'അച്ഛന് അവസാനം ഉമ്മ കൊടുത്തപ്പോഴുള്ള മണമൊക്കെ കിട്ടി, സുധി ചേട്ടനെ ചിന്നു തിരിച്ച് കൊണ്ടുവന്നു'

നടനും മിമിക്രി താരവുമായിരുന്ന കൊല്ലം സുധിയുടെ വേർപാടിന് കഴിഞ്ഞ മാസം ഒരു വർഷം തികഞ്ഞു. ഭാര്യ രേണുവിനേയും രണ്ട് മക്കളേയും തനിച്ചാക്കി സുധി പോയപ്പോൾ ആദ്യം താങ്ങായി നിന്നതും കണ്ണീർ തുടച്ചതും സുധിയുടെ സുഹൃത്തം സഹോദര തുല്യയുമായിരുന്ന അവതാരക ലക്ഷ്മി നക്ഷത്രയാണ്. രേണുവിന്റെയും മക്കളുടേയും ആവശ്യങ്ങൾ കണ്ട് അറിഞ്ഞ് ചെയ്ത് കൊടുക്കുക എന്നതിന് വലിയ പ്രാധാന്യമിപ്പോൾ ലക്ഷ്മി നൽകുന്നുണ്ട്.

അതുകൊണ്ട് തന്നെയാണ് സുധിയുടെ ശരീരത്തിന്റെ ​ഗന്ധം പെർഫ്യൂമാക്കി മാറ്റാൻ സഹായിക്കാമോയെന്ന് രേണു ചോ​ദിച്ചപ്പോൾ ഒന്നും നോക്കാതെ ലക്ഷ്മി തുനിഞ്ഞ് ഇറങ്ങിയതും. കഴിഞ്ഞ കുറച്ച് മാസങ്ങളായി രേണുവിന്റെ ആ​ഗ്രഹം സാധിച്ച് കൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ലക്ഷ്മി. അടുത്തിടെ ദുബായിൽ വെച്ച് ഫ്രാ​ഗ്നൻസിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള യൂസഫ് ഭായിയെ കണ്ടുമുട്ടിയതോടെ രേണുവിന്റെ ആ​ഗ്രഹം ലക്ഷ്മി സഫലമാക്കി.

Lakshmi Nakshathra Kollam Sudhi Perfume

ദുബായിൽ വെച്ച് യൂസഫ് ഭായിയുടെ സഹായത്തോടെ സുധിയുടെ ​ഗന്ധം പെർഫ്യൂമാക്കി മാറ്റുന്ന വീഡിയോ കുറച്ച് ദിവസം മുമ്പ് ലക്ഷ്മി സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ടപ്പോൾ വൈറലായിരുന്നു. നിരവധി പേർ ലക്ഷ്മിയെ വിമർശിച്ചും എത്തിയിരുന്നു. ഇപ്പോഴിതാ പെർഫ്യൂം സുധിയുടെ കുടുംബത്തിന് കൈമാറുന്ന വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് ലക്ഷ്മി. വികാരനിർഭരമായ രം​ഗങ്ങളായിരുന്നു പെർഫ്യൂം ലക്ഷ്മി കൈമാറിയപ്പോൾ ഉണ്ടായത്.

കരച്ചിലടക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടുകയായിരുന്നു രേണു. സുധി ചേട്ടനെ ചിന്നു തിരിച്ച് കൊണ്ടുവന്നു എന്നാണ് പെർഫ്യൂം ശ്വസിച്ച് നോക്കിയശേഷം രേണു പറഞ്ഞത്. സുധിയുടെ മകൻ മറുപടി പോലും പറയാൻ കഴിയാതെ തളർന്നിരുന്നു. അച്ഛന് അവസാനം ഉമ്മ കൊടുത്തപ്പോഴുള്ള മണമൊക്കെ പെർഫ്യൂമിൽ നിന്നും കിട്ടിയെന്നും അച്ഛൻ അടുത്തുള്ളതായി തോന്നുവെന്നും കിച്ചു പറഞ്ഞു.

വീഡിയോയിൽ ആദ്യം സംസാരിച്ചത് ലക്ഷ്മിയാണ്. അങ്ങനെ കയ്യൊഴിഞ്ഞ് പോകുന്നയാളൊന്നുമല്ല ഞാൻ. ഒരു വാക്ക് പറഞ്ഞാൽ അത് പാലിച്ചേ തിരിച്ച് വരു. സുധി ചേട്ടനെ കൊണ്ടുകൊടുക്കാൻ എനിക്ക് പറ്റില്ല. അതുകൊണ്ടാണ് സുധി ചേട്ടന്റെ മണം ഞാൻ പെർഫ്യൂമാക്കി കൊണ്ടുവന്നത്. അതുപോലെ യൂസഫ് ഭായിക്ക് പ്രമോഷന്റെ ആവശ്യമില്ല. യൂസഫ് ഭായ് എന്ന പേരാണ് പുള്ളിയുടെ ബ്രാന്റ്. രേണു ആ​ഗ്രഹം പറഞ്ഞശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ ഇതിന് പിന്നാലെയായിരുന്നു.

അതുപോലെ തൊണ്ണൂറ് ശതമാനം ആളുകൾ ഞങ്ങൾക്ക് ഒപ്പം തന്നെയാണ്. കൊല്ലം സുധിയെ വിറ്റ് ഞാൻ കാശുണ്ടാക്കിയിട്ടുണ്ടെങ്കിൽ സുധി ചേട്ടന്റെ വീട്ടിലേക്ക് ഞാൻ കയറുമ്പോൾ എന്റെ മുട്ടികാല് തല്ലിയൊടിക്കില്ലേ... എന്റെ കമ്മിറ്റ്മെന്റ് സുധി ചേട്ടന്റെ കുടുംബത്തോടാണ്. രേണുവിനും കിച്ചുവിനും കൊടുത്ത വാക്ക് ഞാൻ നിറവേറ്റി.

Lakshmi Nakshathra Kollam Sudhi Perfume

ഞങ്ങൾക്കിടയിൽ ഇല്ലാത്ത ബുദ്ധിമുട്ട് ജനങ്ങൾക്കെന്തിനാണ്?. പറയുന്നവർ എന്തും പറഞ്ഞോളു. ഈ വീഡിയോ ചെയ്തത് രേണുവിന്റെ നിർബന്ധപ്രകാരമാണ്. ഞങ്ങൾ തളരില്ല. ഈ പെർഫ്യൂമിലുള്ളത് ഒരു സു​ഗന്ധമല്ല. വിയർപ്പിന്റെയും രക്തത്തിന്റെയും മദ്യം കഴിച്ചതിന്റെയും പുകവലിച്ചതിന്റേയും എല്ലാം കലർന്ന സുധി ചേട്ടന്റെ വിയർപ്പിന്റെ മണമാണ്.

അപകടം നടന്ന ദിവസം സുധി ചേട്ടൻ കഴിച്ചിട്ടുണ്ടായിരുന്നുവെന്ന് ലക്ഷ്മി പറഞ്ഞു. ശേഷം രേണുവാണ് സംസാരിച്ചത്. ലക്ഷ്മി സുധി ചേട്ടനെ വിറ്റ് കാശുണ്ടാക്കിയെന്ന് പറയുന്നത് ആളുകളുടെ മണ്ടത്തരമാണ്. മരിച്ചവരുടെ ​ഗന്ധം പെർഫ്യൂമാക്കി തരുന്നവരുണ്ടെന്ന കാര്യം ഞാനാണ് ലക്ഷ്മിയോട് പറഞ്ഞത്. ഇതിനായി ദൂരെ പോയി അന്വേഷിക്കാൻ എനിക്ക് അറിയില്ല.

അതുകൊണ്ടാണ് ചിന്നുവിനോട് ആ​ഗ്രഹം പറഞ്ഞത്. ഇതുവെച്ച് കാശുണ്ടാക്കേണ്ട ആവശ്യം ചിന്നുവിനോ യൂസഫ് ഭായിക്കോ ഇല്ല. മിക്ക ഇന്റർവ്യൂകളിലും കാര്യങ്ങൾ വിശദമായി പറഞ്ഞിട്ടും ആളുകൾ വീണ്ടും കുറ്റപ്പെടുത്തുകയാണ്.

ഞാൻ പെർഫ്യൂം മണത്ത് നോക്കി. സുധി ചേട്ടൻ ഷൂട്ട് കഴിഞ്ഞ് വരുമ്പോഴുള്ള അതേ മണം തന്നെയാണ്. സുധി ചേട്ടൻ ക്ഷീണിച്ച് വരുമ്പോഴുള്ള അതേ സ്മെൽ തന്നെയാണ് പെർഫ്യൂമിൽ നിന്നും കിട്ടിയത്. യൂസഫ് ഇക്കയ്ക്ക് ഒരുപാട് നന്ദി. കിച്ചുവിന് എന്നെക്കാൾ നന്നായി സുധി ചേട്ടന്റെ മണം അറിയാം. ഞങ്ങളുടെ ദാമ്പത്യത്തിന് അ‍ഞ്ച് വർഷത്തെ​ ആയുസെ ഉണ്ടായിരുന്നുള്ളു. എന്നേക്കാൾ സുധി ചേട്ടനൊപ്പം കഴിഞ്ഞിട്ടുള്ളത് കിച്ചുവാണ്.

സുധി ചേട്ടനെ ചിന്നു തിരിച്ച് കൊണ്ടുവന്നുവെന്നാണ് നിറകണ്ണുകളോടെ രേണു പറഞ്ഞത്. അച്ഛന് അവസാനം ഉമ്മ കൊടുത്തപ്പോഴുള്ള അതേ മണം തന്നെയാണ് പെർഫ്യൂമിൽ നിന്നും കിട്ടിയത്. പഠിച്ച് ജോലി വാങ്ങി അമ്മയേയും അനിയനേയും നന്നായി നോക്കണമെന്നതാണ് എന്റെ മുന്നോട്ടുള്ള പ്ലാനെന്ന് കിച്ചുവും പറഞ്ഞു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X