സഹായിച്ചവർ പോലും തിരിഞ്ഞ് നിന്നു, വേദനിപ്പിച്ച അനുഭവങ്ങൾ; അതിനപ്പുറമൊന്നും വരാനില്ല: ലക്ഷ്മി നായർ

വിവാദങ്ങൾ നേരിട്ട സമയം ഓർത്തെടുത്ത് സോഷ്യൽ മീഡിയ താരം ലക്ഷ്മി നായർ. കടുത്ത കുറ്റപ്പെടുത്തലുകൾ നേരിട്ടപ്പോഴും തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമാണ് തനിക്ക് ധെെര്യം തന്നതെന്ന് ലക്ഷ്മി നായർ പറയുന്നു. നമുക്ക് സത്യമറിയാവുന്നിടത്തോളം എന്തിന് ആശങ്കപ്പെടണം. മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ഞാൻ കാര്യമാക്കുന്നില്ല. നല്ല തൊലിക്കട്ടി വേണം. ഒരു സമയത്ത് ഏറ്റവും കൂടുതൽ ഹേറ്റ് കിട്ടിയ ആളാണ് ഞാൻ. പിന്നെ വരുന്നതെല്ലാം ചെറിയ വിഷയമാണ്.

ഇത്രയും ദിവസം വേണ്ടെന്ന് വെച്ചതാണ്, എന്നെ മാത്രം ഉന്നം വെക്കുന്നു; ഫേസ് യോ​ഗ വിവാ​ദത്തിൽ പാർവതി കൃഷ്ണ
ഇത്രയും ദിവസം വേണ്ടെന്ന് വെച്ചതാണ്, എന്നെ മാത്രം ഉന്നം വെക്കുന്നു; ഫേസ് യോ​ഗ വിവാ​ദത്തിൽ പാർവതി കൃഷ്ണ

അതിനപ്പുറമൊന്നും വരാനില്ല. അതിനപ്പുറം മരണമാണ്. മനസാവാചാ അറിയാത്ത കാര്യങ്ങളൊക്കെ ആരോപണമായി വരുമ്പോൾ ഭൂമി പിളർന്ന് താഴോട്ട് പോയാലോ എന്ന് തോന്നും. നമ്മളുടെ കയ്യിൽ സത്യമുണ്ടെങ്കിൽ ശക്തരായിരിക്കാം. എന്തിനാണ് പേടിക്കുന്നത്. ആരെയാണ് പേടിക്കുന്നത്. തെറ്റ് ചെയ്തില്ലെങ്കിൽ പേടിക്കേണ്ട ആവശ്യമില്ല. ആത്മാഭിമാനം ഉള്ളിടത്തോളം ആരുടെ മുന്നിലും മുട്ടുകുത്തേണ്ട. എന്റെ ഭാ​ഗത്ത് തെറ്റുണ്ടെങ്കിൽ ഏത് ലെവലിൽ വേണമെങ്കിലും ക്ഷമ പറയുമെന്നും ലക്ഷ്മി നായർ പറഞ്ഞു.

Lakshmi Nair

ഞാൻ ക‌ടന്ന് വന്ന വിവാദങ്ങളിൽ സാധാരണ ഒരാളാണെങ്കിൽ തകർന്ന് പോകും. ആൾക്കാർ അത്രയും ആഘോഷിച്ചു. മറികടക്കുക ചെറിയ കാര്യമല്ല. വീട്ടുകാരെ ബാധിച്ചു. പക്ഷെ ഞാൻ പറയുന്ന രീതിയിൽ തെറ്റൊന്നും ചെയ്തിട്ടില്ല. 20 ശതമാനം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ 200 ശതമാനം ചീത്ത വിളിയാണ് എനിക്ക് കിട്ടിയത്. ഞാൻ ചെയ്ത 80 ശതമാനം നല്ല കാര്യങ്ങൾ ആളുകൾ മറന്നു. ഞാൻ ചെയ്ത നല്ല കാര്യങ്ങൾ സ്വീകരിച്ചവരെവിടെ. അവരെയാെന്നും ഞാൻ കണ്ടില്ലല്ലോ എന്ന് ചിന്തിച്ചു. അതൊക്കെ വേ​ദനിപ്പിച്ചു. പിന്നിൽ നിന്ന് കുത്തിയത് പോലെ ചിലർ സംസാരിച്ചു. സ്നേഹിച്ചവർ തിരിഞ്ഞ് കൊത്തുന്നു. ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നല്ലതിന് വേണ്ടിയായിരുന്നെന്നും ലക്ഷ്മി നായർ പറഞ്ഞു. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

Read more about: lakshmi nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X