നിങ്ങൾ കാണാത്ത എന്റെ അനിയത്തിക്കുട്ടി, എന്നെ ഏറ്റവും ഇഷ്ടപ്പെടുന്നത് ഇത്തരത്തിലുള്ള മക്കളാണ്; ലക്ഷ്മി

ഇത്തവണ ല​ക്ഷ്മി നക്ഷത്ര വിദേശയാത്ര കഴിഞ്ഞ് നേരെ പോയത് തൃശൂരുള്ള ഒരു കൊച്ചു സുന്ദരിയെ കാണാനാണ്. കഴിഞ്ഞ കുറച്ച് അധികം നാളുകളായി സ്റ്റാർ മാജിക്കിന്റെയും ലക്ഷ്മി നക്ഷത്രയുടേയും കടുത്ത ആരാധികയാണ് ആൻ മൂക്കൻ എന്ന ത‍ൃശൂർക്കാരി കൊച്ചുമിടുക്കി. ഭിന്നശേഷിക്കാരിയായ മകൾക്ക് ലക്ഷ്മി നക്ഷത്രയോടുള്ള സ്നേഹം മനസിലാക്കിയാണ് ആൻ മൂക്കന്റെ മാതാപിതാക്കൾ ലക്ഷ്മിയെ സമീപിച്ചത്.

സെപ്ഷ്യൽ കിഡ്ഡായ ആൻ തന്റെ ആരാധികയാണെന്ന് മനസിലാക്കിയതോടെ ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ താരം കേക്കും സമ്മാനങ്ങളുമായി ആനിന്റെ വീട്ടിലേക്ക് നേരിട്ട് എത്തുകയായിരുന്നു. നിങ്ങൾ കാണാത്ത എന്റെ അനിയത്തിക്കുട്ടി എന്ന തലക്കെട്ടോടെയാണ് ആൻ മൂക്കനൊപ്പമുള്ള സ്നേഹവും സന്തോഷവും നിറഞ്ഞ കുറച്ച് നിമിഷങ്ങൾ വ്ലോ​ഗായി ലക്ഷ്മി യുട്യൂബിൽ പങ്കുവെച്ചത്.

Lakshmi Nakshathra

എന്നെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഇത്തരത്തിലുള്ള മക്കളാണ്.‍ ഞാൻ തേടി പിടിച്ച് അവരുടെ അടുത്തേക്ക് പോകുന്നതല്ല. നെ​ഗറ്റീവും ട്രോളും ഇറക്കുന്നവരോടാണ് ഇത് ഞാൻ പറയുന്നത്. കുറേക്കാലമായി ആനിന്റെ അമ്മ എന്നെ റീച്ച് ചെയ്യാൻ പരിശ്രമിക്കുകയായിരുന്നു. പല വഴി ഇവർ ശ്രമിച്ചു. ഞാൻ നാട്ടിലില്ലാതിരുന്ന ഒരു ദിവസം എന്റെ അമ്മയ്ക്കാണ് ആദ്യം കോൾ വന്നത്.

അത് മാത്രമല്ല ആൻ മോളെ എന്റെ അടുത്ത് എത്തിക്കാനായി ബോച്ചെയോടും ഇവർ സഹായം ചോദിച്ചിരുന്നു. സ്പെഷ്യൽ കിഡ്ഡായ ആൻ സാധാരണ കുട്ടികൾക്കൊപ്പം യോ​ഗയിൽ മത്സരിച്ച് സ്റ്റേറ്റ് ലെവലിൽ വിജയിച്ചിട്ടുള്ളയാളാണ്. യോ​ഗ, സ്വിമ്മിങ്, ഡാൻസ്, മോഡലിങ് തുടങ്ങി എല്ലാത്തിലും താൽപര്യമുള്ള പുലിക്കുട്ടിയാണ്. ഫാഷൻ സെൻസിനാണ് സമ്മാനങ്ങൾ‌ ഏറെയും ആനിന് കിട്ടിയിട്ടുള്ളതെന്നും ലക്ഷ്മി പറഞ്ഞു.

മകൾ ലക്ഷ്മിയെ എങ്ങനെയാണ് ഇഷ്ടപ്പെട്ട് തുടങ്ങിയതെന്ന ചോദ്യത്തിന് ആനിന്റെ അമ്മയുടെ മറുപടി ഇങ്ങനെ... അവൾ എപ്പോഴും യുട്യൂബ് കാണും. കൊറോണ സമയത്താണ് കാണാൻ തുടങ്ങിയത്. ഫാഷൻ, മേക്കപ്പൊക്കെ ഇഷ്ടമാണ്. സ്റ്റാർ മാജിക്കും ലക്ഷ്മിയുടെ ചാനലുമെല്ലാം ഇഷ്ടമാണ്. നടി അനുവിനേയും ഇഷ്ടമാണ്. എന്നും കുറുക്കഞ്ചേരിക്ക് പോവുകയാണെന്ന് പറയും.

ഭിന്നശേഷി കുട്ടിയായി ഒതുക്കാതെ സാധാരണ കുട്ടികൾക്കൊപ്പം തന്നെ വളർത്തികൊണ്ടുവരണമെന്ന് ഞങ്ങൾക്കുണ്ടായിരുന്നു. നമ്മളോട് ദേഷ്യപ്പെട്ടാൽ ഉടൻ കുറുക്കഞ്ചേരിക്ക് പെട്ടിയുമായി പോകുമെന്ന് മോൾ എപ്പോഴും പറയുമെന്നും അമ്മ പറഞ്ഞു. ലക്ഷ്മിയുടെ കയ്യിൽ നിന്നും കവിൾ നിറയെ ഉമ്മ വാങ്ങാനുള്ള ആ​​ഗ്രഹം ആൻ തങ്ങളോട് പറയാറുണ്ടായിരുന്നുവെന്നും അമ്മ കൂട്ടിച്ചേർത്തു.

Lakshmi Nakshathra

മകൾ ജനിച്ചശേഷമാണ് ഡൗൺസിൻഡ്രം ഉണ്ടെന്ന് മനസിലായത്. ഉടൻ തന്നെ ഞങ്ങൾ തെറാപ്പിക്കൾ ആരംഭിച്ചു. ഓരോ മാസത്തേക്കും ഞങ്ങൾ ​ഒരു ​ഗോൾ സെറ്റ് ചെയ്താണ് ചികിത്സയും എക്സസൈസും നൽകിയിരുന്നത്. എല്ലാ കാര്യങ്ങൾക്കും തെറാപ്പി നൽകുമായിരുന്നു. ഞങ്ങൾ‌ ടീച്ചേഴ്സായതുകൊണ്ട് സ്കൂൾ അവധി സമയത്താണ് ചികിത്സയ്ക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. യോ​ഗ ചെയ്യുന്നതിനാൽ സ്റ്റെബിളിറ്റി വന്നിട്ടുണ്ട്. പക്ഷെ ഫ്ലാറ്റ് ഫൂട്ടായതിനാൽ ഒറ്റ കാലിലുള്ള ആസനങ്ങൾ ഒന്നും മോൾക്ക് ചെയ്യാൻ കഴിയുന്നില്ല.

കൈക്കും ബലകുറവുണ്ട്. അതിനുള്ള തെറാപ്പികളാണ് ഇപ്പോൾ ചെയ്യുന്നത്. മുമ്പൊക്കെ മോൾക്ക് ഇമോഷൻസ് കൺട്രോൾ ചെയ്യാൻ പറ്റുമായിരുന്നില്ല. എന്നാൽ യോ​ഗ ചെയ്ത് തുടങ്ങിയശേഷം വലിയ മാറ്റം വന്നുവെന്നും ആനിന്റെ മാതാപിതാക്കൾ പറയുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X