'കുഞ്ഞ് അതിഥി എത്തും മുമ്പ് കുടുംബത്തിലേക്ക് വന്ന പുതിയ സന്തോഷം'; മകനെ കുറിച്ച് വാചാലയായി ലക്ഷ്മി നായർ!
യുട്യൂബ് ചാനൽ ആരംഭിച്ച ശേഷം ലക്ഷ്മി നായരെയും കുടുംബത്തെയും കൂടുതൽ അടുത്തറിയാൻ ആരാധകർക്ക് സാധിച്ചിട്ടുണ്ട്. പണ്ട് ടെലിവിഷൻ ചാനലുകളിലൂടെ സ്ഥിരം കണ്ടിരുന്ന മുഖം ആയതുകൊണ്ട് തന്നെ ലക്ഷ്മിയെ കുടുംബത്തെ അംഗത്തെപ്പോലെയാണ് മലയാളികൾ കാണുന്നത്. ഇപ്പോഴും കിടിലൻ പാചക റെസിപ്പികൾ തന്നയൊണ് ലക്ഷ്മിയുടെ ചാനലിന്റെ ഹൈലൈറ്റ്.
ഒപ്പം തന്റെ യാത്ര വിശേഷങ്ങളും കുടുംബ വിശേഷങ്ങളും കുറച്ച് ബ്യൂട്ടി ടിപ്സും താരം പങ്കുവെക്കാറുണ്ട്. ലക്ഷ്മിയുടെ ചാനലിൽ സ്ഥിരമായി കാണാറുള്ള രണ്ട് മുഖങ്ങളിൽ ഒന്ന് ലക്ഷ്മിയുടെ മകൻ വിഷ്ണുവിന്റെയും രണ്ടാമത്തേത് വിഷ്ണുവിന്റെ ഭാര്യ അനുരാധയുടേതുമാണ്.
മകളും ഭർത്താവും കുട്ടികളും മാഞ്ചസ്റ്ററിൽ സെറ്റിൽഡായതിനാൽ വിഷ്ണുവും അനുരാധയുമാണ് ലക്ഷ്മിയുണ്ടാക്കുന്ന വിഭവങ്ങൾ ടേസ്റ്റ് ചെയ്ത് അഭിപ്രായം പറയുന്നതിൽ പ്രധാനികൾ. അതേസമയം വിഷ്ണുവും അനുരാധയും ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തിടെയായിരുന്നു അനുരാധയുടെ സീമന്തം, വളൈകാപ്പ് ചടങ്ങ് ഗംഭീരമായി ആഘോഷിച്ചത്.

മകളുടെ അടുത്ത് മാഞ്ചസ്റ്ററിൽ അവധി ആഘോഷിക്കാൻ പോയ ലക്ഷ്മി രണ്ട് മാസം പൂർത്തിയായപ്പോഴേക്കും തിരികെ വന്നതും അനുരാധ ഗർഭിണിയായതുകൊണ്ടാണ്. മകന്റെ കുഞ്ഞിനെ സ്വീകരിക്കാനുള്ള ലക്ഷ്മിയുടെ തയ്യാറെടുപ്പുകൾക്കിടെ കുടുംബത്തിലേക്ക് വന്ന പുതിയ സന്തോഷ വാർത്തയെ കുറിച്ച് ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി നായർ ഇപ്പോൾ. മകന്‍ നിയമത്തില്‍ പിഎച്ച്ഡി നേടിയതിന്റെ സന്തോഷമായിരുന്നു ലക്ഷ്മി നായര്‍ പങ്കുവെച്ചത്.
നിന്നെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും മകന്റെ പിഎച്ച്ഡി ഗ്രാജുവേഷൻ ചടങ്ങിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് ലക്ഷ്മി കുറിച്ചു. ഭര്‍ത്താവിനെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. വിജയകരമായി പിഎച്ച്ഡി പൂര്‍ത്തിയാക്കിയ വിഷ്ണു നായര്‍ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു വിഷ്ണുവിന്റെ ഭാര്യ അനുരാധ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ചടങ്ങിൽ പങ്കെടുക്കാൻ ലക്ഷ്മിയും ഭർത്താവും അനുരാധയും എല്ലാം പോയിരുന്നു. ലക്ഷ്മിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് വിഷ്ണുവിനെ അഭിനന്ദിച്ച് എത്തിയത്. അമ്മയുടെയും അച്ഛന്റെയും ഭാര്യയുടെയും പിന്തുണയുണ്ടെങ്കിൽ ഏത് പുരുഷനും എന്തും നേടിയെടുക്കാൻ സാധിക്കുമെന്നാണ് വിഷ്ണുവിനെ അഭിനന്ദിച്ച് ഒരാൾ കമന്റ് ചെയ്തത്.
എപ്പോഴും മക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ലക്ഷ്മി ഒപ്പമുണ്ടാകാറുണ്ട്. മകൾക്കൊപ്പം അവധിക്കാലം ചിലവഴിക്കാൻ മാഞ്ചസ്റ്ററിൽ പോയിട്ടും ഓടി തിരികെ എത്തിയത് മകളെ പോലെ തന്നെ ലക്ഷ്മി മരുമകളെയും സ്നേഹിക്കുന്നുകൊണ്ടാണ്.

അനുരാധയുടെ സീമന്തം മുമ്പിൽ നിന്ന് ആഘോഷമാക്കിയത് ലക്ഷ്മി തന്നെയായിരുന്നു. ഗർഭിണിയായ അനുവിന്റെ മുഖത്തെ സന്തോഷം കാണാൻ വേണ്ടിയാണ് സീമന്തം ആഘോഷമായി നടത്തിയതെന്നും ലക്ഷ്മി പറഞ്ഞിരുന്നു. ഗർഭകാലത്തെ അനുവിന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ഓരോ വിഭവങ്ങൾ ഉണ്ടാക്കികൊടുക്കുന്ന വീഡിയോയും ലക്ഷ്മി പങ്കുവെച്ചിരുന്നു.
'ഞാന്‍ മാഞ്ചസ്റ്ററിലേക്ക് പോകുന്ന സമയത്ത് അനുവിന് ഛര്‍ദ്ദിയും ക്ഷീണവുമൊക്കെയായിരുന്നു. വീഡിയോ കോളിലൂടെയായി കാര്യങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നു. അനുവിന് ഇഷ്ടമുള്ള ഭക്ഷണങ്ങളൊക്കെ ഉണ്ടാക്കി അവളെ സന്തോഷിപ്പിക്കാനാണ് ഇപ്പോള്‍ എനിക്ക് താല്‍പര്യം', എന്നാണ് അടുത്തിടെ ഇരുവരും ഒന്നിച്ചെത്തിയ വീഡിയോയിൽ ലക്ഷ്മി പറഞ്ഞത്.
ഇത്രയും നല്ലൊരു അമ്മായിഅമ്മയെ കിട്ടിയ അനു എത്ര ഭാഗ്യവതിയാണെന്നായിരുന്നു ആരാധകര്‍ കമന്റ് ചെയ്തത്. അമ്മായിഅമ്മ മരുമകള്‍ ബന്ധമല്ല ഞങ്ങള്‍ ശരിക്കും അമ്മയും മകളുമാണെന്നായിരുന്നു അനു പറഞ്ഞത്. അനുവിന്റെ വീട് തൊട്ടടുത്തായതിനാല്‍ എപ്പോള്‍ വേണമെങ്കിലും അവളെ പോയി കാണാന്‍ പറ്റുമെന്ന സന്തോഷവും ലക്ഷ്മിക്കുണ്ടായിരുന്നു.
ലക്ഷ്മിയുടെ മകൾക്ക് ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങളാണ് പിറന്നത്. മൂവരുടെയും ഒന്നാം പിറന്നാളിന് ജംഗിൾ തീമിൽ കേക്ക് ഒരുക്കിയതും ലക്ഷ്മിയായിരുന്നു. ഇപ്പോൾ ഓണം സ്പെഷ്യൽ വിഭങ്ങളുടെ റെസിപ്പികളാണ് യുട്യൂബ് ചാനലിലൂടെ ലക്ഷ്മി പങ്കിടുന്നത്.


Click it and Unblock the Notifications