For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നമ്മളെന്താണെന്ന് നമുക്ക് അറിയാമല്ലോ, പെണ്ണുകാണലിന് കൊടുത്തത് ഞാനുണ്ടാക്കിയ പലഹാരങ്ങൾ'; ലക്ഷ്മി നായർ

  |

  പാചക പരീക്ഷണങ്ങളിലൂടെയും ബ്യൂട്ടി ടിപ്സുകളിലൂടെയും മലയാളികൾക്ക് പരിചിതയാണ് ലക്ഷ്മി നായര്‍. ലക്ഷ്മിയുടെ വീഡിയോകൾക്കെല്ലാം തന്നെ സോഷ്യല്‍ മീഡിയയിൽ പ്രേക്ഷകർ ഏറെയാണ്. യുട്യൂബ് ചാനലുകൾ സജീവമാകും മുമ്പ് ലക്ഷ്മി നായരുടെ പാചക വീഡിയോകൾ കണ്ട് പഠിച്ച് പുത്തൻ ടേസ്റ്റുകൾ പരീക്ഷിക്കുന്ന കാലഘട്ടം മലയാളിക്കുണ്ടായിരുന്നു.

  ലക്ഷ്മി നായരുചടെ ഏറ്റവും ജനപ്രിയമായ പരിപാടിയായിരുന്നു മാജിക്ക് ഓവൻ. കൂടാതെ യാത്ര ചെയ്ത് വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പോയി പുത്തൻ വിഭവങ്ങൾ ടേസ്റ്റ് ചെയ്ത് മലയാളിക്ക് പരിചയപ്പെത്തുകയും ചെയ്തിരുന്നു ലക്ഷ്മി നായർ.

  Also Read: 'പൈസയുണ്ടാക്കാൻ എന്ത് തൊട്ടിത്തരവും കാണിക്കുമോ?', 'തെറി, പരിഭവം, സങ്കടം പറഞ്ഞവരോടും ഭാര്യയോടും മാപ്പ്'; മനോജ്

  ഇപ്പോൾ പാചക പരീക്ഷണങ്ങളും തന്റെ വിശേഷങ്ങളും പങ്കുവെക്കാനായി യുട്യൂബ് ചാനലും ലക്ഷ്മി നായർ നടത്തുന്നുണ്ട്. ഇപ്പോഴിത പാചകത്തിനോട് തനിക്ക് പ്രിയം വന്നതെങ്ങനെയെന്ന് ശ്രീകണ്ഠൻ നായർ അവതാരകനായ ഫ്ലവേഴ്സ് ഒരു കോടിയിൽ പങ്കെടുത്ത് വെളിപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മി നായർ.

  തനിക്ക് നേരെ വന്നിട്ടുള്ള വിവാദങ്ങളെ കുറിച്ചും വിമർശനങ്ങളെ കുറിച്ചും ഒരു കോടിയുടെ വേദിയിൽ വെച്ച് ലക്ഷ്മി നായർ മനസ് തുറന്നു. യുട്യൂബിൽ ലക്ഷ്മി നായർ പങ്കുവെക്കുന്ന വീഡിയോകൾക്ക് ഒട്ടനവധി കാഴ്ചക്കാരെയാണ് ഓരോ പ്രാവശ്യവും ലഭിക്കുന്നത്.

  Also Read: 'അഭിമാന നിമിഷം'; പുരസ്കാരത്തിളക്കത്തിൽ താരദമ്പതികൾ, 'റിയൽ ലൈഫ് ബൊമ്മി ജ്യോതിക'യെന്ന് ആരാധകർ!

  'നല്ലൊരു കുക്കാണോയെന്ന് ചോദിച്ചാൽ അറിയില്ല. ചെറുപ്പം മുതൽ ചാപകത്തോട് താൽപര്യമുണ്ടായിരുന്നു. നമ്മൾ ഉണ്ടാക്കിക്കൊടുത്ത ഭക്ഷണം കഴിച്ച് നല്ലതാണെന്ന് ആളുകൾ പറഞ്ഞ് കേൾക്കുമ്പോഴുള്ള സന്തോഷം എനിക്കിഷ്ടമാണ്.'

  'അത് ഭയങ്കരമായി ഹൃദയത്തിൽ കൊള്ളുകയും പിന്നെയും പിന്നെയും ചെയ്യാനുള്ള തോന്നലുണ്ടാക്കുകയും ചെയ്യും. കൈപുണ്യമുള്ള കൈയ്യാണോയെന്ന് ചോദിച്ചാലും അറിയില്ല. എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ അതിഥികൾക്ക് കൊടുത്ത പലഹാരങ്ങൾ മുഴുവൻ ഞാനുണ്ടാക്കിയതായിരുന്നു. നമ്മളെന്താണെന്ന് നമുക്ക് അറിയാമല്ലോ... അതുകൊണ്ട് തന്നെ ആര് എന്ത് പറഞ്ഞാലും പതറേണ്ട ആവശ്യമില്ല.'

  Also Read: ബിഗ് ബോസിലെ ആ സംഭവം ഞാൻ എന്റെ ജീവിതത്തിൽ നിന്നേ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത്; സൂര്യ പറയുന്നു

  'ഒരിക്കലും വിമർശനങ്ങളെ കുറിച്ച് ആകുലപ്പെടാറേയില്ല' ലക്ഷ്മി നായർ പറഞ്ഞു. കേരള ലോ അക്കാഡമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു കാലത്ത് ലക്ഷ്മി നായർക്കെതിരെ വലിയ രീതിയിൽ വിമർശനങ്ങളും പ്രതിഷേധങ്ങളും വന്നിരുന്നു. ഇരുപത്തൊന്ന് വർഷത്തോളമായി ലക്ഷ്മി നായർ മാജിക്ക് ഓവൻ കൈരളി ടിവിയിൽ ചെയ്യുന്നുണ്ട്.

  വസ്ത്രത്തിന്റെ പേരിലടക്കം കടുത്ത വിമർശനങ്ങൾ നേരിട്ട ശേഷമാണ് താൻ ഇതുവരെ എത്തിയതെന്ന് പലപ്പോഴായി ലക്ഷ്മി നായർ പറഞ്ഞിരുന്നു. ഭർത്താവിനെ കുറിച്ചും ലക്ഷ്മി പലപ്പോഴായി വാതോരാതെ സംസാരിച്ചിട്ടുണ്ട്. അഡ്വക്കേറ്റായ അജയ് കൃഷ്ണനാണ് ലക്ഷ്മി നായരുടെ ഭർത്താവ്.

  'വിവാഹ ജീവിതത്തില്‍ ഒരുപാട് അഡ്ജസ്റ്റ്‌മെന്റ്‌സ് വേണം. എല്ലാം തികഞ്ഞ ആളുകളെ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കിട്ടിയാല്‍ അത് ഭാഗ്യമാണ്. എന്റേയും ബോബി ചേട്ടന്റെയും ഇഷ്ടങ്ങള്‍ തമ്മില്‍ ഒത്തിരി വ്യത്യാസങ്ങളുണ്ട്.'

  'അതില്‍ ഒന്ന് യാത്രകളാണ്. യാത്ര ചെയ്യുന്നത് ഒത്തിരി ഇഷ്ടമുള്ള ആളാണ് ഞാൻ. ബോബി ചേട്ടന് യാത്ര ചെയ്യുന്നതിനോട് തീരെ താല്‍പര്യവുമില്ല. തിരുവനന്തപുരം വിട്ട് പുറത്തേക്ക് വരാന്‍ പോലും ഇഷ്ടമില്ല. പിന്നെ അദ്ദേഹത്തിന് വെള്ളവും കായലുമൊന്നും ഇഷ്ടമല്ല. എനിക്ക് അതൊക്കെ ഇഷ്ടമുള്ളതാണ്.'

  'അത് ആസ്വദിക്കാന്‍ പറ്റാത്ത ഒരു വ്യക്തിയാണ് ബോബി ചേട്ടന്‍' എന്നാണ് ലക്ഷ്മി നായർ ഒരിക്കൽ പറഞ്ഞത്. അടുത്തിടെ ലക്ഷ്മിയുടെ മകൾക്ക് ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ പിറന്നത് വലിയ വാർത്തയായിരുന്നു.

  അടുത്തിടെ അവരുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാനായി വിദേശത്തേക്ക് പോയിരുന്നു ലക്ഷ്മി നായർ. പാചകത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള വ്യക്തി കൂടിയാണ് ലക്ഷ്മി. 1988 മേയ് ഏഴിനായിരുന്നു ലക്ഷ്മി വിവാഹിതയായത്. ഇപ്പോൾ മക്കളും കൊച്ചു മക്കളുമെല്ലാമായി സന്തോഷത്തോടെ കഴിയുകയാണ് ലക്ഷ്മി നായർ.

  Read more about: lakshmi nair
  English summary
  Lakshmi Nair Open Up About Her Controversies And Cooking Interest, Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X