ആദ്യം ചിരിച്ചു, പിന്നീട് ഭർത്താവിന് ശരിക്കും എന്നെ വേണ്ടെന്ന് മനസിലായി; പിരിഞ്ഞതിനെക്കുറിച്ച് ലക്ഷ്മി ജയൻ

സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന ​ഗായികമാരിൽ ഒരാളാണ് ലക്ഷ്മി ജയൻ. സ്റ്റേജ് പ്രോ​ഗ്രാമുകൾ ആഘോഷഭരിതമാക്കാൻ ലക്ഷ്മി ജയന് സാധിക്കാറുണ്ട്. ​ഗായികയുടെ വസ്ത്ര ധാരണം ഒന്നിലേറെ തവണ ചർച്ചയായിരുന്നു. വിവാഹമോചിതയായ ജയൻ സിം​ഗിൾ മദറാണ്. 2017 ലാണ് ലക്ഷ്മി ജയനും ഭർത്താവും വേർപിരിഞ്ഞത്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ലക്ഷ്മി ജയൻ. മെെൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് ലക്ഷ്മി ജയൻ മനസ് തുറന്നത്.

ഞാൻ ലേറ്റ് ചെെൽഡ് ആണ്. അച്ഛനും അമ്മയ്ക്കും 18 വർഷങ്ങൾക്ക് ശേഷമുണ്ടായ കുട്ടിയാണ് ഞാൻ. അതുകൊണ്ട് തന്നെ എനിക്ക് നല്ലത് പോലെ സ്നേഹം തന്നിട്ടാണ് വളർത്തിയത്. സ്നേഹം എനിക്ക് ഭയങ്കര വീക്ക്നെസ് ആണ്. ഏറ്റവും കൂടുതൽ പരാജയപ്പെട്ട് പോകുന്നതും അവിടെയാണ്. ഞാൻ ഓവറായി സ്നേഹിക്കും. എന്റെ മാര്യേജ് ആണ് ഫസ്റ്റ് ഡിപ്രഷൻ. ഞാൻ ഡിവോഴ്സി ആകുമെന്ന് കരുതിയിരുന്നില്ല. ആ സ്റ്റേജ് കടന്ന് കഴിയുമ്പോൾ വളരെ സിം​പിളാണ്. കടക്കാൻ ഭയങ്കര പാടാണ്.

Lakshmi Jayan

തിരിഞ്ഞ് ചിന്തിക്കുമ്പോൾ സംഭവിച്ചതെല്ലാം നല്ലതിന് എന്നൊക്കെ പറയാം. പക്ഷെ അത് കടന്ന് പോകുകയെന്നത് ഭയങ്കര ടഫ് ആയിരുന്നു. ഉള്ളിൽ ഒരുപാട് ചോദ്യം വരും. എന്റെ ജീവിതത്തിൽ ഞാൻ ഒറ്റയ്ക്കായി പോയില്ലേ, എന്നെ ഇനി നോക്കാൻ ആരുണ്ട്, എന്റെ കൊച്ച് എന്നൊക്കെ പറഞ്ഞ് കുറേ കൺഫ്യൂഷൻ വരും. കാരണം നമ്മളെയൊക്കെ വളർത്തുന്നതേ കല്യാണം കഴിപ്പിച്ച് വിടാനാണ്.

ഞാനൊക്കെ ഇത്രാമത്തെ വയസിൽ കല്യാണം കഴിക്കുമെന്ന സ്വപ്നത്തിലാണ് ജീവിച്ചത്. അതിൽ നിന്നും ഡിവോഴ്സിലേക്ക് എത്തിയപ്പോൾ തനിക്ക് ബുദ്ധിമുട്ടായിരുന്നെന്ന് ലക്ഷ്മി ജയൻ പറയുന്നു. എനിക്കെന്റെ ഷോക്ക് പോലും തിരിച്ചറിയില്ല. പിന്നെയാണ് ഞാൻ തിരിച്ചറിയുന്നത്. ആദ്യം ഇതൊക്കെ ചിരിച്ച് കൊണ്ട് ഫേസ് ചെയ്തു. കുറച്ച് കഴിഞ്ഞപ്പോഴാണ് ഞാൻ ചിന്തിച്ചത്. എന്റെ ഭർത്താവിന് എന്നെ ശരിക്കും വേണ്ടേ, ഇയാളെന്നെ ശരിക്കും ഉപേക്ഷിക്കാൻ പോകുകയാണോ എന്ന തോന്നൽ വന്നു.

Lakshmi Jayan

ഞാൻ വളര സെൻസിറ്റീവ് പേഴ്സൺ ആണ്. അന്ന് ഞാൻ തളർന്ന് പോയി. പക്ഷെ ഓരോരുത്തരെയും സൃഷ്ടിച്ചിരിക്കുന്നത് ഓരോ കപ്പാസിറ്റിയിലാണ്. ഞാൻ വയലിൻ വായിച്ച് തുടങ്ങിയത് ഈ ഡിപ്രഷൻ സ്റ്റേജിലാണ്. എനിക്ക് മിണ്ടാനോ കരയാനോ പറ്റുന്നില്ലായിരുന്നു. സ്റ്റക്കായ അവസ്ഥ.

ഭർത്താവിനെ കടിച്ച് കീറാനുള്ള ദേഷ്യത്തിൽ പോയി അവിടെ ചെന്ന് മോങ്ങും. ദേഷ്യവും സങ്കടവും കാണിക്കാൻ പറ്റുന്നില്ലായിരുന്നു. വയലിനായിരുന്നു അന്നത്തെ ആശ്വാസം. ഡിപ്രഷനുള്ള സമയത്ത് എനിക്ക് ഒരു കാര്യത്തിൽ ഫോക്കസ് ചെയ്യാൻ പറ്റും. അത് ഭയങ്കര ഫോക്കസുമായിരിക്കും. ഭർത്താവില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് താൻ കരഞ്ഞിരുന്നെന്നും ലക്ഷ്മി ജയൻ പറയുന്നുണ്ട്. സ്റ്റേജ് പ്രോ​ഗ്രാമുകളിലെ വസ്ത്രധാരണത്തിന്റെ പേരിൽ വന്ന വിമർശനങ്ങളോട് കഴിഞ്ഞ ദിവസം ലക്ഷ്മി ജയൻ സംസാരിച്ചിരുന്നു. സെലിബ്രിറ്റിയെന്ന നിലയിൽ വ്യത്യസ്തതയ്ക്ക് വേണ്ടിയാണ് ഈ രീതിയിൽ ഡ്രസ് ചെയ്തത്. ട്രോളുകൾ കാരണം തനിക്ക് ഓഫ് സീസണിലും വർക്ക് ലഭിച്ചു. അതേസമയം ഇത്തരം കമന്റുകൾ കുടുംബത്തെ ബാധിക്കുമെന്നും ലക്ഷ്മി ജയൻ പറഞ്ഞു.

More from Filmibeat

Read more about: social media singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X