ആദ്യരാത്രിയില്‍ ആദ്യം ഉറങ്ങുന്നത്! നാല് കുട്ടികളെന്ന ആഗ്രഹം! ബിനീഷിനെയും താരയെയും വിടാതെ ലക്ഷ്മി നക്ഷത്ര

സ്റ്റാര്‍ മാജിക്ക് താരങ്ങളെല്ലാം ബിനീഷിന്റെ വിവാഹത്തിലും, റിസപക്ഷനിലും പങ്കെടുക്കാനെത്തിയിരുന്നു. അനൂപ് ജോണും, ലക്ഷ്മി നക്ഷത്രയും, ഉല്ലാസ് പന്തളവുമായിരുന്നു എന്‍ഗേജ്‌മെന്റ് റിസപക്ഷനില്‍ പങ്കെടുത്തത്. ഇവരെ മാത്രമേ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളൂ. ബാക്കിയുള്ളവരെ വിവാഹത്തിനും, റിസപക്ഷനുമായാണ് ക്ഷണിച്ചത് എന്ന് ബിനീഷ് വ്യക്തമാക്കിയിരുന്നു.

സുഹൃത്തുക്കളെല്ലാം വിവാഹത്തിലും വിരുന്നിലുമായി പങ്കെടുത്തിരുന്നു. വിദേശത്തായിരുന്ന ഐശ്വര്യ സര്‍പ്രൈസായാണ് എത്തിയത്. ഞാന്‍ വിളിച്ചപ്പോള്‍ വരാനാവില്ലെന്നാണ് പറഞ്ഞത്. ഞാന്‍ എങ്ങനെയാണ് അവിടെ ഇരിക്കുന്നത്. എല്ലാവര്‍ക്കും സര്‍പ്രൈസാണ് എന്റെ വരവ്. അച്ഛനും, അമ്മയും പോലും അറിഞ്ഞില്ല. ഇന്ന് രാവിലെയാണ് ഞാന്‍ എത്തിയതെന്നായിരുന്നു ഐശ്വര്യ രാജീവ് പറഞ്ഞത്.

Lakshmi Naksthra s task to Bineesh
Photo Credit: Bineesh Bastin / Facebook

നല്ലൊരു ദിവസമാണിന്ന്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണ്. അമ്മച്ചിയുടെ സംസാരത്തോടെയായിരുന്നു റിസപ്ക്ഷന്‍ തുടങ്ങിയത്. എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമാണ്, അമ്മച്ചിയും ചേട്ടന്‍മാരും സമ്മതിക്കുകയാണെങ്കില്‍ കല്യാണം കഴിക്കാമെന്നായിരുന്നു ബിനീഷ് പറഞ്ഞതെന്നും അമ്മച്ചി പറഞ്ഞിരുന്നു. നല്ലൊരു മനസിനുടമയാണ് ബിനീഷ്. എല്ലാവിധ നന്മകളും നേരുന്നു എന്നായിരുന്നു സുധീര്‍ ആശംസിച്ചത്. സന്തോഷമായി, സമാധാനമായി നല്ലൊരു ജീവിതം ആശ്വസിക്കുന്നു എന്നായിരുന്നു ശോഭ പറഞ്ഞത്. ടീമേ, എന്താ പറയേണ്ടതെന്ന് ചോദിച്ചായിരുന്നു ലക്ഷ്മി നക്ഷത്ര സംസാരിച്ച് തുടങ്ങിയത്.

രണ്ടുപേരെയും ഈയൊരു താരയില്‍ കാണുമ്പോള്‍ ഭയങ്കര സന്തോഷം. താലികെട്ടി, ഒഫീഷ്യലി താര എന്റെ പെണ്ണായി എന്ന അഹങ്കാരം ടീമിന്റെ മുഖത്തുണ്ട്. അതിന്റെ അഭിമാനം താരയുടെ മുഖത്തുമുണ്ട്. രണ്ടുപേരും മെയ്ഡ് ഫോര്‍ ഈച്ച് അദറാണ്. എല്ലാവിധ ആശംസകളും എന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. സ്റ്റാര്‍ മാജിക്കിലെ പോലെ മൈക്ക് കിട്ടിയപ്പോള്‍ രസകരമായ പണികളും ലക്ഷ്മി നല്‍കിയിരുന്നു. പോത്സാഹനവുമായി താരങ്ങളെല്ലാം വേദിയില്‍ തന്നെയുണ്ടായിരുന്നു. ഇരുവരുടെയും ഫോട്ടോ വെച്ചായിരുന്നു ഗെയിം. ചോദ്യങ്ങള്‍ക്ക് മറുപടിയായി ഫോട്ടോ ഉയര്‍ത്തി കാണിക്കുക എന്നും ലക്ഷ്മി ഇരുവരോടും പറഞ്ഞിരുന്നു.

ഒരു പൊടിക്ക് എനിക്കാണ് സ്‌നേഹം കൂടുതലെന്ന് പറയുന്നത് ആരാണെന്നായിരുന്നു ആദ്യത്തെ ചോദ്യം. അവരവരുടെ ഫോട്ടോയായിരുന്നു ബിനീഷും താരയും കാണിച്ചത്. പൊസസീവ് ആരാണെന്ന് ചോദിച്ചപ്പോഴും സമാനമായിരുന്നു മറുപടി. കൂടുതല്‍ ഫോണ്‍ ചെയ്യുന്നത് ബിനീഷാണ്. കൂട്ടത്തിലെ ഗായകന്‍ ആരാണെന്ന ചോദ്യത്തിന് ബിനീഷിന്റെ ഫോട്ടോയായിരുന്നു താര കാണിച്ചത്. തല്ലിപ്പൊളി കൗണ്ടര്‍ പറയുന്നത് ബിനീഷ്. കൂടുതല്‍ പിണക്കമുള്ളത് താരയ്ക്കാണ്. ആത്മാര്‍ത്ഥ സ്‌നേഹത്തിന് ഐലവ് യൂ പറയേണ്ട ആവശ്യമില്ലെന്നായിരുന്നു ബിനീഷിന്റെ മറുപടി.

നാല് കുട്ടികള്‍ വേണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത് ആരാണ് ബിനീഷ് എന്നായിരുന്നു ഇരുവരുടെയും മറുപടി. നാമൊന്ന് നമുക്ക് നാല് എന്നല്ലേയെന്നായിരുന്നു മറുപടി. ഫസ്റ്റ്‌നൈറ്റില്‍ ആരാണ് ആദ്യം ഉറങ്ങുന്നതെന്ന് ചോദിച്ചപ്പോള്‍ രണ്ടുപേരുടെയും ഫോട്ടോ ആയിരുന്നു കാണിച്ചത്. മരുമകള്‍ക്ക് ആദ്യം നല്‍കുന്ന കറിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കക്ക വറുത്തത് എന്നായിരുന്നു മറുപടി. താരയ്ക്ക് ഭയങ്കര ഇഷ്ടമാണ് അതൈന്നായിരുന്നു ബിനീഷ് പറഞ്ഞത്.

More from Filmibeat

Read more about: Bineesh Bastin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X