ഗര്‍ഭിണിയാണെന്ന് പറയാത്തതിന് കാരണമുണ്ട്! ഇപ്പോള്‍ സമാധാനമായി, സന്തോഷ വാര്‍ത്തയുമായി നടി ലക്ഷ്മി പ്രമോദ്
മലയാള ടെലിവിഷനില്‍ വില്ലത്തിയായി തിളങ്ങിയ നടിയാണ് ലക്ഷ്മി പ്രമോദ്. നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്ന നടി സുഖമോ ദേവി എന്ന സീരിയലിലായിരുന്നു അവസാനം അഭിനയിച്ച് കൊണ്ടിരുന്നത്. എന്നാല്‍ പെട്ടെന്നാണ് നടി സീരിയലില്‍ നിന്നും അപ്രത്യക്ഷമായത്. എവിടെ പോയെന്നോ എന്താണ് സീരിയല്‍ അവസാനിപ്പിച്ചതെന്ന് നടി വ്യക്തമാക്കിയിരുന്നില്ല.
ഒടുവില്‍ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരവുമായി ലക്ഷ്മി എത്തിയിരിക്കുകയാണ്. ഭര്‍ത്താവ് അസറിനും മകള്‍ക്കുമൊപ്പം യൂട്യൂബ് ചാനലിലൂടെ പുതിയൊരു വീഡിയോയുമായിട്ടാണ് ലക്ഷ്മി പ്രമോദ് വന്നിരിക്കുന്നത്. ഇനിയും എനിക്കിത് പറയാതിരിക്കാനാവില്ല, ഇതാണ് സത്യം എന്ന ക്യാപ്ഷനിലാണ് നടി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു കാര്യം കൂടി നടി വെളിപ്പെടുത്തി.

എന്താ സീരിയലില്‍ നിന്നും മാറിയെ, എന്താണ് തടിച്ചത്, പുതിയ അപ്ഡേഷന്‍സൊന്നും കാണുന്നില്ലല്ലോ, ഇന്‍സ്റ്റഗ്രാമിലാണെങ്കില്‍ പുതിയ പോസ്റ്റുകളൊന്നുമില്ല. ഇങ്ങനെ കുറേ ചോദ്യങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി തനിക്ക് വന്ന് കൊണ്ടിരിക്കുന്നത്. അതിനെല്ലാമുള്ള മറുപടി ഞങ്ങളൊരുമിച്ച് നല്‍കാമെന്ന് കരുതി. മോളും ഞങ്ങളുടെ കൂടെയുണ്ട്. അവള്‍ അകത്ത് വിശ്രമിക്കുകയാണ്. കാന്തല്ലൂരില്‍ ഒരു ട്രിപ്പ് വന്നതാണെന്നും നടി സൂചിപ്പിച്ചു.
പിന്നാലെ നടിയുടെ നിറവയര്‍ കാണിച്ചുള്ള ഫോട്ടോഷൂട്ടാണ് ഇരുവരും നടത്തിയത്. കൂടെ മകളും ഉണ്ടായിരുന്നു. 'ഇതാണ് ഞാന്‍ നിങ്ങളോട് പറയാന്‍ വെച്ചിരുന്ന ഗുഡ് ന്യൂസ്. അതെ, ഞാന്‍ ഗര്‍ഭിണിയാണ്. ആറ് മാസം തുടങ്ങി. ഇക്കാര്യം പറയാന്‍ ഇത്രയും വൈകിയത് കുറച്ച് കോംപ്ലിക്കേഷന്‍സ് ഉള്ളത് കൊണ്ടാണ്. പിന്നെ വൈറല്‍ ഫീവറും മറ്റ് പ്രശ്‌നങ്ങളുമൊക്കെ കാരണം ആശുപത്രിയിലായിരുന്നു. അപ്പോള്‍ ഇതേക്കുറിച്ച് പറയേണ്ടെന്ന് കരുതി, അങ്ങനെയാണ് ഈ സന്തോഷം അറിയിക്കാന്‍ ഇത്രയും വൈകിയതെന്ന് ലക്ഷ്മി പറയുന്നു.
ഇപ്പോള്‍ ഇത് തുറന്ന് പറയാനൊരു അവസരം കിട്ടിയപ്പോള്‍ എല്ലാം പറയാമെന്ന് കരുതി. ഞാന്‍ ഗര്‍ഭിണിയാണോന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. സുഖമോ ദേവി സീരിയലില്‍ നിന്നും ഞാന്‍ പെട്ടെന്ന് മാറിയതില്‍ പലര്‍ക്കും സംശയങ്ങള്‍ ഉണ്ടായിരുന്നു. ഗര്‍ഭിണിയായിട്ടും നാല് മാസത്തോളം ഞാന്‍ അഭിനയിച്ചിരുന്നു. വയര്‍ വലുതായി തുടങ്ങിയതോടെയാണ് അഭിനയം നിര്‍ത്തിയത്. പ്രസവ ശേഷം ഫുള്‍ പവറില്‍ ഞങ്ങള്‍ തിരിച്ചു വരും.

ഇനി കുറച്ച് വിശ്രമമൊക്കെയായി ഇങ്ങനെയങ്ങ് പോവാമെന്ന് കരുതി. ഈ സന്തോഷം നിങ്ങളോട് പങ്കിട്ടപ്പോള്‍ വല്ലാത്തൊരു സന്തോഷം തോന്നുന്നു. ശരിക്കും സമാധാനമായത് ഇപ്പോഴാണ്. ഫോട്ടോസൊക്കെ ഇടുമ്പോള്‍ ഇതെന്ത് പറ്റീ, വയര്‍ കൂടുതലാണല്ലോ, ഫുഡ് കഴിച്ചിട്ടാണോ ഇത്രയും വയറുണ്ടായതെന്നൊക്കെ ചിലര്‍ ചോദിച്ചു. എന്നാല്‍ ഗര്‍ഭിണിയാണോന്ന് ചോദിച്ചവരുമുണ്ട്.
എല്ലാവര്‍ക്കുമുള്ള കണ്‍ഫ്യൂഷന്‍ ഒഴിവാക്കാമെന്ന് വിചാരിച്ചു. ഇനി ധൈര്യമായി പോസ്റ്റുകള്‍ ഇടാം. ഇനി യൂട്യൂബിലും കൃത്യമായി വീഡിയോകളും പോസ്റ്റുകളും വരുന്നതായിരിക്കുമെന്നും. ഇനിയും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ വേണമെന്നും ലക്ഷ്മി വ്യക്തമാക്കുന്നു
മൂന്ന് പേരെയും ഒരുമിച്ച് കാണാന്‍ സാധിച്ചതിന്റെ സന്തോഷമുണ്ടെന്നാണ് ലക്ഷ്മിയോട് ആരാധകര്‍ പറയുന്നത്. പുതിയ അതിഥിയെ കാണാന്‍ നിങ്ങളെ പോലെ ഞങ്ങളും കാത്തിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ ഇതുപോലെ വീഡിയോ ചെയ്യണമെന്നും ചിലര്‍ നടിയോട് പറയുന്നു.
സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മി പ്രമോദും ഭര്‍ത്താവ് അസറും. സ്‌കൂളില്‍ അസറിനെ പഠിപ്പിച്ച ഹിന്ദി ടീച്ചറുടെ മകളായിരുന്നു ലക്ഷ്മി. ആനുവല്‍ ഡേ യുടെ അന്നാണ് താന്‍ ലക്ഷ്മിയെ പ്രൊപ്പോസ് ചെയ്യുന്നതെന്നും മുന്‍പ് താരങ്ങള്‍ പറഞ്ഞിരുന്നു. വേറൊരാള്‍ക്ക് പ്രണയലേഖനം കൊടുക്കാന്‍ വന്നിട്ട് അവസാനം ലക്ഷ്മിയുമായി ഇഷ്ടത്തിലായ കഥയാണ് താരങ്ങള്‍ മുന്‍പ് വെളിപ്പെടുത്തിയത്.


Click it and Unblock the Notifications











