'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
കോമഡി ഉത്സവം അടക്കമുള്ള റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായ നടനും അവതാരകനും ആർജെയുമെല്ലാമാണ് മിഥുൻ രമേശ്. ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ മിഥുൻ സ്ഥാനം ഉറപ്പിച്ചത്. നടനായ മിഥുനെക്കാൾ അവതാരകനായ മിഥുനാണ് ആരാധകർ കൂടുതൽ. വ്യത്യസ്തമായ അവതരണ ശൈലി തന്നെയാണ് മിഥുന് പ്രേക്ഷക മനസിൽ ഇടം നേടി കൊടുത്തത്. മിഥുൻ മാത്രമല്ല മിഥുന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്.
നടിയും അവതാരകയുമെല്ലാമായ ലക്ഷ്മിയാണ് മിഥുന്റെ ഭാര്യ. അവതാരകയായി ലക്ഷ്മി അത്ര സജീവമല്ലെങ്കിലും അറിയപ്പെടുന്ന യുട്യൂബറാണ് ലക്ഷ്മി. കേരളത്തിലെ ആദ്യ വനിതാ യുട്യൂബറാണ് ലക്ഷ്മി മേനോൻ എന്ന് പറയുന്നതിലും തെറ്റില്ല. ലക്ഷ്മിയും മിഥുനും മകളും ചേർന്ന് ഒരുക്കുന്ന കോമഡി റീൽ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്.

ദുബായിൽ ആർജെയായി ജോലി ചെയ്യാൻ തുടങ്ങിയശേഷം മിഥുൻ കുടുംബസമേതം അവിടെ സെറ്റിൽഡാണ്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. വളരെ വിരളമായി മാത്രമെ വിവാഹ ചിത്രങ്ങളും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും ഇരുവരും സോഷ്യൽമീഡിയയിൽ പങ്കിടാറുള്ളു. അത്തരത്തിൽ ലക്ഷ്മി പങ്കിട്ട പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. എൻഗേജ്മെന്റ് ചിത്രങ്ങൾ ഒരു പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോയായി ലക്ഷ്മി പങ്കിട്ടത്.
ശേഷം പിന്നണിയിൽ കേൾക്കുന്ന പാട്ട് ഏതാണെന്ന് കണ്ടുപിടിക്കാൻ കഴിയുമോ എന്നാണ് ലക്ഷ്മി തന്റെ ഫോളോവേഴ്സിനോട് ചോദിച്ചത്. പക്ഷെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ഇരുവരുടെയും എൻഗേജ്മെന്റ് ചിത്രങ്ങൾ കണ്ട് ഫോളോവേഴ്സ് ഞെട്ടി. നിങ്ങളെ തന്നെ ഐഡന്റിഫൈ ചെയ്യാൻ പറ്റുന്നില്ല... പിന്നെയല്ലേ പാട്ട് എന്നാണ് പോസ്റ്റിന് ലഭിച്ച ഏറെയും കമന്റുകൾ.
പതിവ് പോലെ ലക്ഷ്മിയുടെ പോസ്റ്റ് വന്നതോടെ എയറിലായത് മിഥുൻ തന്നെയാണ്. ഒരു കൊച്ചുഫ്രീക്കനായാണ് എൻഗേജ്മെന്റിന് മിഥുൻ എത്തിയത്. അതുകൊണ്ട് തന്നെ പാട്ട് ഏതാണെന്ന് കണ്ടുപിടിക്കാനൊന്നും നിൽക്കാതെ മിഥുനെ ട്രോളാനുള്ള കമന്റുകൾ കുറിക്കാനായിരുന്നു ആരാധകർക്ക് ആവേശം. കമന്റ് ബോക്സിൽ നിന്നും അത് വ്യക്തവുമാണ്.
ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, അന്യനിലെ റെമോയെപ്പോലെയുണ്ട്, മിഥുൻ ചേട്ടനെ കണ്ടാൽ ഒരു കൊള്ളക്കാരന്റെ ലുക്കും മനസ് ഒരു പോത്തും കുട്ടീടേതും, ഇതിലെ മിഥുൻ ചേട്ടനെ കണ്ടാൽ ഫോട്ടോഷോപ്പ് ചെയ്തതാണെന്നെ തോന്നുകയുള്ളൂ, അന്നത്തെ മിഥുന്റെ ചേട്ടൻ ഹെയർ സ്റ്റൈൽ ഒരു രക്ഷയും ഇല്ല, ചേട്ടൻ എന്നോട് ക്ഷമിക്കണം.
കുറച്ചുനേരത്തേക്ക് ഞാൻ വിചാരിച്ചുപോയി. നിങ്ങൾക്ക് വേറെ പെണ്ണുമായി ബന്ധം ഉണ്ടായിരുന്നുവെന്നും അവരുമായുള്ള എൻഗേജ്മെന്റിനുശേഷം മുടങ്ങിയതാകുമെന്നും.

പിന്നെ നോക്കുമ്പോൾ ദേ നമ്മുടെ സുന്ദരി ചേച്ചി... എന്ത് മാറ്റമാണ് ഇത്, ലക്ഷ്മിയുടെ ജോലൈൻ ഒക്കെ എന്ത് ഷാർപ്പായിരുന്നു, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല അത്രയേറെ സുന്ദിരയാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ. ആദ്യമായി ലക്ഷ്മിയെ കാണുന്ന സമയത്ത് ഞാൻ ഒരു സ്ഥലത്ത് പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. അത് കഴിഞ്ഞിട്ടാണ് പിന്നെ നമ്പർ വാങ്ങുന്നത്.
അങ്ങനെ പിന്നെ ചാറ്റ് ചെയ്യുകയും നേരിട്ട് കാണുകയും ഒക്കെ ചെയ്തു. കുറെ തവണ നേരിട്ട് കണ്ടു. അന്ന് ലക്ഷ്മി പ്ലസ് ടുവിന് പഠിക്കുകയാണ്. സ്കൂളിൽ പഠിക്കുന്ന സമയമായതുകൊണ്ട് ഞങ്ങൾ ആ സമയത്ത് പുറത്തൊക്കെ കറങ്ങാൻ പോവുക എന്ന് പറയുന്നത് എന്തെങ്കിലും മാളിലൊക്കെ ഗെയിം കളിക്കുന്ന സ്ഥലത്താണ് പോകുന്നത്. ടിക്കറ്റ് ഒക്കെ എടുത്ത് പോകുന്ന ഗെയിമുകൾ ഒക്കെയുള്ള അമ്യുസ്മെന്റ് പാർക്ക് പോലത്തെ സ്ഥലങ്ങളിലാണ് പോകുന്നത്.
അങ്ങനെ ഗെയിമുകൾ കാണാനും കളിക്കുവാനുമാണ് പൊയ്ക്കൊണ്ടിരുന്നത്. കുറെ പ്രാവശ്യം ഇങ്ങനെ പോയിക്കഴിഞ്ഞപ്പോൾ അത് അമ്മയുടെ ചെവിയിൽ എത്തി. അമ്മ പെട്ടെന്ന് ഞങ്ങളെ പിടിച്ച് കെട്ടിച്ചു. കല്യാണം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞിട്ടാണ് ശരിക്കും തോന്നിയത് ഇനിയുള്ള ജീവിതകാലം മുഴുവൻ ഞങ്ങൾ ഒരുമിച്ചായിരിക്കുമെന്ന്. ആ തോന്നലൊക്കെ മനസിൽ വന്നത് കല്യാണം കഴിഞ്ഞിട്ടായിരിക്കും എന്നാണ് മിഥുനും ലക്ഷ്മിയും പ്രണയ കഥ വെളിപ്പെടുത്തി മുമ്പ് പറഞ്ഞത്.


Click it and Unblock the Notifications











