കുടുംബത്തിലെ സമാധാനം പോയ സമയം; ആ സെലിബ്രിറ്റി പറഞ്ഞത് രണ്ട‌ടി കിട്ടിയാൽ മാറുമെന്ന്; ലക്ഷ്മി

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് ലക്ഷ്മി മേനോൻ. യൂട്യൂബ് വ്ലോ​ഗിം​ഗും സോഷ്യൽ മീഡിയ ഇൻഫ്ലുവേഴ്സും തരം​ഗമാകുന്നതിന് മുമ്പ് തന്നെ ലക്ഷ്മി മേനോൻ വ്ലോ​ഗിം​ഗിൽ സജീവമാണ്. കോമഡി വീഡിയോകളിലൂടെ വലിയ ജനപ്രീതിയാണ് ലക്ഷ്മി നേടിയത്. ഭർത്താവ് മിഥുനും മകൾ തൻവിയും ലക്ഷ്മി മേനോന്റെ വീഡിയോകളുടെ ഭാ​ഗമാകാറുണ്ട്. നിരവധി ആരാധകരമാണ് ലക്ഷ്മിക്ക് ഇന്നുള്ളത്.

എന്നാൽ സോഷ്യൽ മീഡിയക്കപ്പുറം തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ലക്ഷ്മിയിപ്പോൾ. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ കണ്ട് കുടുംബവുമായി എപ്പോഴും കറക്കമാണെന്ന് കരുതരുതെന്ന് ലക്ഷ്മി ചൂണ്ടിക്കാട്ടി.

Lakshmi Menon

തിരക്ക് കാരണം വല്ലപ്പോഴുമാണ് കാണുന്നത്. അപ്പോഴാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ആളുകൾ കരുതുന്നത് ഞങ്ങൾ എപ്പോഴും കറങ്ങി ന‌ടക്കുകയാണെന്നാണ്. അങ്ങനെയല്ലെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കി. എന്റെ അമ്മ ഡിവോസ്ഡ് പാരന്റാണ്. സാധാരണ കുടുംബമാണ്. കലോത്സവങ്ങളിലെല്ലാം ഒപ്പം വന്നിരുന്നത് അമ്മയാണ്. ആ പിന്തുണ കണ്ടാണ് ഞാൻ വളർന്നത്. അതേ പിന്തുണയാണ് ഞാൻ തൻവിക്കും നൽകുന്നത്. അമ്മയുമായി ഞാൻ വളരെ അറ്റാച്ച്ഡാണ്.

അമ്മ വളരെ ഇൻഡിപെൻഡായ സ്ത്രീയാണ്. ചെറിയ കാര്യങ്ങളൊന്നും തളർത്തില്ല. ഒരിക്കൽ എന്റെ കണ്ണുകൾക്ക് മങ്ങൽ വന്നു. ഡോക്ടർമാരുടെയടുത്ത് പോയി ‌ടെസ്റ്റ് ചെയ്തു. ‌ടെസ്റ്റ് ന‌ടന്ന് കൊണ്ടിരിക്കവെ അമ്മയെ വിളിച്ച് കരഞ്ഞു. നീ എന്തിനാണ് കരയുന്നത് എന്റെ ഒരു കണ്ണ് തന്നിട്ടാണെങ്കിലും നിനക്ക് കണ്ണ് കാണുമെന്ന് അമ്മ പറഞ്ഞു. അതേ ധൈര്യം എനിക്ക് മിഥുൻ ചേട്ടനിൽ നിന്നും കിട്ടിട്ടുണ്ടെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കി.

Lakshmi Menon

താൻ നേരിട്ട വിഷാദരോ​ഗത്തെക്കുറിച്ചും ലക്ഷ്മി മേനോൻ സംസാരിച്ചു. കണ്ടന്റിന് വേണ്ടി വെറുതെ പറയുന്നതാണെന്ന് ചിലർ കമന്റ് ചെയ്തു. ഞാൻ ശരിക്കും അനുഭവിച്ചതാണ്. കുളിക്കില്ല, ഡ്രസ് മാറില്ല തുടങ്ങി ഒന്നും ചെയ്യാൻ പറ്റാതെ തകർച്ചയിൽ പെട്ടു. എനിക്കറിയുന്ന ഒരു സെലിബ്രിറ്റി പറഞ്ഞത് രണ്ടടി കിട്ടിയാൽ മാറുന്ന അസുഖമാണ് ഡിപ്രഷൻ എന്നാണെന്നും ലക്ഷ്മി മേനോൻ പറയുന്നു. തനിക്ക് ഡിപ്രഷൻ ആണെന്ന് മനസിലായ ഘ‌ട്ടത്തെക്കുറിച്ചും ലക്ഷ്മി മേനോൻ സംസാരിച്ചു.

സാധനങ്ങളൊക്കെ എടുത്തെറിഞ്ഞ് പൊട്ടിക്കാൻ തു‌ടങ്ങി. ഞാനൊരിക്കലും പെരുമാറാത്ത രീതിയിൽ പെരുമാറാൻ തുടങ്ങി. ഭയങ്കര പ്രശ്നമായിരുന്നു. വീട്ടിൽ കുടുംബ സമാധാനം നഷ്‌ടപ്പെട്ട് തുടങ്ങിയപ്പോഴാണ് എവിടെയോ പ്രശ്നമുണ്ടെന്ന് മനസിലായത്. അപ്പോഴാണ് മിഥുൻ ചേട്ടനോ‌ട് എനിക്ക് ഹെൽപ്പ് വേണമെന്ന് തോന്നുന്നെന്ന് പറഞ്ഞത്. അങ്ങനെയാണ് ചികിത്സ തേടുന്നതെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കി.ഭർത്താവ് മിഥുനാെപ്പം ദുബായിലാണ് ലക്ഷ്മി മേനോൻ താമസിക്കുന്നത്.

അടുത്തിടെ മിഥുന് ബാൽസി പാൾസി വന്നത് വാർത്തയായിരുന്നു. മുഖത്തിന്റെ ഒരു വശം കോടിപ്പോയതിനെക്കുറിച്ച് മിഥുൻ സോഷ്യൽ മീഡിയയിലൂ‌ടെ അറിയിക്കുകയും ചെയ്തു. ചികിത്സയ്ക്ക് ശേഷം മുഖം പഴയത് പോലെയാവുകയും ചെയ്തു. ജോലിത്തിരക്കുകൾ കാരണം വിശ്രമമില്ലാതെ ഓ‌ടിയത് കാരണമാണ് തനിക്ക് ബൽസി പൾസി മിഥുൻ നേരത്തെ പറഞ്ഞിരുന്നു.

More from Filmibeat

Read more about: lakshmi menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X