മകൻ ദുബായിലാണുള്ളത്, മകന്റെ കുഞ്ഞും ഭാര്യയും ഇവിടെ; അവർ ഒപ്പം പോകാത്തതിന് കാരണം; ലക്ഷ്മി നായർ
സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മി നായർ. കുക്കറി ഷോകളിലൂടെ വർഷങ്ങളായി പ്രേക്ഷകർക്ക് മുന്നിൽ നിരവധി വിഭവങ്ങൾ എത്തിച്ച ലക്ഷ്മി നായർ ഒരു കാലത്ത് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടി. മലയാളത്തിലെ കുക്കറി ഷോകളിൽ ആദ്യമായി വ്യത്യസ്തത കൊണ്ട് വരുന്നത് ലക്ഷ്മി നായരാണ്. ഇന്ന് യൂട്യൂബ് ചാനലിലാണ് ലക്ഷ്മി നായർ കൂടുതൽ സജീവം. കുടുംബത്തിലെ വിശേഷങ്ങളെല്ലാം ലക്ഷ്മി നായർ തന്റെ ചാനലിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മി നായർ. സ്മാർട്ട് പിക്സ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്. മകൾ യുകെയിൽ മാഞ്ചെസ്റ്ററിലാണ്. മകൾക്ക് മൂത്ത മകനുണ്ട്. അവന് ആറ് വയസായി. ട്രിപ്ലെറ്റ്സിന് ജൂലൈയിൽ മൂന്ന് വയസായി. ബർത്ത് ഡേയുടെ സമയത്ത് ഞാൻ അങ്ങോട്ട് പോകാനിരുന്നതാണ്. എനിക്ക് സർജറി എത്രയും നേരത്തെ ചെയ്താൽ അത്രയും നല്ലത് എന്ന് പറഞ്ഞത് കൊണ്ട് അത് മാറ്റി വെച്ചു.

കുട്ടികളയൊക്കെ അവിടെയാക്കി ബർത്ത് ഡേ കഴിഞ്ഞ പിറ്റേ ദിവസം മകൾ ഇങ്ങോട്ട് വന്നു. ഒരാഴ്ചയോളം ഇവിടെ നിന്നിട്ട് പോയി. ഇനി ഒക്ടോബർ, നവംബർ മാസം അങ്ങോട്ട് പോകണം. കുട്ടികളെ എഴുത്തിന് ഇരുത്താൻ അമ്മയ്ക്ക് വരാൻ പറ്റുമോ എന്ന് ചോദിച്ചു. പറ്റുമെങ്കിൽ പോകണം എന്നുണ്ട്. മകൻ ഇപ്പോൾ ദുബായിൽ ആണ്. അവിടെ അമിറ്റി യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. മരുമകൻ ഡോക്ടറാണ്. മകന്റെ കുഞ്ഞ് ഇവിടെയുണ്ട്.
സരസ്വതി മോൾ എന്നാണ് വിളിക്കുന്നത്. മരുമകൾ അനുകുട്ടിക്ക് ഒരു ബ്യൂട്ടീക് ഉണ്ട്. ഓൺലൈനായാണ് കൂടുതലും ചെയ്യുന്നത്. കുഞ്ഞ് ചെറുതാണ്. കുഞ്ഞിനെ നോക്കാൻ നമ്മുടെ സപ്പോർട്ട് ഉള്ളത് നല്ലതല്ലേ. അനുവിന്റെ ഗ്രാന്റ് പാരന്റ്സും ഇവിടെ അടുത്താണ്. എല്ലാവരെയും കണ്ട് വളരണം. വിഷ്ണു ഇപ്പോൾ ഇടയ്ക്കിടെ വരുന്നുണ്ട്. ഞങ്ങൾ അങ്ങോട്ടും പോകുന്നുണ്ട്. അതാെരു ദൂരമായി തോന്നുന്നില്ല.

നാല് മണിക്കൂറിന്റെ കാര്യമല്ലേ ഉള്ളൂ. പിന്നീടേ അവിടെ സെറ്റിൽ ചെയ്യുന്ന കാര്യം ആലോചിക്കൂയെന്നും ലക്ഷ്മി നായർ വ്യക്തമാക്കി. പേരക്കുട്ടിയുമായി താൻ വല്ലാതെ അടുത്തെന്നും ലക്ഷ്മി നായർ പറയുന്നു. ഇപ്പോൾ മുട്ടുകാലിൽ ഇഴയും. സ്വന്തമായി പിടിച്ച് എഴുന്നേറ്റ് നിൽക്കും. കിച്ചണിലേക്ക് അനു കൊണ്ട് വരും. പേരക്കുട്ടിക്ക് അതൊക്കെ വലിയ ഇഷ്ടമാണെന്നും ലക്ഷ്മി നായർ പറഞ്ഞു.
മകളെ തന്റെ യൂട്യൂബ് ചാനലിൽ ലക്ഷ്മി നായർ കാണിക്കാറില്ല. മകൾ സ്വകാര്യ ജീവിതമാണ് ആഗ്രഹിക്കുന്നതെന്ന് ഇവർ പറയുന്നു. അതേസമയം മകനെയും മരുമകളെയും തന്റെ സബ്സ്ക്രെെബേഴ്സിന് ലക്ഷ്മി നായർ പരിചയപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്മിയുടെ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരുണ്ട്. പാചകത്തിൽ എപ്പോഴും വ്യത്യസ്ത കൊണ്ട് വരാനും പരീക്ഷണങ്ങൾ നടത്താനും ലക്ഷ്മി നായർക്ക് സാധിക്കുന്നു.


Click it and Unblock the Notifications











