുമാണവശ്യം. പരസ്പരം താങ്ങായി ദമ്പതിമാര്‍ ജീവിക്കേണ്ടത് വയസ് കാലത്താണ്. മകന്‍ കുറെക്കഴിയുമ്പോള്‍ ഒരുത്തിയുടെ പുറകേ പോകും. അപ്പോഴാണ് ഒറ്റപ്പെടുന്നത്. അതുകൊണ്ട് എല്ലാം മനസ്സിലാക്കി വരുന്ന ഒരാളെ വിവാഹം കഴിക്കണം', എന്നാണ് ലക്ഷ്മിയോട് വീഡിയോയുടെ താഴെ വരുന്ന കമന്റുകൡൂടെ ആരാധകര്‍ പറയുന്നത്.

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലാണ് ലക്ഷ്മി ജയന്‍ പങ്കെടുത്തിരുന്നത്. ശക്തയായ മത്സരാര്‍ഥിയാണെന്ന് തോന്നിയെങ്കിലും ആദ്യത്തെ ആഴ്ചകളില്‍ തന്നെ ലക്ഷ്മിയ്ക്ക് പുറത്തേക്ക് പോവേണ്ടതായി വന്നു. എന്നിരുന്നാലും മത്സരത്തിലൂടെ ജനപ്രീതി നേടിയെടുക്കാന്‍ ഗായികയ്ക്ക് സാധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X