'അവൻ നല്ലവനായിരുന്നു... ഒരിറ്റ് കണ്ണീർ വീഴ്ത്താതെ കണ്ട് തീർക്കാനാവില്ല'; സമ്മാനവുമായി സുധിയുടെ വീട്ടിൽ ലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട അവതാരികയാണ് ലക്ഷ്മി നക്ഷത്ര. കേരളം കടന്നും ഈ താരത്തിന് ആരാധകർ ഏറെയാണ്. ലക്ഷ്മിയുടെ അവതരണം എടുത്ത് പറയേണ്ടത് തന്നെയാണ്. അത്രയ്ക്കും ഗംഭീരമായിട്ടാണ് തനിക്ക് കിട്ടുന്ന അവസരം ലക്ഷ്മി അവതരിപ്പിക്കുന്നത്. സ്റ്റാർ മാജിക് എന്ന ഷോയിൽ എത്തിയ ശേഷമാണ് ലക്ഷ്മിക്ക് ആരാധകർ ഏറെയായത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലും സജീവം ആവുകയായിരുന്നു ലക്ഷ്മി. തന്റെ ആരാധകരോട് സംവദിക്കാനും വിശേഷങ്ങൾ പങ്കിടാനുമായി ഒരു യുട്യൂബ് ചാനലും ലക്ഷ്മി നക്ഷത്രയ്ക്കുണ്ട്.

ഇരുപത് ലക്ഷത്തിന് മുകളിലാണ് ലക്ഷ്മിയുടെ യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി എപ്പോഴും വീഡിയോ ചെയ്യാൻ താൽപര്യപ്പെടുന്നയാളാണ് ലക്ഷ്മി നക്ഷത്ര. അത്തരത്തിൽ ഈ ക്രിസ്മസിന് ആരാധകർ ആ​ഗ്രഹിച്ചതും കാണാൻ കാത്തിരുന്നതുമായ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര.

Lakshmi Nakshathra

കഴിഞ്ഞ ക്രിസ്മസിന് ലക്ഷ്മി പോയത് തന്റെ കുഞ്ഞ് ആരാധിക സന മോളെ കാണാനാണ്. ഭിന്നശേഷിക്കാരിയായ സനയ്ക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വിലപിടിപ്പുള്ള സർപ്രൈസുമായിരുന്നു ലക്ഷ്മി നക്ഷത്രയുമായുള്ള കൂടിക്കാഴ്ച. അതുപോലെ തന്നെ ഇത്തവണത്തെ ക്രിസ്മസ് അടിച്ചുപൊളിക്കാൻ ലക്ഷ്മി കുടുംബസമേതം പോയത് അന്തരിച്ച നടൻ കൊല്ലം സുധിയുടെ വീട്ടിലേക്കാണ്. സുധിയുടെ വേർപാട് സംഭവിച്ച് ഏഴ് മാസം മാത്രമെ ആയിട്ടുള്ളു.

അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും ആ വേർപാടിന്റെ ദുഖം പേറിയാണ് കഴിയുന്നത്. ഇത്തവണ ക്രിസ്മസ് ആഘോഷിക്കേണ്ടെന്നാണ് സുധിയുടെ കുടുംബം തീരുമാനിച്ചിരിക്കുന്നത്. എങ്കിലും സുധിയുടെ മക്കൾക്ക് ക്രിസ്മസ് പ്രതീതിയും അതിന്റെ സന്തോഷവും പകർന്ന് കുറച്ച് നേരത്തേക്ക് എങ്കിലും വേദന മറക്കാൻ അവരെ സഹായിക്കുകയായിരുന്നു ലക്ഷ്മിയുടെ ലക്ഷ്യം.

അതിനായി കൈനിറയെ സമ്മാനങ്ങളുമായാണ് ലക്ഷ്മി സുധിയുടെ ഭാര്യയേയും മക്കളേയും കാണാനായി ചെന്നത്. രേണുവിനും മക്കൾക്കും നിരവധി വസ്ത്രങ്ങളും സുധിയുടെ ഇളയമകനായ നാല് വയസുകാരൻ റിതുലിന് കളിപ്പാട്ടങ്ങളും പപ്പാഞ്ഞിയുടെ വേഷവും കേക്കും എല്ലാം ലക്ഷ്മി കയ്യിൽ കരുതിയിരുന്നു. ലക്ഷ്മി സുധിയുടെ വീട്ടിലേക്ക് നടന്നുപോകവെ അയൽവാസികൾ ഓടി വന്ന് സ്നേഹം പ്രകടിപ്പിക്കുകയും സുധിയെ കുറിച്ച് വാചാലരാകുകയും എല്ലാം ചെയ്യുന്നുണ്ടായിരുന്നു.

അവൻ നല്ലവനായിരുന്നു... എന്നാണ് പ്രദേശത്തുള്ള ഒരു അമ്മച്ചി സുധിയെ കുറിച്ച് ലക്ഷ്മിയോട് പറഞ്ഞത്. സുധിയുടെ കുടുംബത്തിന് വേണ്ടിയുള്ള സമ്മാനങ്ങൾ വാങ്ങുന്ന വീഡിയോയും വ്ലോ​ഗിൽ ലക്ഷ്മി ഉൾപ്പെടുത്തിയിരുന്നു. താൻ ഇതെല്ലാം രേണുവിനും മക്കൾക്കും നൽകുമ്പോൾ സുധിച്ചേട്ടനാണ് ഏറ്റവും കൂടുതൽ സന്തോഷിക്കുകയെന്നും ഷോപ്പിങിനിടെ ലക്ഷ്മി പറയുന്നുണ്ടായിരുന്നു.

Lakshmi Nakshathra

സുധിയുടെ വീട്ടിലെ നിത്യ സന്ദർശകയാണ് ലക്ഷ്മി നക്ഷത്ര. താരത്തിന്റെ പുതിയ വീഡിയോ വൈറലായതോടെ സുധിയുടെ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച ലക്ഷ്മിയുടെ നല്ല മനസിനെ പ്രശംസിക്കുകയാണ് പ്രേക്ഷകർ. സുധി ചേട്ടന്റെ ഫാമിലിയെ ഈ ആഘോഷ വേളയിൽ ഓർത്ത് ചേർത്ത് പിടിച്ചപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.

ഒരുപാട് സന്തോഷം... സുധി ചേട്ടന്റെ കുടുംബത്തെ ചേർത്ത് നിർത്തുന്ന ലക്ഷ്മിക്ക് ഒരായിരം സല്യൂട്ട്, വളരെ നന്നായി... സന്തോഷം... ദൈവം അനുഗ്രഹിക്കട്ട ലക്ഷ്മിയേയും സുധി ചേട്ടന്റ കുടുബത്തെയും എന്നെല്ലാമാണ് ആരാധകർ കുറിച്ചത്. ജൂൺ അഞ്ചാം തീയതിയാണ് നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർ സഞ്ചരിച്ച കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്.

ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റവരെയും കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകരയിൽ ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു സുധിയും സംഘവും.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X