സൂര്യയോട് നേരിട്ട് ചോദിച്ചു! ജ്യോതികയെ വിവാഹം ചെയ്തത് എന്തിനാ? താരത്തിന്‍റെ മറുപടി ഇതായിരുന്നു!

സ്‌ക്രീനില്‍ മികച്ച കെമിസ്ട്രിയുമായി മുന്നേറുന്നുവര്‍ ജീവിതത്തിലും ഒരുമിക്കുമ്പോള്‍ ആരാധകര്‍ക്കാണ് കൂടുതല്‍ സന്തോഷം. കോളിവുഡിലെ മാതൃകാ ദമ്പതികളായ സൂര്യയും ജ്യോതികയും ജീവിതത്തില്‍ ഒരുമിക്കാനായി തീരുമാനിച്ചപ്പോള്‍ ഏറെ സന്തോഷിച്ചതും ഇവരായിരുന്നു. കോളിവുഡ് ഒന്നടങ്കം പറയുന്ന പ്രിയപ്പെട്ട താരജോഡികളിലൊന്ന് ഇവരാണ്. വിവാഹ ശേഷം സിനിമയ്ക്കായി ഇരുവരും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകലോകം. ഇടവേളയ്്ക്ക് ശേഷം സിനിമയില്‍ സജീവമായ ജ്യോതികയോട് ഇതിനോടകം തന്നെ ആരാധകര്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കൊണ്ടാടിയ വിവാഹമായിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരപത്‌നി അടുത്തിടെയാണ് തിരിച്ചെത്തിയത്.

തിരിച്ചുവരവിലും മികച്ച സ്വീകാര്യതയായിരുന്നു ജ്യോതികയ്ക്ക് ലഭിച്ചത്. സൂര്യയുടെയും കുടുംബത്തിന്റെയും ശക്തമായ പിന്തുണയാണ് തിരിച്ചുവരവിന് പിന്നിലെന്നും താന്‍ ഏറ്റെടുക്കുന്ന സിനിമയുടെ നിര്‍മ്മാണം സൂര്യയുടെ 2ഡി എന്റര്‍ടൈയിന്‍മെന്റ് ഏറ്റെടുക്കാറുണ്ടെന്നും ജ്യോതിക പറഞ്ഞിരുന്നു. താന്‍ അഭിനയിക്കാനായി പോവുമ്പോള്‍ മക്കളുടെ കാര്യങ്ങള്‍ നോക്കുന്നത് സൂര്യയാണെന്നും ജീവിതത്തില്‍ തനിക്ക് ലഭിച്ച വലിയ സൗഭാഗ്യമാണ് അദ്ദേഹമെന്നും അവര്‍ പറഞ്ഞിരുന്നു. മക്കളുടെ കാര്യത്തെക്കുറിച്ചും സൂര്യയെക്കുറിച്ചുമൊക്കെ താരം നിരവധി തവണ വാചാലയായിരുന്നു. സൂര്യയുടെ പുതിയ ചിത്രമായ കാട്രിന്‍ മൊഴിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ സിനിമയില്‍ താരത്തിനൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് വാചാലയാവുകയാണ് ലക്ഷ്മി മഞ്ജു.

ജ്യോതികയുമായി കൂടുതല്‍ അടുത്തു

ജ്യോതികയുമായി കൂടുതല്‍ അടുത്തു

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പ്രവര്‍ത്തിച്ചത്. സൂര്യയുടെ ഭാര്യയാണെന്ന് അറിയാമെന്നല്ലാതെ ജ്യോയുമായി തനിക്ക് അത്ര അടുപ്പമുണ്ടായിരുന്നില്ലെന്ന് താരം പറയുന്നു. ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതോടെയാണ് അത് സാധ്യമായതെന്നും അമേസിങ് വുമണാണ് താരമെന്നും ഇവര്‍ പറയുന്നു. സൂര്യയുടെയല്ല ജ്യോതികയുടെ ഫാനാണ് താനിപ്പോഴെന്ന് താരം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ജ്യോതികയുമായി കൂടുതല്‍ അടുത്തിടപഴകിയപ്പോളായിരുന്നു താരം തീരുമാനം മാറ്റിയത്.

സൂര്യയോട് പറഞ്ഞു

സൂര്യയോട് പറഞ്ഞു

സൂര്യയോട് തന്നെ താന്‍ ഇക്കാര്യം പറഞ്ഞുവെന്നും ലക്ഷ്മി പറയുന്നു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്. എന്തിനാണ് ജ്യോതികയെ വിവാഹം കഴിച്ചതെന്ന് താന്‍ ചോദിച്ചിരുന്നതായും പറയുന്നു. പുഞ്ചിരിയായിരുന്നു മറുപടി.വിവാഹം കഴിഞ്ഞവരില്‍ പലരും പല കാര്യങ്ങളെക്കുറിച്ചും ആശങ്കപ്പെടുന്നതായി കാണാറുണ്ട്. എന്നാല്‍ ഇവരുടെ കാര്യത്തില്‍ അതൊന്നുമില്ല എന്ന് മാത്രമല്ല കുടുംബത്തെയും ജോലിയേയും ഒരുപോലെ പരിഗണിച്ചാണ് ഇരുവരും മുന്നേറുന്നതും.

ഇരുവരും ഒരുമിച്ചെത്തിയാല്‍

ഇരുവരും ഒരുമിച്ചെത്തിയാല്‍

ഇരുവരേയും ഒരുമിച്ച് കാണുമ്പോള്‍ ക്യൂട്ടാണ്. പരസ്യത്തില്‍ പറയുന്നത് പോലെ തന്നെ മേഡ് ഫോര്‍ ഈച്ച് അദറാണ് ഇരുവരും, ജീവിതത്തിലെ മേഡ് ഫോര്‍ ഈച്ച് അദര്‍. ഇരുവരില്‍ നിന്നും താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും താരം പറയുന്നു. സൂര്യയുടെ പിന്തുണയില്‍ ജ്യോ കംഫര്‍ട്ടാണ്. തിരിച്ചും അതുപോലെ തന്നെയാണ്. അന്യോന്യം പിന്തുണച്ചും സഹായിച്ചുമാണ് ഇരുവരും മുന്നേറുന്നത്. ജീവിതത്തിലും മികച്ച കെമിസ്ട്രിയുമായാണ് ഇരുവരും മുന്നേറുന്നതെന്ന് ആരാധകര്‍ക്കും അറിയാവുന്നതാണ്.

മക്കളും സെറ്റിലേക്കെത്തിയിരുന്നു

മക്കളും സെറ്റിലേക്കെത്തിയിരുന്നു

ദിയയും ദേവും കാര്‍ത്തിയുടെ മകളും സെറ്റിലേക്കെത്തിയിരുന്നു. അവരുമായി താന്‍ ഇടപഴകിയിരുന്നു. ലുക്കില്‍ മാത്രമല്ല പെരുമാറ്റത്തിലും ക്യൂട്ടാണ് ഇവര്‍. കാര്‍ത്തിയും കുടുംബവും സെറ്റിലേക്കെത്തിയിരുന്നു. ചെന്നൈയില്‍ തങ്ങള്‍ ഇതുവരെ സന്ദര്‍ശിക്കാത്ത സ്ഥലത്തേക്ക് ലക്ഷ്മി തങ്ങളെ കൊണ്ടുപോയിരുന്നതായി സൂര്യ ട്വീറ്റ് ചെയ്തിരുന്നു. പലപ്പോഴും ഇവര്‍ക്ക് ഒരുമിച്ച് പുറത്ത് പോവാന്‍ കഴിയാറില്ല. ഇത്തവണ സൂര്യയായിരുന്നു ഡ്രൈവ് ചെയ്തത്. കണ്ടവരെല്ലാം സൂര്യ, ജ്യോതിക എന്ന് പറഞ്ഞ് അത്ഭതപ്പെട്ടിരുന്നതായും താരം ഓര്‍ത്തെടുക്കുന്നു.

ജ്യോതികയുടെ അഭിനയം

ജ്യോതികയുടെ അഭിനയം

അതേവരെ സംസാരിച്ചിരുന്ന ആള്‍ ക്യാമറയ്ക്ക് മുന്നിലേക്കത്തുമ്പോള്‍ പെട്ടെന്ന് തന്നെ മാറുന്നത് കണ്ട് അത്ഭുതപ്പെട്ടിരുന്നതായും താരം പറയുന്നു. ക്യാമറ ഓണാവുമ്പോള്‍ താരത്തിന് വരുന്ന ഭാവങ്ങള്‍ കണ്ട് വണ്ടറടിച്ചുപോയിരുന്നുവെന്നും ലക്ഷ്മി പറയുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സൂര്യയും ജ്യോയ്‌ക്കൊപ്പമുണ്ടായിരുന്നു. അസാമാന്യ അഭിനയ മികവ് തന്നെയാണ് ജ്യോയുടേത്. താരത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൊന്നായ ജിമിക്കി കമ്മല്‍ ചിത്രത്തിനായി പുനരാവിഷ്‌ക്കരിച്ചിരുന്നു. ഈ പാട്ടിനൊപ്പം തങ്ങള്‍ നൃത്തം ചെയ്തിരുന്നു.

സൂര്യ ചോദിച്ചപ്പോള്‍

സൂര്യ ചോദിച്ചപ്പോള്‍

സൂര്യയുമായി മികച്ച സ്‌ക്രീന്‍ കെമിസ്ട്രിയായിരുന്നു. ആരാധകര്‍ മാത്രമല്ല തങ്ങള്‍ക്കും സന്തോഷമായിരുന്നു ഒരുമിച്ചുള്ള സിനിമകള്‍. സൂര്യയായിരുന്നു വിവാഹത്തെക്കുറിച്ച് ആദ്യം ചോദിച്ചത്. അദ്ദേഹം ചോദിച്ചപ്പോള്‍ തന്നെ താന്‍ സമ്മതം മൂളിയിരുന്നുവെന്നും വീട്ടുകാരും പച്ചക്കൊട കാണിച്ചതോടെ അടുത്ത മാസം തന്നെ വിവാഹം നടത്തുകയായിരുന്നുവെന്നും ജ്യോതിക നേരത്തെ പറഞ്ഞരുന്നു. ജീവിതത്തില്‍ സംഭവിച്ച സന്തോഷമുള്ള കാര്യങ്ങളിലൊന്നുകൂടിയായിരുന്നു ഇത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X