പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുവോ? വീഡിയോ പങ്കുവെച്ച് അവതാരക ലക്ഷ്മി പറയുന്നതിങ്ങനെ

മലയാളത്തിലെ കിടിലന്‍ അവതാരകമാരില്‍ ഒരാളാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ ശ്രദ്ധേയായ ലക്ഷ്മി നിരവധി സ്റ്റേജ് പരിപാടികളിലും അവതാരക ആവാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചൊരു വീഡിയോയും അതിന് താഴെ എഴുതിയ കുറിപ്പും വൈറലാവുകയാണ്.

കൊറോണ കാരണം ലോക് ഡൗണിലായതോടെ താരങ്ങളടക്കം എല്ലാവരും ഓരോ ചലഞ്ചുമായി എത്തിയിരുന്നു. ലക്ഷ്മി പുറത്ത് വിട്ട വീഡിയോയില്‍ സംസാരിക്കാനോ കേള്‍ക്കാനോ കഴിയാത്ത ഒരു വിദ്യാര്‍ഥിയ്‌ക്കൊപ്പം ഡാന്‍സ് കളിക്കുന്നതായിരുന്നു. പഴയൊരു വീഡിയോ ആണെങ്കിലും അതിനൊപ്പം പാട്ട് ചേര്‍ത്ത് ആരോ അയച്ച് തന്നതാണെന്നും ലക്ഷ്മി പറയുന്നു.

ലക്ഷ്മിയുടെ പോസ്റ്റ്

ഈ പോസ്റ്റ് കാണുന്നവര്‍ ഇത് മുഴുവനും വായിക്കണാട്ടോ. ഇവിടെ എന്ത് പറഞ്ഞ് കൊണ്ട് എന്റെ സന്തോഷവും അതിശയവും അറിയിക്കണമെന്ന് എനിക്ക് അറിയില്ല. കൊറോണക്കാലം ഒരു വശത്തെ പേടിപ്പിക്കുന്നുണ്ടെങ്കിലും മറ്റൊരു വശം കൊണ്ട് ആഘോഷിക്കുകയാണ് മലയാളികള്‍. ചലഞ്ചുകളുടെ കാലം കൂടി ആയിരിക്കയാണല്ലോ ഇപ്പോ. സാരീ ചലഞ്ച്, ചന്ദനമണി ചലഞ്ച്, അങ്ങനെ പലതും.

ലക്ഷ്മിയുടെ പോസ്റ്റ്

കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ റെഡ് എഫ് എം ടീം അമൃത സ്പീച്ച് ആന്‍ഡ് ഹീയറിങ് ഇപ്രൂവ്‌മെന്റ് സ്‌കൂളില്‍ നടത്തിയ 'Don't touch me campaign' ല്‍ നിന്ന് ആരോ എടുത്ത വീഡിയോ ആണ് ഇത്. Specially abled ആയിട്ടുള്ള ഒരുപാട് കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ ആണ് അത്. ഒരു പാട്ടിന്റെ അകമ്പടി പോലും ഇല്ലാതെ വളരെ താളബോധത്തോടെ ഡാന്‍സ് ചെയ്യുന്ന ഈ കുഞ്ഞ് കൂടെ കളിക്കാന്‍ എന്നെ നിര്‍ബന്ധിച്ചപ്പോ കൂടെ കൂടി എന്നേയുള്ളു. ഞാന്‍ അവന്റെ ടാലന്റിനു മുന്നില്‍ തോറ്റു പോയി.

ലക്ഷ്മിയുടെ പോസ്റ്റ്

പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുവോ? ഈ മിടുക്കനായ മോന് സംസാരിക്കാനോ കേള്‍ക്കാനോ കഴിയില്ല. കുറെ കാലത്തിനു ശേഷം ആരോ ഒരാള്‍ ചന്ദനമണി പാട്ടിനൊപ്പം ഈ വീഡിയോ ചേര്‍ത്ത് ടിക് ടോകില്‍ ഇട്ടു. പിന്നീട് എന്റെ ഇന്‍സ്റ്റാഗ്രാമിലെ ഇന്‍ബോക്‌സിലേക്ക് അയച്ചു തന്ന ഈ വീഡിയോ കണ്ട് ശരിക്കും ഞാന്‍ ഞെട്ടിപ്പോയി. വീഡിയോ കണ്ട ശേഷം ഈ എഴുത്തു വായിക്കുന്ന ആരെങ്കിലും ഈ കാര്യം വിശ്വസിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.

ലക്ഷ്മിയുടെ പോസ്റ്റ്

പുറത്തെ ശബ്ദങ്ങളൊന്നും കേള്‍ക്കാതെയും ഒരക്ഷരം മിണ്ടാന്‍ പറ്റാതെയും ആണ് ഈ മോന്‍ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്നതെന്നത് ഞെട്ടിക്കുന്ന കാര്യം തന്നെയല്ലേ. 'ചന്ദനമണി സന്ധ്യകളുടെ' ചലഞ്ചില്‍ പലരും പാടുകയും ഡാന്‍സ് ചെയുകയും ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷെ ഇതിലും വലിയൊരു സക്‌സസ് ഫുള്‍ ആന്‍ഡ് റിയല്‍ ചലഞ്ച് എവിടെയെങ്കിലും കണ്ടതായി ഓര്‍ക്കുന്നുണ്ടോ? ഇവന്‍ അല്ലേ ശെരിക്കും സൂപ്പര്‍ സ്റ്റാര്‍. ഈ മിടുക്കനൊപ്പം ചുവട് വെക്കാന്‍ സാധിച്ചു എന്നത് തന്നെ എനിക്ക് വലിയ അഭിമാനം ആയി തോന്നുന്നു.

View this post on Instagram

Please excuse for the low quality video 🙏 ഈ പോസ്റ്റ്‌ കാണുന്നവർ ഇത് മുഴുവനും വായിക്കണോട്ടോ...... !😊 ഇവിടെ എന്ത് പറഞ്ഞ് കൊണ്ട് എന്റെ സന്തോഷവും അതിശയവും അറിയിക്കണമെന്ന് എനിക്ക് അറിയില്ല.. കൊറോണക്കാലം ഒരു വശത്തെ പേടിപ്പിക്കുന്നുണ്ടെങ്കിലും മറ്റൊരു വശം കൊണ്ട് ആഘോഷിക്കുകയാണ് മലയാളികൾ.. challenge കളുടെ കാലം കൂടി ആയിരിക്കയാണല്ലോ ഇപ്പോ. സാരീ challenge, ചന്ദനമണി challenge അങ്ങനെ പലതും.. 😁 കുറച്ചു മാസങ്ങൾക്കു മുൻപ് ഞങ്ങൾ red fm team, Amritha speech and hearing improvement schoolൽ നടത്തിയ Don't touch me campaignൽ നിന്ന് ആരോ എടുത്ത വീഡിയോ ആണ് ഇത്. Specially abled ആയിട്ടുള്ള ഒരുപാട് കുട്ടികൾ പഠിക്കുന്ന സ്കൂൾ ആണ് അത്.. ഒരു പാട്ടിന്റെ അകമ്പടി പോലും ഇല്ലാതെ വളരെ താളബോധത്തോടെ dance ചെയ്യുന്ന ഈ കുഞ്ഞ് കൂടെ കളിക്കാൻ എന്നെ നിർബന്ധിച്ചപ്പോ കൂടെ കൂടി എന്നേയുള്ളു. ഞാൻ അവന്റെ talent നു മുന്നിൽ തോറ്റു poyi.. 😎😁 പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുവോ? ഈ മിടുക്കനായ മോന് സംസാരിക്കാനോ കേൾക്കാനോ കഴിയില്ല.!!!☹️ കുറെ കാലത്തിനു ശേഷം ആരോ ഒരാൾ ചന്ദനമണി song നൊപ്പം ഈ വീഡിയോ ചേർത്ത് tiktok ൽ ഇട്ടു. പിന്നീട് എന്റെ insta inbox ലേക്ക് അയച്ചു തന്ന ഈ വീഡിയോ കണ്ട് ശെരിക്കും ഞാൻ ഞെട്ടിപ്പോയി..🙄 വീഡിയോ കണ്ട ശേഷം ഈ എഴുത്തു വായിക്കുന്ന ആരെങ്കിലും ഈ കാര്യം വിശ്വസിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. പുറത്തെ ശബ്ദങ്ങളൊന്നും കേൾക്കാതെയും ഒരക്ഷരം മിണ്ടാൻ പറ്റാതെയും ആണ് ഈ മോൻ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്നതെന്നത് ഞെട്ടിക്കുന്ന കാര്യം തന്നെയല്ലേ... ! 'ചന്ദനമണി സന്ധ്യകളുടെ' challenge ൽ പലരും പാടുകയും dance ചെയുകയും ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷെ ഇതിലും വലിയൊരു successful and റിയൽ challenge എവിടെയെങ്കിലും കണ്ടതായി ഓർക്കുന്നുണ്ടോ !!? ❤️. ഇവൻ അല്ലേ ശെരിക്കും സൂപ്പർ സ്റ്റാർ. ! ഈ മിടുക്കനൊപ്പം ചുവട് വെക്കാൻ സാധിച്ചു എന്നത് തന്നെ എനിക്ക് വലിയ അഭിമാനം ആയി തോന്നുന്നു 😍🥰. @redfmmalayalam @iam__rj_balu_red_fm @sabari_the_traveler #chandanamanichallenge #challengeaccepted #withthesuperhero #respect #amazingtalent #notdisabledjustdifferentlyabled #nevergiveup

A post shared by Lakshmi Unnikrishnan K (@lakshmi_nakshathra) on

More from Filmibeat

Read more about: lakshmi ലക്ഷ്മി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X